മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് കനിഹ. ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ ആണെങ്കിലും എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കാന്‍ ശ്രമിക്കാറുണ്ട് താരം.
. പുതിയ ചലഞ്ചുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം കനിഹ തന്‍റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്.
തന്റെ കുട്ടിക്കാലത്തെ ചിത്രവും ഒപ്പം പുതിയ ചിത്രവും താരം ചേര്‍ത്തു വക്കുന്നു, ആ കുട്ടിയില്‍ നിന്ന് ഒട്ടും വ്യത്യസ്തയല്ല, വലതുവശത്തെ കുട്ടിയും, ചെറിയ സന്തോഷങ്ങളില്‍ രണ്ടുപേരും എല്ലായ്പ്പോഴും സംതൃപ്തരാണ്. എന്നോടൊപ്പം വളര്‍ന്ന എന്റെ പാവക്കുട്ടി എന്നും താരം കുറിച്ചിട്ടുണ്ട്. രണ്ടുപേരും എപ്പോഴും സ്നേഹത്തിന് വില മതിക്കുന്നു.