ടോർച്ച് വളരെ മുൻപേ എടുത്തതാണ്; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച് കമൽ ഹാസൻ

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ദിയ ജലാവോ(ഐക്യദീപം) ക്യാമ്പയിനെ വിമർശിച്ച് കമൽഹാസൻ. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച(ഏപ്രിൽ 5) രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാനാണ് മോദി ആഹ്വാനം ചെയ്തത്. നിരവധി പേരാണ് മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചും എതിർത്തും രംഗത്ത് എത്തിയത്

‘രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാന മന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ വളരെ പ്രതീക്ഷയോടെയാണ് ഞാൻ അത് കേൾക്കാൻ ഇരുന്നത്.മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പ്രൊട്ടക്ഷൻ എക്വിപ്മെന്റുകളുടെ ക്ഷാമം എങ്ങനെ പരിഹരിക്കാം,സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജനങ്ങളെ എങ്ങനെ സഹായിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, അദ്ദേഹം രാത്രിയിൽ ടോർച്ച ലൈറ്റ് എടുക്കുന്നതിനെ കുറിച്ചാണ് ടോർച്ച് വളരെ മുൻപേ എടുത്തതാണ്’കമലഹാസൻ പറയുന്നു

kamalahasan

Noora T Noora T :