ഋഷഭ് ഷെട്ടിയുടെ കാന്താര 2 വില്‍ ജയറാമും

ഋഷഭ് ഷെട്ടിയുടെ കാന്താര 2 വില്‍ ജയറാമും എത്തുന്നുവെന്ന് വിവരം. കന്നടയില്‍ ജയറാം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാന്താര 2. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഗോസ്റ്റ് ആണ് ജയറാമിന്റെ ആദ്യ കന്നട ചിത്രം.

എം.ജി. ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവരാജ് കുമാര്‍, അനുപം ഖേര്‍ എന്നിവരോടൊപ്പം എ.സി.പി ചെനഗപ്പ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്.

കാന്താര 2വില്‍ ജൂനിയര്‍ എന്‍.ടി.ആറും അഭിനയിക്കുന്നുണ്ട്. ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താര കന്നട സിനിമ മേഖലയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ചിത്രമായിരുന്നു.

ഋഷഭ് ഷെട്ടി തന്നെ വീണ്ടും ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായാണ് ഋഷഭ് ഷെട്ടിയും ജൂനിയര്‍ എന്‍.ടി.ആറും ഒരുമിക്കുന്നത്. കാന്താര : എ ലെജന്റ് ചാപ്ടര്‍ വണ്‍ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.

ഋഷഭ് ഷെട്ടിയുടെ ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

ഛായാഗ്രഹണം അരവിന്ദ് എസ്. കശ്യപ്. സംഗീതം : ബി. അജനീഷ് ലോക്‌നാഥ് .പ്രൊഡകഷന്‍ ഡിസൈനര്‍ വിനീഷ് ബംഗ്ലാന്‍. 16 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ ബഡ്ജറ്റ്. മൂന്നിരട്ടി ബഡ്ജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കന്നത്.

Vijayasree Vijayasree :