30 വര്‍ഷം മുമ്പ് താന്‍ പറഞ്ഞ അതേ അഭിപ്രായമാണ് തനിക്ക് ഇപ്പോഴും; കമല്‍ ഹാസന്‍

അയോദ്ധ്യ പ്രാണപ്രതിഷ്ഠയില്‍ 30 വര്‍ഷം മുമ്പ് താന്‍ പറഞ്ഞ അതേ അഭിപ്രായമാണ് തനിക്ക് ഇപ്പോഴുമെന്ന് കമല്‍ ഹാസന്‍. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രാണപ്രതിഷ്ഠയെ കുറിച്ച് കമല്‍ ഹാസന്‍ പ്രതികരിച്ചത്.

1991 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്തതില്‍ നടത്തിയ പ്രസ്താവനയാണ് കമല്‍ വീണ്ടും പരാമര്‍ശിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും, തഞ്ചാവൂര്‍ ക്ഷേത്രവും വേളാങ്കണ്ണി പള്ളിയും തനിക്ക് ഒരുപോലെയാണെന്നും കമല്‍ പറഞ്ഞിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ സംസാരിച്ച ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഒരാളായിരുന്നു കമല്‍ ഹാസന്‍. 2020ല്‍ ബിജെപി നേതാവ് എല്‍കെ അദ്വാനി ഉള്‍പ്പെടെ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു.

സുപ്രീം കോടതിയുടെ വിധി വന്നപ്പോള്‍, ശക്തമായ തെളിവുകളും വാദങ്ങളും നീതിന്യായ കോടതിക്ക് മുന്നില്‍ ഹാജരാക്കാത്ത പ്രോസിക്യൂഷന്‍ നടപടി നിരുത്തരവാദപരമാണോ എന്ന് കമല്‍ ഹാസന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

Vijayasree Vijayasree :