മലയാളികളുടെ പ്രിയ താരമാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി മലയാളത്തിൽ ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭിയനയിച്ചുവെങ്കിലും കനിഹയുടെ ചിത്രങ്ങൾക്കായി കാത്തിരിപ്പിലാണ് പ്രേക്ഷകർ. അഭിനയത്തിൽ നിന്ന് സംവിധാന രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് കനിഹ. ഹ്രസ്വചിത്രമാണ് കനിഹ സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
താന്‍ ആദ്യമായി ക്യാമറയ്ക്കു പിന്നിലെത്തുന്നു എന്ന് ചില ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്
‘സിനിമ ഒരു സമുദ്രമാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും എന്തെല്ലാം കാര്യങ്ങളുണ്ട്. എന്നിലുളളിലെ ആകാംക്ഷാഭരിതയായ പഠിതാവ് സംവിധാനമെന്ന കല ശ്രമിക്കാന്‍ പോവുകയാണ്. ആദ്യമായി. എന്റെ ഹൃദൃയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കൂ.’
kaniha