ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു.
ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷം, 1998 ഒക്ടോബർ 20ന് ആണ് ദിലീപും മഞ്ജുവും വിവാഹം കഴിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. ദിലീപും മഞ്ജുവും വിവാഹിതരാവുകയാണെന്ന് നടന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിഞ്ഞിരുന്നുള്ളു. ആലുവയിലെ ഒരു അമ്പലത്തിൽ വച്ച്, വെറും പത്തിൽ താഴെ അതിഥികളുടെ സാന്നിധ്യത്തിലാണ് താര വിവാഹം നടന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ്, മിമിക്രി താരം കണ്ണൻ സാഗർ ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹദിവസം തന്നെ മുൻ ദമ്പതികളോടൊപ്പം ഫോട്ടോ എടുക്കാൻ തനിക്ക് അവസരം ലഭിച്ചതിനെ കുറിച്ചും, നടൻ കണ്ണൻ തുറന്നു പറഞ്ഞു. അതീവ രഹസ്യമായി നടന്ന താരവിവാഹത്തെ കുറിച്ച് ആദ്യം അറിഞ്ഞ ചിലരിൽ ഒരാളാണ് കണ്ണൻ. വിവാഹത്തിന്റെ അന്ന് കാലത്ത് ഏഴു മണിക്കാണ്, താൻ വിവരം അറിഞ്ഞതെന്നും, ദിലീപിന്റെ വധു മഞ്ജു വാര്യരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിയെന്നും നടൻ പറഞ്ഞു.
ആലുവ ടാസ് ഓഡിറ്റോറിയത്തിൽ കൊച്ചിൻ സാഗറിന്റെ ബാനറിൽ ‘അവ്വൈ ഷൺമുഖൻ’ എന്ന കോമഡി നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പ് നടക്കുകയായിരുന്നു. ഓഡിറ്റോറിയത്തിൽ നിന്ന് അൽപ്പം അകലെയുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒരു ദിവസം രാവിലെ ഒരു വിവാഹം നടന്നു. ഒന്നും മനസ്സിലാകുന്നില്ലായിരുന്നു. പക്ഷെ, ആരുടെ വിവാഹമാണ് നടക്കുന്നതെന്ന് അറിയാൻ ആകാംക്ഷയുണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ കലാഭവൻ രാജൻ ഇടുക്കി മാസ്റ്റർ പോകാൻ ഒരുങ്ങുന്നു. എന്റെ ഓർമ്മയിൽ, രാവിലെ 7 മണിക്ക് മുമ്പ് അദ്ദേഹം ഒരുങ്ങുകയായിരുന്നു,” കണ്ണൻ സാഗർ ഓർത്തെടുത്തു.
ഇത്രയും നേരത്ത എവിടേക്കാണ് പോകുന്നതെന്ന് കണ്ണൻ സാഗർ ചോദിച്ചപ്പോൾ, “നീ ആരോടും പറയരുത്, ഇന്ന് ദിലീപിന്റെ വിവാഹം നടക്കുന്നുണ്ട്, അതീവ രഹസ്യമായിട്ടാണ്” എന്നാണ് ഇടുക്കി രാജൻ മാസ്റ്റർ മറുപടി പറഞ്ഞത്. “അഭിക്ക് മാത്രമേ ഇതിനെക്കുറിച്ച് അറിയുമായിരുന്നുള്ളു. ഇപ്പൊ ഞാൻ അറിഞ്ഞതു കൊണ്ട് ഞാൻ അങ്ങോട്ട് പോവുകയാണ്. വളരെ കുറച്ചു പേർ മാത്രമേ ഉണ്ടാകൂ,” മാസ്റ്റർ കണ്ണൻ സാഗറിനോട് പറഞ്ഞു. വധു ആരാണെന്ന് കണ്ണൻ ചോദിച്ചപ്പോഴാണ്, സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ വെളിപ്പെടുത്തിയത്.
ഞാൻ ഞെട്ടിപ്പോയി. മാസ്റ്റർ തിടുക്കത്തിൽ നടന്നു പോയി. രാത്രി മുഴുവൻ പരിശീലനം നടത്തി ക്ഷീണിതനായിരുന്നു ഞാൻ, അതുകൊണ്ട് ഞാൻ എഴുന്നേറ്റ ഉടനെയാണ് ഇതെല്ലാം സംഭവിച്ചത്. ഞാൻ അദ്ദേഹത്തോടൊപ്പം വന്നോട്ടെ എന്ന് ചോദിച്ചിരുന്നെങ്കിൽ അദ്ദേഹം ശരിയെന്ന് പറഞ്ഞേനെ. പക്ഷെ ഞാൻ ഒരുങ്ങി വരുമ്പോഴേക്ക് വിവാഹിതരായ ആളുകൾ സ്ഥലം വിട്ടിട്ടുണ്ടാകും,” കണ്ണൻ സാഗർ പറഞ്ഞു. വിവാഹത്തിന് ശേഷം മാസ്റ്റർ വന്ന് കണ്ണനോട് എല്ലാം വിശദീകരിച്ചു. പത്ത് പേരിൽ താഴെ മാത്രമേ വിവാഹത്തിന് ഉണ്ടായിരുന്നുള്ളൂ. നാദിർഷയും ദിലീപിന്റെ ചില അടുത്ത സുഹൃത്തുക്കളും അവിടെ ഉണ്ടായിരുന്നു.
പിന്നീട് മറ്റ് മിമിക്രി താരങ്ങൾക്കൊപ്പം നവ ദമ്പതികളെ കാണാൻ കണ്ണൻ സാഗറിന് അവസരം ലഭിച്ചിരുന്നു. അന്ന് ദിലീപിന്റെ അടുത്ത സുഹൃത്തായ നടൻ അഭിയുടെ വീട്ടിലേക്ക് മഞ്ജുവിനെയും കൂട്ടി നടൻ എത്തിയപ്പോഴാണ് അത്. അന്ന് പ്രശസ്ത താരങ്ങൾക്കൊപ്പം, ഇന്നത്തെ തിരക്കുള്ള നടൻ ആയ ഷെയിൻ നിഗമിനെയും എടുത്തു എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്തതായും കണ്ണൻ ഓർത്തെടുത്തു.
അതേസമയം, വിവാഹം പോലെ തന്നെ ഇരുവരുടെയും വിവാഹമോചനവും വലിയ ചർച്ചയായിരുന്നു. 2014 തുടക്കം മുതൽ തന്നെ ഇരുവരും വേർപിരിയുകയാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, അതെ വർഷം ജൂണിൽ ദിലീപ് എറണാകുളം കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതോടെയാണ് വാർത്തകൾക്ക് സ്ഥിരീകരണമായത്.
ദിലീപ് കുടുംബ കോടതിയെ സമീപിക്കുന്നതിന് ഒരുപാട് മാസങ്ങൾക്ക് മുൻപ് തന്നെ മഞ്ജു വാര്യർ തന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് താമസം മാറിയിരുന്നു എന്നാണ് റിപോർട്ടുകൾ വന്നത്. എന്നാൽ, തൃശ്ശൂരിലെ പുള്ളിൽ സ്ഥിതി ചെയ്യുന്ന കുടുംബ വീട്ടിലേക്ക് മഞ്ജു എത്തിയത് ഒറ്റയ്ക്കാണ്. ഇരുവരുടെയും ഒരേയൊരു മകളായ മീനാക്ഷി ദിലീപ്, തന്റെ അച്ഛനൊപ്പം ആലുവയിൽ തന്നെയാണ് അന്ന് മുതൽ താമസിച്ചിരുന്നത്. എന്നാൽ പിന്നീട്, മീനൂട്ടി എന്ന് വിളിപ്പേരുള്ള മകളുടെ മെഡിസിൻ പഠനത്തിനായി ദിലീപും, രണ്ടാം ഭാര്യയും നടിയുമായ കാവ്യ മാധവനും, ഇളയ മകൾ മഹാലക്ഷ്മിയും, ചെന്നൈയിലേക്ക് താമസം മാറിയിരുന്നു.
കുറച്ചു വർഷങ്ങൾക്ക് മുൻപ്, വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ ദിലീപ് മനസ്സ് തുറന്നിരുന്നു. 2013 വരെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സന്തോഷമായി പോയിരുന്ന ദാമ്പത്യ ജീവിതമായിരുന്നു തങ്ങളുടേത് എന്നാണ് അന്ന് നടൻ വെളിപ്പെടുത്തിയത്. ഒരു ഭാര്യ എന്നതിലുപരി മഞ്ജു തന്റെ ഉറ്റ സുഹൃത്തായിരുന്നു, അവരുമായി എല്ലാ ചെറിയ രഹസ്യങ്ങളും പങ്കുവെച്ചിരുന്നു എന്നും നടൻ പറഞ്ഞു. എന്നാൽ, ചില ‘പ്രമുഖ വ്യക്തികളുടെ’ ഇടപെടലുകൾ കാരണം തങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതം തകർന്നു.
വിവാഹമോചനത്തിനുള്ള യഥാർത്ഥ കാരണവും അതിൽ വലിയ പങ്കുവഹിച്ച ‘പ്രമുഖ വ്യക്തികളുടെ’ പേരുകളും കുടുംബകോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജിയിൽ താൻ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്നത്തെ അഭിമുഖത്തിൽ ദിലീപ് അവകാശപ്പെട്ടിരുന്നു. ദിലീപിന്റെ വാക്കുകൾ പ്രകാരം, തന്റെ കുടുംബ പ്രശ്നങ്ങൾ കാരണം ആരും കഷ്ടപ്പെടരുതെന്ന് കരുതിയാണ് നടൻ വിവാഹ മോചന കേസിൽ ഒരു രഹസ്യ വിചാരണ തിരഞ്ഞെടുത്തത്. തന്റെ മകൾ മീനാക്ഷിയുടെ സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണനയെന്നും, അതുകൊണ്ടാണ് ദാമ്പത്യ പ്രശ്നങ്ങൾ പരസ്യമാക്കാതിരിക്കാൻ തീരുമാനിച്ചതെന്നും നടൻ അന്ന് ചൂണ്ടിക്കാണിച്ചു. അന്നത്തെ അഭിമുഖത്തിൽ, മുൻ ഭാര്യ മഞ്ജു വാര്യരോട് തനിക്ക് വിദ്വേഷം ഇല്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
തന്റെ മുൻ ഭാര്യയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും, അവരെ ഒരു തരത്തിലും ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ വെളിപ്പെടുത്തി. മഞ്ജു വാര്യർ അവരുടെ സിനിമാ കരിയറിൽ നന്നായി മുന്നോട്ട് പോകുന്നതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചില ആളുകൾ ഇപ്പോഴും അവർക്കെതിരെ തിരിയാൻ തന്നെ പ്രേരിപ്പിക്കാറുണ്ടെന്നും അന്ന് ദിലീപ് വ്യക്തമാക്കി. അന്നത്തെ അഭിമുഖത്തിൽ ഇനിയൊരു വിവാഹം കഴിക്കാൻ തനിക്ക് പ്ലാൻ ഇല്ലെന്ന് ദിലീപ് പറഞ്ഞെങ്കിലും, 2016ൽ കാവ്യ മാധവനെ വിവാഹം കഴിച്ചു.
തന്റെ മകൾ മീനാക്ഷിയാണ് തന്നെ വീണ്ടും വിവാഹിതനാവാൻ നിർബന്ധിച്ചതെന്ന് അന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും നടുവിൽ നടനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു മകൾ. കാവ്യ മാധവനെ കല്യാണം കഴിക്കാൻ അച്ഛനെ ഏറ്റവും നിർബന്ധിച്ചത് താൻ ആണെന്നും, ഈ ബന്ധത്തിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും, അന്ന് സ്കൂൾ വിദ്യാർഥിനിയായിരുന്ന മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. മകളോടൊപ്പം ദിലീപും കാവ്യ മാധവനും മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുകയും, ആ ചിത്രങ്ങൾ അന്ന് വൈറലാവുകയും ചെയ്തിരുന്നു.
‘കാവ്യ കാരണമാണ് താൻ മഞ്ജുവും ഈയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. എനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു.
കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്. അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു.
നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നുമായിരുന്നു ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. അന്ന്, വിവാഹത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ദിലീപ്, കാവ്യ മാധവനുമായുള്ള തന്റെ വിവാഹം വളരെ പെട്ടെന്ന് എടുത്ത തീരുമാനം ആണെന്ന് വെളിപ്പെടുത്തിയിരുന്നു.
ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജു പുറത്ത് പറഞ്ഞിട്ടില്ല. സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.