ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്.
മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.
ഇപ്പോഴിതാ കാവ്യ പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സാരിയിൽ അതി സുന്ദരിയായി ആണ് കാവ്യ എത്തിയിരിക്കുന്നത്. സാരിയും ചേരുന്ന ആഭരണങ്ങളും മാത്രമല്ല ഇത്തവണ മുടിയിലും ചില പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് കാവ്യ. പിന്നാലെ നിരവധി പേരാണ് കാവ്യയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ ലുക്കിൽ സൂപ്പർ ആയിട്ടുണ്ട്, ഹെയർ സ്റ്റൈൽ ന്നനായിട്ടുണ്ട്, പക്ഷേ ആ പഴയ പനങ്കുല പോലത്തെ മുടിയായിരുന്നു കൂടുതൽ നല്ലത് എന്നെല്ലാമാണ് കമന്റുകൾ ഏറെയും.
അത്രയേറെ ആഗ്രഹിച്ചാണ് ബിസിനസ് രംഗത്തേക്ക് എത്തിയത്. ഇടക്കാലത്ത് മാറി നിന്നുവെങ്കിലും എല്ലാം തിരികെ പിടിക്കുകയായിരുന്നു കാവ്യ. കാവ്യ ഇനി അഭിനയത്തിലേയ്ക്ക് എപ്പോഴാണ് എത്തുന്നതെന്നാണ് പലപ്പോഴും ആരാധകർ ചോദിക്കുന്നത്. എന്നാൽ അിനയത്തിലേയ്ക്ക് മടങ്ങിയെത്താൻ കാവ്യ ഒരുക്കമല്ലെന്നാണ് വിവരം. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്.
ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുപോയ കാവ്യാ ഏറെക്കാലം സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് ഇൻസ്റ്റയിലൂടെ കാവ്യയുടെ മടങ്ങിവരവ്. ദിലീപിന്റെ ഒപ്പം പൊതുവേദികളിലും പ്രത്യക്ഷപ്പെട്ട കാവ്യാ വളരെ പെട്ടെന്ന് തന്നെ ആരാധകരിലേക്ക് എത്തുകയായിരുന്നു. ഈ അടുത്ത കാലത്തായിരുന്നു കാവ്യ ഇന്സ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തത് തന്നെ. തന്റെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയർച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ സജീവമായത്.
ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും വന്നാണ് ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങൾക്ക് കാവ്യ ജീവൻ നൽകിയത്. തങ്ങളുടെ വീട്ടിലെ കുട്ടി എന്ന പോലെയാണ് കാവ്യയോട് അന്ന് മലയാളികൾ സ്‌നേഹം കാണിച്ചിരുന്നത്. ശാലീന സുന്ദരി എന്ന പ്രയോഗം കാവ്യയോളം ചേരുന്ന മറ്റൊരു നടിയും അക്കാലത്ത് ഉണ്ടായിരുന്നില്ല. അത്രത്തോളം ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. എന്നാൽ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്.
ഇപ്പോൾ അഭിമുഖങ്ങളോ കാര്യങ്ങളോ ഒന്നും നൽകാറില്ലെങ്കിലും ഫാൻസ് പേജുകളിലൂടെയും മറ്റും നടിയുടെ പഴയ അഭിമുഖങ്ങളെല്ലാം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ തന്റെ ആഗ്രഹങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം പറയുന്ന കാവ്യയുടെ പഴയൊരു വീഡിയോ വൈറലായിരുന്നു.
‘രണ്ട് നില വീടൊന്നും എനിക്ക് വേണ്ട. ഈ തിരക്കുകളിൽ നിന്നെല്ലാം മാറി, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകൾക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്. ചുറ്റും വരാന്തകൾ ഉണ്ടായിരിക്കണം. മഴപെയ്യുമ്പോൾ ആ വരാന്തയിൽ ഇരുന്ന് കിഴങ്ങും, കട്ടനും ഒക്കെ കഴിക്കണം. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പിൽ കൃഷി ചെയ്യണം. വീട്ടിലൊരു പശു ഉണ്ടായിരിക്കണം. ജോലിക്കാരൊന്നും ഇല്ലാത്ത അവസ്ഥയിലും, എനിക്ക് ഒറ്റയ്ക്ക് എല്ലാം നോക്കാവുന്ന തരത്തിൽ, അത്രയും കുഞ്ഞ് വീടായാൽ മതി’ എന്നാണ് കാവ്യ പറഞ്ഞത്.
പണ്ടെപ്പോഴോ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ഇപ്പോഴും അങ്ങനെ തന്നെയുണ്ട് എന്നും കാവ്യ പറയുന്നുണ്ട്. ആ ആഗ്രഹം മാറ്റിയിട്ടൊന്നുമില്ല. ഇപ്പോഴും എന്റെ സ്വപ്‌നമാണത്. ആർക്കറിയാം, കറങ്ങിത്തിരിഞ്ഞ് ഒരിക്കൽ ആ ആഗ്രഹത്തിലേക്ക് തന്നെ തിരിച്ചെത്തിയേക്കാം. നീലേശ്വരത്ത് എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി അങ്ങനെ ഒരു വീടും, കൃഷിയുമൊക്കെ ആയി മാറി എന്നും വരാം എന്നുമാണ് കാവ്യ പറഞ്ഞിരുന്നു.
പലപ്പോഴും സിനിമ സെറ്റിൽ കാവ്യ പറഞ്ഞുപറ്റിച്ച കഥകൾ തമാശയായി പറയാറുണ്ട്. പണ്ട് തന്നെ ആൾക്കാർ പറഞ്ഞുപറ്റിക്കുമായിരുന്നല്ലേ കാവ്യയെ എന്ന ചോദ്യത്തിന് കാവ്യ മറുപടി പറയുന്നുണ്ട്. തനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം, അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ, ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ടെന്നും കാവ്യ പറയുന്നു.
പണ്ട് അങ്ങനെയായിരുന്നു, ഇപ്പോൾ സ്ഥിതിയൊക്കെ മാറിയെന്നാണ് കാവ്യ പറയുന്നത്. ‘ ഞാൻ ഒരാളെ പറ്റിക്കാൻ വേണ്ടി ഒന്നും ചെയ്യാറില്ല, ഞാനും തിരിച്ചും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു. എന്റെയടുത്ത് വരുന്നത് ജെനുവിനായിട്ടുള്ള ആളായിരിക്കണം, എന്റെയടുത്ത് പറയുന്നത് ജെനുവിനായിട്ടുള്ള കാര്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ചിലപ്പോൾ അവർ പറയുന്നത് നുണയായിരിക്കാം, ചിലപ്പോൾ എന്നെ പറ്റിക്കാനായിരിക്കാം, എനിക്ക് വിശ്വസിക്കാനാണ് ഇഷ്ടം.
വിശ്വാസം അതല്ലേ എല്ലാം. ഞാൻ എല്ലാം വിശ്വസിക്കുന്ന ആളാണ്. അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങൾ. എനിക്ക് എല്ലാവരെയും വിശ്വസിക്കാനാണ് ഇഷ്ടം. ഇപ്പോൾ ഒരുപരിധവരെ ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുഭവം കിട്ടികിട്ടി മാറിയതാണ്. അല്ലാതെ ഞാൻ അതിന് ശ്രമിച്ചിട്ട് മാറിയതല്ല.
ഞാൻ അഞ്ച് വയസ്സിൽ സിനിമയിൽ വന്നുഎന്ന് പറഞ്ഞില്ലേ. നാല് വയസ്സ് വരെയാണ് ഞാൻ നോർമലായിട്ടുള്ള ഒരു കുട്ടിയായിട്ട് ജീവിച്ചിട്ടുള്ളൂ, അഞ്ച് വയസ്സ് മുതൽ സിനിമയാണ് എന്റെ ലോകം. അവിടെ എനിക്ക് നല്ല അനുഭവം മാത്രമെ ഉണ്ടായിട്ടുള്ളൂ. എന്നെ ആരും ദുരുപയോഗമൊന്നും ചെയ്തിട്ടില്ല ആരും ഞാൻ വിശ്വസിച്ചതിന്റെ പേരിൽ.
എന്നെ പറ്റിക്കാൻ വരുടെ ഒരു ടൈം പാസിന് എന്ന പോലെ എന്നെ ഇങ്ങനെ പിരികേറ്റും, ഞാൻ അതിന് എന്തെങ്കിലും മണ്ടത്തരം പറയുക അതൊക്കെ എൻജോയ് ചെയ്യാൻ വേണ്ടി, നേരംപോക്കിന് വേണ്ടിയിട്ടുള്ള പറ്റിക്കൽ മാത്രമെ എന്റെ അടുത്തുണ്ടായിട്ടുള്ളൂ, കാവ്യ മാധവൻ പറയുന്നു.
അതേസമയം, 2016 നവംബർ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.
വിവാഹത്തിന് എല്ലാ പിന്തുണയുമായി ഒപ്പം നിന്നത് മകൾ മീനാക്ഷി ആയിരുന്നു. വളരെ സന്തോഷമയുള്ളൂ എന്നും താനാണ് വിവാഹത്തെക്കുറിച്ച് അച്ഛനോട് പറഞ്ഞതെന്നുമാണ് മീനാക്ഷി പറയുന്നത്. നിങ്ങളുടെയെല്ലാം പിന്തുണയും പ്രാർത്ഥനയും സ്‌നേഹവുമാണ് ഞങ്ങൾക്ക് ആവശ്യം. ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ നിങ്ങളെല്ലാവരും സ്‌നേഹത്തോടെ പിന്തുണയ്ക്കുക. ഞങ്ങളെ ഒരുപാട് സ്‌നേഹിക്കുന്ന പ്രേക്ഷകരോട് ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങളുടെ പിന്തുണയാണ് വേണ്ടത്. നെഗറ്റീവ് പറയാതിരിക്കുക.
എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. രണ്ട് മൂന്ന് വർഷമായി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ ഞങ്ങൾക്ക് ഒരു കൂട്ട് വേണം എന്നൊരു അവസ്ഥ വന്നപ്പോൾ എന്റെ മകളും അമ്മയും കൂട്ടുകാരും സഹോദരങ്ങളും ഒക്കെ കൂടി കല്യാണം കഴിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചു. 10 -20 സിനിമകൾ ഒരുമിച്ച് ചെയ്തു എന്ന കുറ്റം മാത്രമെ ഉണ്ടായിട്ടുള്ളൂ. ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എന്റെ പേരിൽ ബലിയാടായ ആളെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. എന്റെ മകൾക്ക് പൂർണ സമ്മതമായിരുന്നു, എന്നാണ് ദീലിപ് പറഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മീനാക്ഷിയുടെ 25ാം പിറന്നാൾ കഴിഞ്ഞത്. നിരവധി പേരാണ് മീനാക്ഷിയ്ക്ക് ആശംസകളുമായി എത്തിയിരുന്നത്. മാത്രമല്ല, മീനാക്ഷിയുടെ പിറന്നാൾ വീട്ടിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ആഘോഷമാക്കുകയും ചെയ്തു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് കാവ്യ മാധവൻ ആയിരുന്നുവെന്നാണ് വീഡിയോകളിൽ നിന്നുമെല്ലാം വ്യക്തമാകുന്നത്.
പിന്നാലെ കാവ്യ സ്വന്തം മകളെ പോലെ തന്നെയാണ് മീനാക്ഷിയെ സ്നേഹിക്കുന്നതെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്തത്. മാത്രമല്ല, എന്തുകൊണ്ടാണ് മീനാക്ഷി അമ്മയായ മഞ്ജുവിനൊപ്പം ഒരിക്കൽ പോലും നിൽക്കാത്തത്, മഞ്ജു പിറന്നാൾ ആശംസകൾ നേരാത്തത്, എന്നെല്ലാമുള്ള ചോദ്യം ഉയർന്നുവരാറുണ്ട്.
അടുത്തിടെ കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് രഞ്ജു രഞ്ജിമാരും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മേക്കപ്പിന് ഒത്തിരി സമയം എടുക്കുന്ന ആൾ ആരാണെന്ന് ചോദിച്ചപ്പോൾ രണ്ട് പേർക്കും ഒരാളുടെ പേരാണ് പറയാനുള്ളതെന്നും എന്നാൽ പേര് പറയാൻ പറ്റില്ലെന്നുമായിരുന്നു ജാന്മണി പറഞ്ഞിരുന്നത്.
എന്നാൽ രഞ്ജു രഞ്ജിമാർ ആ നടി കാവ്യ മാധവൻ ആണെന്ന് തുറന്ന് പറയുകയായിരുന്നു. ഇത് കേട്ട് ജാന്മണി ഒന്ന് ഭയന്നതും വീഡിയോകളിൽ കാണാമായിരുന്നു. പിന്നീട് തന്റെ ഉത്തരത്തിന് രഞ്ജു വിശദീകരണവും നൽകുന്നത്. അവൾ മേക്കപ്പിനെക്കുറിച്ച് നന്നായി അറിയാവുന്ന കുട്ടിയാണെന്നാണ് രഞ്ജു രഞ്ജിമാർ പറഞ്ഞു. മേക്കപ്പ് ഇഷ്‌ടപെടാതെ നെറ്റി ചുളിച്ച ഒരു ആർട്ടിസ്റ്റ് ആരെന്ന ചോദ്യത്തിന് ഒരു ആർട്ടിസ്റ്റ് ഉണ്ട്, പക്ഷെ പേര് പറഞ്ഞാൽ പ്രശ്നമാകുമെന്നും അന്ന് ജാന്മണി പറഞ്ഞു.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് ഇപ്പോൾ കാവ്യക്ക് മിക്കപ്പോഴും മേക്കപ്പ് ചെയ്യാറ്. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. കാവ്യയുടെ ഫീച്ചേഴ്‌സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ഉണ്ണി ഒരിക്കൽ പറയുകയുണ്ടായി. വിവാഹത്തിന് മുൻപേ ഞങ്ങൾ കൂട്ടുകാരാണ്. കാവ്യക്ക് ആഗ്രഹമായിരുന്നു ഞാൻ തന്നെ വിവാഹത്തിന് മേക്കപ്പ് ചെയ്യണമെന്നത്. കാവ്യയുടെ വിവാഹം തന്നെയാണ് എനിക്ക് കരിയർ ബ്രേക്ക് ആയത്. ഇപ്പോഴും കാവ്യയുടെ വിവാഹം ചെയ്ത ആളെന്നാണ് അറിയപ്പെടുന്നത് എന്നും ഉണ്ണി പറഞ്ഞിരുന്നു.