അനന്തഭദ്രത്തില്‍ ഭദ്രയായാകേണ്ടിയിരുന്നത് മീര ജാസ്മിന്‍; സംഭവിച്ചത് മറ്റൊന്ന്; ഇതില്‍ കാവ്യയെ വെല്ലാന്‍ മീരയ്ക്ക് സാധിക്കില്ലെന്ന് ആരാധകര്‍

വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കരിയറിലെ തിളക്കമേറിയ കാലത്ത് കാവ്യ അഭിനയിച്ച സിനിമയാണ് അനന്തഭദ്രം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാവ്യയ്ക്ക് പ്രത്യേക ഭംഗിയുണ്ടെന്ന് ആരാധകര്‍ പറയുന്നു. ഭദ്ര എന്ന കഥാപാത്രത്തെ നടി അവിസ്മരണീയമാക്കി. യഥാര്‍ത്ഥത്തില്‍ കാവ്യ ആയിരുന്നില്ല ഈ സിനിമയില്‍ നായികയാകേണ്ടിയിരുന്നത്. മീര ജാസ്മിനാണ്.

മീരയ്ക്ക് പുറമെ കാസ്റ്റിംഗില്‍ മറ്റ് ചിലരും അനന്തഭദ്രത്തില്‍ മാറിയിട്ടുണ്ട്. അനന്തഭദ്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് സാബു സിറിള്‍ ആണ്. സിനിമാ സമരവും മറ്റും കാരണം ആ സമയത്ത് സാബു സിറിളിന് സിനിമ ചെയ്യാന്‍ പറ്റിയില്ല. അങ്ങനെയാണ് സന്തോഷ് ശിവനിലേക്ക് ചിത്രമെത്തുന്നത്. സന്തോഷ് ശിവന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമയാണിത്.

നായികയിലും മാറ്റം വന്നു. അനന്തഭദ്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മനോജ് കെ ജയന്‍ ചെയ്ത ദിഗംബരന്‍ എന്ന കഥാപാത്രമാണ്. ആദ്യം ഈ കഥാപാത്രത്തിനായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നു. എന്നാല്‍ ഇത് നടന്നില്ല. മനോജ് കെ ജയന്‍ തനിക്ക് ലഭിച്ച കഥാപാത്രം അവിസ്മരണീയമാക്കുകയും ചെയ്തു. മീര ജാസ്മിനായിരുന്നെങ്കില്‍ അനന്തഭദ്രം ഭദ്ര പ്രേക്ഷക പ്രീതി നേടുമോയെന്ന ചോദ്യവുമുണ്ട്.

അനന്തഭദ്രത്തിലെ ഗാനങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും കാവ്യയെ പുകഴ്ത്തിക്കൊണ്ടുള്ളതാണ്. കാവ്യയല്ലായിരുന്നെങ്കില്‍ ഈ കഥാപാത്രം വിജയിക്കില്ലായിരുന്നു എന്ന അഭിപ്രായവുമുണ്ട്. ഇത്രയും ജനപ്രീതി നേടിയ കഥാപാത്രം കാവ്യക്ക് പിന്നീട് അധികം ലഭിച്ചിട്ടില്ല. ഒരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും വന്ന കാവ്യ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്.

ദിലീപുമായുള്ള വിവാഹ ശേഷം സിനമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. 2016 ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച കാവ്യ മാധവന്‍ ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. എന്നാല്‍ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നല്‍കുന്നത്. ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്.

കാവ്യയ്ക്കും ദിലീപിനും എന്ന ഒരു മകളാണുള്ളത്. മകള്‍ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് പലപ്പോഴും സംസാരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കാവ്യയുടേയും മകളുടേയും ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇടക്കാലത്ത്, കാവ്യ നടത്തിയ മേക്കോവറും ചര്‍ച്ചയായി മാറിയിരുന്നു. മറുവശത്ത് മീര വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.

ക്യൂന്‍ എലിസബത്ത് ആണ് മലയാളത്തില്‍ നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ ടെസ്റ്റ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്. നടിയുടെ പുതിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവരുടെ പ്രിയപ്പെട്ട നായികയായിരുന്നു മീര. ഇതില്‍ തന്നെ ലോഹിതദാസിന്റെ കസ്തൂരിമാനിലെ പ്രിയംവദ ഒരിക്കലും മറക്കാന്‍ പറ്റാത്ത മീര ജാസ്മിന്‍ പ്രകടനമാണ് ആ സിനിമയില്‍ നമ്മളെ അത്ഭുതപെട്ടുത്തുന്ന പ്രകടനമായിരുന്നു.

തുടക്ക സമയത്ത് ഞെട്ടിച്ച മീര പിന്നീട് ടൈപ് കാസ്റ്റിങ്ങും മറ്റും കൊണ്ട് നിറം മങ്ങിയ അഭിനേത്രിയായി മാറി. മകള്‍, ക്വീന്‍ എലിസബത്ത് സിനിമകളിലൂടെ മീര വീണ്ടും പഴയ പ്രതാപത്തിലേക്ക് വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. വിവാദങ്ങളും ഗോസിപ്പുകളും കടുത്ത സമയത്താണ് മീര പതിയെ സിനിമാ ലോകത്ത് നിന്നും അകന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയിലും സജീവമാണ് താരം.

Vijayasree Vijayasree :