എന്റെ ആദ്യത്തെ കുഞ്ഞാണ് ആലിയ ഭട്ട്..അപ്പോൾ എങ്ങനെ എനിക്കത് സാധിക്കും ? – കരൺ ജോഹർ

അലിയാ ഭട്ടും കരൺ ജോഹറും ബോളിവുഡിലെ പ്രസിദ്ധരായ സുഹൃത്തുക്കളാണ് . പരസ്പരം അനുമോദിക്കാൻ ഇരുവരും എപ്പോളും ശ്രമിക്കാറുണ്ട് . കരണ്‍ എനിക്ക് ഒരു സുഹൃത്തിലുമുപരിയാണ് എന്ന് ആലിയയും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇരു വരുടെ സൌഹൃദത്തെ കുറിച്ച്‌ വലിയ വിമര്‍ശങ്ങളും ഉയര്‍ന്നിരുന്നു. കരണിന്റെ കയ്യിലെ കളിപ്പാവയാണ് ആലിയ എന്നതാണ് വിമര്‍ശകരുടെ പ്രധാന ആരോപണം.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ആലിയയും കരണ്‍ ജോഹറും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കരണ്‍ ഞാന്‍ നിങ്ങളുടെ മകളാണെന്നുള്ള കാര്യം മറന്നുവോ ? അഭിമുഖത്തില്‍ കരണിനോടുള്ള ആലിയയുടെ ചോദ്യം ഇതായിരുന്നു. തീര്‍ച്ചയായും ആലിയ എന്റെ മകളാണ്, എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും ആലിയയുടെ ചോദ്യത്തിന് കരണിന്റെ മറുപടി എത്തി.

കര്‍ണ്‍ ജോഹര്‍ 2012 ല്‍ ഒരുക്കിയ സ്റ്റുഡന്‍സ് ഓഫ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഭട്ട് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ സിനിമയിലൂടെയാണ് ഇരുവരും വലിയ സുഹൃത്തുക്കളായി മാറുന്നത്. ഇക്കഴിഞ്ഞ ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരകാരം ആലിയ ഭട്ട് സ്വന്തമാക്കിയിരുന്നു. അവാര്‍ഡിന്റെ മുഴുവന്‍ ക്രഡിറ്റും കരണ്‍ ജോഹറിനാണ് എന്നായിന്നു പുരസ്കാരം സ്വീകരിച്ചുകൊണ്ട് ആലിയ പറഞ്ഞത്.

karan johar about aliya bhatt

Sruthi S :