ആ വാര്‍ത്ത സത്യം തന്നെ! കാവ്യ അമ്മയാകുന്നു… കാത്തിരിക്കേണ്ടത് കുറച്ച് ദിനങ്ങള്‍ മാത്രം… ആദ്യമായി കാവ്യയുടെ അച്ഛന്‍ പ്രതികരിച്ചു…

ആ വാര്‍ത്ത സത്യം തന്നെ! കാവ്യ അമ്മയാകുന്നു… കാത്തിരിക്കേണ്ടത് കുറച്ച് ദിനങ്ങള്‍ മാത്രം… ആദ്യമായി കാവ്യയുടെ അച്ഛന്‍ പ്രതികരിച്ചു…

കാവ്യ മാധവന്‍ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രചരിച്ചതോടെ ആരാധകര്‍ ആവേശത്തിലായി…കുഞ്ഞു ദിലീപിനും കുഞ്ഞു കാവ്യയ്ക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും കാവ്യയുടെ കുടുംബസുഹൃത്തുക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. അതെ, കാവ്യ അമ്മയാകാന്‍ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങളെന്ന് കാവ്യയുടെ കുടുംബസുഹൃത്ത് പറഞ്ഞിരുന്നു.

എന്നാല്‍ ഈ വാര്‍ത്തയില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.. മുമ്പ് പലപ്പോഴും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതേക്കുറിച്ച് കാവ്യയോ ദിലീപോ ഇരുവരുടെയും കുടുംബാംഗങ്ങളോ ആരും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കാവ്യയുടെ അച്ഛന്‍ ആദ്യമായി മെട്രോമാറ്റിനിയോട് പ്രതികരിച്ചിരിക്കുകയാണ്.. ഇനിയാരും ഈ വാര്‍ത്തയില്‍ സംശയിക്കേണ്ടതില്ല.

കാവ്യ അമ്മ ആകാന്‍ പോകുന്ന വാര്‍ത്ത സത്യം തന്നെയാണെന്നും കാവ്യ 8 മാസം ഗര്‍ഭിണിയാണെന്നും അച്ഛന്‍ മാധവന്‍ പ്രതികരിച്ചു… കാവ്യ ഇപ്പോള്‍ ആലുവയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സന്തോഷത്തിനൊപ്പം കൂടാന്‍ മീനാക്ഷി കാവ്യയ്‌ക്കൊപ്പമില്ല. മീനാക്ഷി മദ്രാസില്‍ എംബിബിഎസിന് ജോയിന്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.


2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മില്‍ വിവാഹിതരാകുന്നത്. കൊച്ചിയില്‍ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം നടന്നത്. ദിലീപിന്റെയും കാവ്യയുടെയും കണ്‍മണിയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ദിലീപിനും കാവ്യയ്ക്കും ഇനി സന്തോഷ രാവുകളാണ്….

Kavya Madhavan s father confirmed her pregnancy

Farsana Jaleel :