ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം – കങ്കണ റണാവത്ത്!

കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ രണാവത്ത്.അത്ര നല്ല അഭിപ്രായങ്ങളല്ല താരത്തിനെക്കുറിച്ച് ആരാധകർ പറയുന്നത്.ഇപ്പോളിതാ ഏറ്റവും പുതിയതായി താരത്തിന്റെ ഒരു പ്രസ്ഥാവനയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും ഉത്തരവാദിത്വബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും മക്കള്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്ന് അറിഞ്ഞാല്‍ മാതാപിതാക്കള്‍ സന്തോഷിക്കണമെന്നുമാണ് കങ്കകണ പറഞ്ഞത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യ ടുഡെയുടെ കോക്ലേവിലായിരുന്നു കങ്കണ തെന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

“ലൈംഗികത എല്ലാവരുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ക്ക് അത് വേണമെന്ന് തോന്നുമ്പോള്‍ അത് നിർവഹിക്കുക. എന്നാല്‍, ഒരിക്കലും അതിന് അടിമപ്പെടരുത്. കുട്ടികള്‍ക്ക് ലൈംഗിക ബന്ധമുണ്ടെന്നറിഞ്ഞാല്‍ മാതാപിതാക്കള്‍ സന്തോഷിക്കണം. അവര്‍ ഉത്തരവാദിത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടട്ടെ. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.” കങ്കണ പറയുന്നു.
“പതിനെട്ടാം വയസില്‍ ചണ്ഡീഗഡില്‍ താമസിക്കുമ്പോൾ കൂട്ടുകാരിക്കൊപ്പം അവളുടെ കാമുകനെ കാണാന്‍ പോയി. ഒരു പഞ്ചാബി സുന്ദരനായിരുന്നു കാമുകന്‍. അയാളുമായി പ്രണയത്തിലായെങ്കിലും അത് തുടങ്ങിയ പോലെ തന്നെ അവസാനിച്ചു. ആദ്യം ചുംബിക്കാന്‍ പോലും അറിയില്ലായിരുന്നു. ആദ്യചുംബനം മാന്ത്രികമായിരുന്നു എന്നാണ് എല്ലാവരും പറയുക. എന്നെ സംബന്ധിച്ച് അത് വൃത്തിക്കേടായിരുന്നു..”കങ്കണ തുറന്നു പറഞ്ഞു.


കുടുംബവുമായുള്ള പ്രശ്നങ്ങളും പുതുമുഖ നടിമാരെ ആക്ഷേപിക്കുന്നു തുടങ്ങിയ വിവാദങ്ങളും തുടർച്ചയായി നടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതാണ്.തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് തന്റെ മാതാപിതാക്കള്‍ക്ക് അറിയാമെന്നും താരം വെളിപ്പെടുത്തുന്നു.തന്റെ പ്രണയത്തെക്കുറിച്ചും ആദ്യ ചുംബനത്തെക്കുറിച്ചും കങ്കണ തുറന്നു പറഞ്ഞു. തനിക്ക് ആദ്യം പ്രണയം തോന്നിയത് തന്റെ അധ്യാപകനോടായിരുന്നുവെന്നും ഒട്ടുമിക്ക ആളുകളുടെയും ആദ്യ ക്രഷ് അധ്യാപകരാവാനാണ് സാധ്യതയെന്നും കങ്കണ പറഞ്ഞു.തുടർച്ചയായി താരത്തിനെതിരെ വരുന്ന വിവാദങ്ങളും സിനിമയ്ക്കകത്തും പുറത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാറുണ്ട്.ഇപ്പോൾ താരത്തിന്റെ താരത്തിന്റെ ഈ പ്രസ്താവനയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

kangana ranaut argument on sex and love

Sruthi S :