എമർജൻസിയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി നടിയും എംപിയുമായ കങ്കണ റണാവത്ത്. ‘തനു വെഡ്സ് മനു’ എന്ന ചിത്രത്തിലെ സഹനടൻ ആർ മാധവനൊപ്പം പുതിയ ചിത്രം. നിലവിൽ ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രത്തിന്റെ ക്ലാപ്പർബോർഡ് ഉൾക്കൊള്ളുന്ന ഒരു പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കിട്ടു.
ഒരു സിനിമാ സെറ്റിലായിരിക്കുന്നതിലും ആനന്ദകരമായ മറ്റൊന്നില്ല എന്നതായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. വരാനിരിക്കുന്ന ചിത്രം വിജയ് സംവിധാനം ചെയ്യുകയും ട്രൈഡന്റ് ആർട്‌സിലെ ആർ രവീന്ദ്രൻ നിർമ്മിക്കുകയും ചെയ്യും. ആനന്ദ് എൽ റായിയുടെ 2011 ലെ റൊമാന്റിക് കോമഡി ചിത്രമായ “തനു വെഡ്സ് മനു”വിൽ റണാവത്തും മാധവനും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
അത് ബോക്സ് ഓഫീസ് വിജയമായി. തുടർന്ന് “തനു വെഡ്സ് മനു റിട്ടേൺസ്” എന്ന പേരിൽ ഒരു തുടർഭാഗം 2015 ൽ പുറത്തിറങ്ങിയിരുന്നു. അതേ സമയം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിച്ച റണാവത്തിന്റെ “എമർജൻസി” റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.
ഇന്ത്യയുടെ കരുത്തുറ്റ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ജീവിതവും, അടിയന്തരാവസ്ഥയും പ്രമേയമാകുന്ന ചിത്രത്തിൽ ഇന്ദിരയായാണ് കങ്കണ എത്തിയചചിത്രത്തിന്റെ കഥ കങ്കണയുടേത് തന്നെയാണ്. റിതേഷ് ഷാ ആണ് തിരക്കഥ. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളും കങ്കണയാണ്. അനുപം ഖേർ, ശ്രേയസ് തൽപഡേ, മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക് തുടങ്ങിയവർക്കൊപ്പം ചിത്രത്തിൽ മലയാളി താരം വിശാഖ് നായരും അഭിനയിക്കുന്നുണ്ട്. സഞ്ജയ് ഗാന്ധിയെ ആണ് വിശാഖ് അവതരിപ്പിക്കുന്നത്.