കല്യാണം കഴിച്ചതിന് ശേഷം ഒരു സാരിപോലും വാങ്ങിത്തന്നിട്ടില്ലന്ന് സുജാത; സുജു സാരി ഉടുത്താൽ തന്റെ രണ്ട് മൂന്ന് മണിക്കൂറാണ് പോകുന്നതെന്ന് മോഹൻ!

തന്റെ സ്വരമാധുര്യം കൊണ്ട് തെന്നിന്ത്യയിലെ പ്രേക്ഷകരുടെ മനം കവർന്ന ഗായികയാണ് സുജാത.മനോഹരങ്ങളായ ഒട്ടനവധി ഗാനങ്ങൾ.സിനിമയിൽ പിന്നിണിയായികയായും റിയാലിറ്റി ഷോകളിൽ വിധികർത്താവായുമൊക്കെ സുജാത ഇഇപ്പോളും പ്രേക്ഷകർക്ക് സുപരിചിതയാണ്.ഈയിടെ ഒരു പ്രമുഖ മാധ്യമത്തിന് സുജാത നൽകിയ ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ സുജാത തന്റെ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങൾ പാക്കുവെച്ചു.തന്റെ ഭർത്താവ് കല്യാണത്തിന് ശേഷം സാരി വാങ്ങിത്തന്നിട്ടില്ലന്നും എന്നാൽ അദ്ദേഹത്തിന്റെ ഷർട് ഇപ്പോഴും ഞാനാണ് സെലക്ട് ചെയ്ത് കൊടുക്കാറെന്നും സുജാത പറയുന്നു.എന്നാൽ ഇതിന് ഭർത്താവ് ഡോ.മോഹനൻ നൽകിയ മറുപടി അതിലും രസകരമായിരുന്നു.

ഭർത്താവ് മോഹൻ പൊതുവെ തനിക്കു സാരി വാങ്ങി തരാറില്ല . കല്യാണത്തിനു മുൻപേ സാരി വാങ്ങി തന്നിരുന്നുവെങ്കിലും വിവാഹ ശേഷം തനിക്കു സാരി വാങ്ങി തന്നിട്ടില്ലെന്നും അതേ സമയം ഭർത്താവിനു ഷര്‍ട്ട് തിരഞ്ഞെടുക്കുന്നത് ഇപ്പോഴും താൻ തന്നെയാണെന്നും സുജാതപറയുന്നു.

എന്നാൽ സുജാതയ്ക്ക് സാരി വാങ്ങി നൽകാത്തതിന്റെ കാരണം എന്താണെന്ന് ഭർത്താവ് മോഹനും വ്യക്തമാക്കി. സുജുവിന് സാരി ഉടുക്കാൻ താൽപര്യമില്ല. അഥവ സാരി ഉടുത്താൽ ഏറ്റവും കൂടുതൽ പണി കിട്ടുന്നത് തനിക്കാണ്. വീട്ടിൽ യുദ്ധസമാനമായ അവസ്ഥയായിരിക്കും അപ്പോൾ സംഭവിക്കുക എന്നും അദ്ദേഹം പറഞ്ഞു.

സുജു സാരി ഉടുത്താൽ തന്റെ രണ്ട് മൂന്ന് മണിക്കൂറാണ് അതിന്റെ പിന്നാലെ പോകുന്നത്. അവിടെ നോക്കൂ, ഇവിടെ നോക്കൂ, ഞൊറി പിടിച്ചു തരൂ, പിന്ന് കുത്തി തരൂ.. എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ആവശ്യപ്പെടും. പിന്നെ കുറെ നേരം അതിനു പിന്നാലെ നടക്കേണ്ടി വരും. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങിക്കൊടുക്കാത്തതെന്നും ഡോ.മോഹനൻ പൊട്ടിച്ചിരിയോടെ പറഞ്ഞു.

sujatha talks about her husband

Sruthi S :