കമല്‍ഹാസന്റെ വീടിന് മുന്നില്‍ ക്വാറന്റിന്‍ സ്റ്റിക്കര്‍; വിശദീകരണം നൽകി ചെന്നൈ കോർപ്പറേഷൻ

മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ കോവിഡ്​ 19 രോഗലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ക്വാറ​ൈന്‍റനില്‍ കഴിയുകയാണെന്ന പ്രചാരണം തെറ്റാണെന്ന്​ സ്ഥിരീകരണം. ചെന്നൈ നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കമല്‍ ഹാസ​​െന്‍റ ആല്‍വാര്‍പേട്ടയിലെ വീടിന് പുറത്ത് സ്റ്റിക്കര്‍ പതിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ കമൽഹാസൻ പ്രചാരണം വന്നുതുടങ്ങിയത്​. ഇക്കാര്യത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ തന്നെയാണ്​ രംഗത്ത് വന്നത്​.

‘താന്‍ നിര്‍ബന്ധിത വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നെന്ന വാര്‍ത്ത തെറ്റാണെന്നും തമിഴ് ജനത ഒറ്റക്കെട്ടായി സാമൂഹിക അകലം കാത്തുസൂക്ഷിക്കണമെന്നും’ അദ്ദേഹം പറഞ്ഞു. നിലവില്‍ താന്‍ മറ്റൊരു വീട്ടിലാണ് കഴിയുന്നതെന്നും മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഏകാന്തവാസത്തിലാണെന്നുമാണ് കമല്‍ ഹാസന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. മകള്‍ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും മടങ്ങി വന്നതിനാലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്നായിരുന്നു ചെന്നൈ കോര്‍പറേഷ​​ൻ വ്യക്തമാക്കിയത്. ശ്രുതി ചെന്നൈയിലെ വീട്ടിലല്ല മുംബൈയിലാണെന്ന്​ ബോധ്യപ്പെട്ടതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ സ്റ്റിക്കര്‍ നീക്കം ചെയ്തു. അബദ്ധത്തില്‍ നോട്ടീസ് പതിച്ചതാണെന്ന്​ വിശദീകരണം വന്നെങ്കിലും സംസ്ഥാന സര്‍ക്കാറി​​െന്‍റ അറിവോടെയാണിതെന്ന് മക്കള്‍ നീതി മയ്യം വക്താവ് ആരോപിച്ചു.

‘കമല്‍ ഹാസന്‍ ജനുവരി മുതല്‍ ഇന്ത്യയില്‍ തന്നെയാണുള്ളത്​. അദ്ദേഹം സമീപകാലത്തൊന്നും വിദേശയാത്ര നടത്തിയിട്ടില്ല. മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫിസിലാണ്​ കോര്‍പറേഷന്‍ സ്റ്റിക്കര്‍ പതിച്ചത്​. അവിടെ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നിട്ടും അവരോട് പോലും ചോദിക്കാതെ അധികൃതര്‍ രാത്രി വീട്ടുനിരീക്ഷണത്തിലാണെന്ന നോട്ടീസ് പതിപ്പിക്കുകയായിരുന്നു’ എന്നും വക്താവായ മുരളി അപ്പാസ്​ ​ പറഞ്ഞു.

kamal

Noora T Noora T :