കേരളത്തിലെ എൻ്റെയും ചേട്ടൻ്റെയും ആരാധകരെ ഫാൻസ്‌ എന്ന് പറയാൻ പറ്റില്ല , അവരെ സഹോദരങ്ങളെന്നാണ് വിളിക്കേണ്ടത് – കാർത്തി

മലയാളികളുടെ സ്നേഹം ഏറ്റു വാങ്ങിയ അന്യഭാഷാ നടന്മാരാണ് സൂര്യയും അനിയൻ കാർത്തിയും . മലയാളികൾ നൽകുന്ന സ്നേഹം അതേപടി അവർ തിരിച്ചും തരാറുണ്ട് . ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് കാർത്തി . ചേട്ടനും അനിയനും ഒന്നിക്കുന്ന ചിത്രത്തിനായി ആളുകൾ കാത്തിരിക്കുന്നതിനെ കുറിച്ച് കാർത്തി പറയുന്നതിങ്ങനെയാണ്.

ചേട്ടന്റെ കൂടെ അഭിനയിക്കണമെന്നതു വലിയൊരു ആഗ്രഹമാണ്. അങ്ങനൊരു സിനിമ സംഭവിക്കുവാൻ വേണ്ടി വില്ലൻ വേഷം ഏറ്റെടുക്കാൻ പോലും തയാറാണ്. വീട്ടിൽ നിന്നു ചേട്ടനോടു സിനിമയെക്കുറിച്ചു സംസാരിക്കാൻ സാധിക്കാറില്ല. സെറ്റിലാണെങ്കിൽ അത് സാധിക്കും. പല കഥകളും കേൾക്കുന്നുണ്ട്. അങ്ങനെയൊരുകഥ വരുമെന്നു പ്രതീക്ഷിക്കാം.

കേരളത്തിനോടുള്ള സ്നേഹവും കാർത്തി പങ്കു വയ്ക്കുന്നു . കേരളത്തിലെത്തിയാൽ മറ്റൊരു സംസ്ഥാനമാണെന്നു തോന്നാറില്ല. എവിടെയെത്തിയാലും എന്റെയും ചേട്ടന്റെയും ഫാൻസ്‌ , അങ്ങനെ പറയുന്നതിനെക്കാൾ ബ്രദേർസ് എന്നു പറയുന്നതാണ് നല്ലത്. അവർ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടാവും.ചെറുപ്പത്തിൽ അച്ഛൻ സൈക്കിൾ ഓടിച്ചു കോയമ്പത്തൂർ–പാലക്കാട് റോഡിലൂടെ പോയ കഥ പറഞ്ഞുതരുമായിരുന്നു. ഇവിടെയെത്തിയപ്പോൾ ഒരു ഫോട്ടോയെടുത്തു അച്ഛന് അയച്ചുകൊടുത്തു. നാടാകെ മാറിയെന്നായിരുന്നു അച്ഛന്റെ കമന്റ്.

മലയാളത്തിൽ നിന്നു ഒട്ടേറെ കഥകൾ കേൾക്കുന്നുണ്ട്. എല്ലാം തമിഴിൽ കൂടി പുറത്തിറക്കണമെന്ന ലക്ഷ്യത്തോടെയാണ് കഥ പറയുന്നത്. തമിഴ്നാട്ടിൽ ഈ സിനിമ എങ്ങനെ സ്വീകരിക്കപ്പെടും എന്നു കൂടി ചിന്തിക്കേണ്ടി വരുമ്പോഴാണ് പല പ്രോജെക്ടുകളും ഉപേക്ഷിക്കേണ്ടി വരുന്നത്. നടിമാർ മറ്റു ഭാഷകളിൽ എളുപ്പത്തിൽ അഭിനയിക്കുന്നത് കാണാറുണ്ട്. എന്നെ സംബന്ധിച്ചു അത് അല്പം പേടിപ്പെടുത്തുന്ന കാര്യമാണ്. മലയാളത്തിൽ മാത്രം റീലീസ് ആവുന്ന നല്ലൊരു സിനിമയിലേക്ക് ക്ഷണിച്ചാൽ തീർച്ചയായും ചെയ്യും.

സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചലച്ചിത്രമായ കൈദി എന്ന ചിത്രമാണ് കാർത്തിയുടേതായിപുറത്ത് വരാൻ ഉള്ളത് . അദ്ദേഹം തന്നെയാണു ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മലയാളി താരം നരേനും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. നായികയും പാട്ടുകളുമില്ലാത്ത അപൂർവം തമിഴ് സിനിമകളിലൊന്നാവും കൈദി. ഇക്കാര്യം സിനിമയെ ബാധിക്കുമോയെന്നു ആശങ്കയുണ്ടായിരുന്നു. പക്ഷേ, അതു സിനിമയ്ക്ക് മാസ് പബ്ലിസിറ്റി നേടിത്തന്നു.

karthi about malayali fans

Sruthi S :