മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.
എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നെല്ലാം പിന്മാറിയിരിക്കുകയാണ് കാവ്യ. ഇടയ്ക്ക് തന്റെ വസ്ത്രബ്രാൻഡായ ലക്ഷ്യയുടെ മോഡലായും കാവ്യ എത്താറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഓണത്തോട് അനുബന്ധിച്ചാണ് കാവ്യയുടെ പോസ്റ്റ് എത്തിയിരിക്കുന്നത്. കറഉത്ത സാരിയിൽ അതിമനോഹരിയായി ആണ് കാവ്യ എത്തിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കൂടുതൽ പേരും കാവ്യയുടെ സൗന്ദര്യത്തെ കുറിച്ചാണ് പറയുന്നത്.
ഇപ്പോൾ കാവ്യയ്ക്ക് തടി കുറഞ്ഞിട്ടുണ്ടെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്താനുള്ള പാതയിലാണോ എന്നാം ആരാധകർ ചോദിക്കുന്നുണ്ട്. കാവ്യ നായികയായി എത്തിയ ദിലീപിന്റെ ചില ചിത്രങ്ങൾക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വേളയിൽ ഒരു സർപ്രൈസ് എൻട്രി കാവ്യ നടത്തുമെന്നാണ് ആരാധകർ പറയുന്നത്. കാവ്യ സിനിമയിലേയ്ക്ക് തിരിച്ചെത്തിയാൽ അത് പലർക്കുമുള്ള തിരിച്ചടിയാകുമെന്നും ഇന്നത്തെ പല നടിമാരുടെയും അവസരങ്ങൾ പോകുമെന്നും ചിലർ പറയുന്നു.
ആരോടെങ്കിലുമുള്ള മത്സരമാണോ ഈ ലുക്കിന് പിന്നിൽ, എന്ന് ചോദിക്കുന്നവർക്ക് കാവ്യയുടെ ഫാൻസ് തന്നെ മറുപടി പറയുന്നുമുണ്ട്. സൗന്ദര്യത്തിൽ കാവ്യയ്ക്ക് മുന്നിലെത്താൻ സർജറിയും മറ്റും ചെയ്ത് പിടിച്ച് നിൽക്കുന്നവർക്ക് സാധിക്കില്ലെന്നും കാവ്യയുടെ സൗന്ദര്യം അന്നും ഇന്നും നാച്വറലാണ് എന്നുമാണ് കാവ്യയുടെ ആരാധകർ പറയുന്നത്.
അതുമാത്രമല്ല, ഇത് പർക്കുമുള്ള ചുട്ട മറുപടിയാണ് കാവ്യ നൽകുന്നതെന്നുമാണ് ആരാധകർ പറയുന്നത്. ദിലീപുമായുള്ള വിവാഹ ശേഷം, മഞ്ജുവിന്റെ അവസ്ഥ തന്നെയാണ് കാവ്യയ്ക്കും, ഇനി കാവ്യ ക്യാമറയുടെ വെട്ടത്ത് പോലും വരില്ല എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അതുപോലെ തന്നെ സംഭവിക്കുകയായിരുന്നു. ഒരുപാട് നാളുകൾ കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നില്ല. എന്നാൽ നാളുകൾക്ക് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിലെത്തുകയും ദിലീപിനൊപ്പം പൊതുപരിപാടികളിലും പങ്കെടുക്കാൻ തുടങ്ങി.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല കാവ്യ. എന്നാൽ നാളുകൾക്ക് ശേഷം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുക്കുകയും തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്തിയതോടെ വിമർശിച്ചവർക്കുള്ള തക്കതായ മറുപടിയാണ് താരം നൽകയതെന്നാണ് ആരാധകർ അടക്കം പറഞ്ഞത്.
ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ
ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്.