കൊറോണ പടരുന്നു;ഷൂട്ടിങ് നിര്‍ത്തിവെക്കുന്ന കാര്യം സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാം!

കേരളത്തിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടക്കാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ചിരുന്നു.ഇപ്പോളിതാ ഇതിന് പിന്നാലെ ഷൂട്ടിങ് നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം വന്നതിനു പിന്നാലെയാണ് സിനിമാ മേഖലയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഫെഫ്കയുടെ നിര്‍ദ്ദേശം വന്നത്.

ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് അത് നിര്‍ത്തി വെച്ചാല്‍ ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്തുകൊണ്ട് ഷൂട്ടിംഗ് തുടരണമോ വേണ്ടയോ എന്നത് ആ സിനിമയുടെ സംവിധായകനും പ്രൊഡ്യൂസര്‍ക്കും തീരുമാനിക്കാം. ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും എടുക്കണമെന്നും, ഏതെങ്കിലും സെറ്റുകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഗവണ്‍മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം പാലിക്കുവാനും, ആ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കാനും ഫെഫ്ക അറിയിച്ചിട്ടുണ്ട്.

about korona

Vyshnavi Raj Raj :