സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങി ഒട്ടനവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ താരത്തിനായിട്ടുണ്ട്.
നിരവധി സിനിമകളിൽ സഹായിയായി പ്രവർത്തിച്ചശേഷമാണ് ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചെറിയ കാലയളവിനുള്ളിൽ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. നാലോളം സിനിമകൾ ചെയ്തതിന് ശേഷമാണ് താരം മലയാളത്തിലേയ്ക്ക് എത്തിയത്. ഇപ്പോൾ കൈ നിറയെ സിനിമകളും പ്രോജക്ടുകളുമെല്ലാമായി തിരക്കിലാണ്.
ഇപ്പോഴിതാ ദക്ഷിണ കൊറിയയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം തന്റെ ഇൻസ്റ്റായിലൂടെ പങ്കുവെക്കാറുമുണ്ട്. കൊറിയയിലെ ഏറ്റവും ഉയരമുള്ള മൗണ്ട് ഹല്ല കീഴടക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നായിക. പതിനെട്ട് കിലോമീറ്റർ ദൂരം, ഏകദേശം 1200 മീറ്റർ ഉയരത്തിൽ, പത്ത് മണിക്കൂർ നീണ്ട കാൽനട യാത്ര. കേൾക്കുമ്പോൾ തന്നെ ആകാംക്ഷയില്ലേ ദക്ഷിണ കൊറിയയിലെ ഉയർന്ന സ്ഥലമായ മൗണ്ട് ഹല്ലാ കീഴടക്കി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ കല്യാണി.
ഇടക്കിടക്ക് വിശ്രമിച്ച് പത്ത് മണിക്കൂർ കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്. അ-ഗ്നി പർവതം കയറി, ആകാശം തൊട്ടു, എന്റെ കംഫോർട്ട് സോണിന്റെ അറ്റം കണ്ടു എന്നാണ് കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സോളിലെ ഗ്യോങ്‌ബോക്ഗുങ് പാലസും ഇതിനോടു ചേർന്ന തെരുവുകളിലുമായിരുന്നു കല്യാണിയുടെ യാത്ര. പ്രദേശത്തെ ഭക്ഷണം, വസ്ത്രങ്ങൾ, സംസ്‌കാരം എന്നിവയുടേയെല്ലാം മനോഹര ദൃശ്യങ്ങൾ താരം ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം ചെറുകുറിപ്പും കല്യാണി പങ്കുവെച്ചിരുന്നു.
താരത്തിന് ആശംസകളുമായി കീർത്തി സുരേഷ്, ടോവിനോ തോമസ്, ജയ് മെഹ്ത തുടങ്ങി താരങ്ങളും എത്തിയിട്ടുണ്ട്. കല്യാണിയ്ക്കൊപ്പം പ്രണവും ഉണ്ടോ, പ്രണവിന്റെ പാതയിലാണോ, രണ്ടാളും ഒരുമിച്ചാണോ യാത്ര എന്നെല്ലാം നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ കമന്റുകളോടൊന്നും കല്യാണി പ്രതികരിച്ചിട്ടില്ല.
അതേസമയം, അടുത്തിടെ ഒരു അഭിമുകത്തിൽ കല്യാണി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കൂടെ അഭിനയിക്കുമ്പോൾ ഏറ്റവും കൂടുതൽ കംഫർട്ടബിൾ പ്രണവ് മോഹൻലാലിനൊപ്പമാണെന്നാണ് കല്യാണി പറയുന്നത്. ഇരുവരും ഒരുമിച്ച ഹൃദയം വലിയ വിജയം നേടിയ സിനിമയാണ്. ആരുടെ കൂടെ അഭിനയിച്ചാലും ഞാൻ കംഫർട്ടബിൾ ആണ്. ഞാനും പ്രണവും ചെറുപ്പം മുതലേ കൂട്ടുകാരാണ്. അതുകൊണ്ട് പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോൾ കൂടുതൾ കംഫർട്ടബിളായി തോന്നുന്നു എന്നാണ് കല്യാണി പറയുന്നത്. തന്റെ ഇഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കിലുക്കത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും കല്യാണി പറയുന്നുണ്ട്.
പഴയ ഏതെങ്കിലും സിനിമയുടെ റീമേക്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കല്യാണി. കിലുക്കം സിനിമയുടെ റീമേക്ക്. പക്ഷെ അതിൽ ലാലങ്കിളിന്റെ ഭാഗം ഞാനും രേവതി മാമിന്റെ ഭാഗം അപ്പുവും ചെയ്താൽ അതിലൊരു വ്യത്യസ്തയുണ്ടാകും എന്നാണ് കല്യാണി പറയുന്നത്. അതേസമയം ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങൾ ചെയ്യണമെന്ന് തോന്നിയിട്ടില്ലെന്നും താരം പറയുന്നുണ്ട്.
അങ്ങനെ തോന്നിയിട്ടില്ല. പക്ഷെ തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയുടെ കഥാപാത്രമൊക്കെ പ്രചോദനമായിട്ടുണ്ട്. പക്ഷെ ചെയ്യണമെന്ന് തോന്നിയിട്ടില്ല. കാരണം ശോഭന മാമിന്റെ പത്ത് ശതമാനം പോലും എനിക്ക് ചെയ്യാൻ കഴിയില്ല എന്നാണ് കല്യാണി പറയുന്നത്. സിനിമയിൽ വന്നതിന് ശേഷം തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായെന്നാണ് കല്യാണി പറയുന്നത്.
ശേഷം മൈക്കിൾ ഫാത്തിമയുടെ നിർമ്മാതാവായ ജഗദീഷ് പളനിസ്വാമി എന്റെ അടുത്ത സുഹൃത്താണ്. അവന് എന്റെ കഴിവുകളെക്കുറിച്ച് അറിയാം. കീർത്തി, പ്രണവ് അങ്ങനെ ചെറുപ്പം മുതലുള്ള സുഹൃത്തുക്കളുമുണ്ട് എന്നാണ് താരം സൗഹൃദങ്ങളെക്കുറിച്ച് പറയുന്നത്. തന്റെ കഥാപാത്രങ്ങളെക്കുറിച്ചും കല്യാണി സംസാരിക്കുന്നുണ്ട്.
ചെയ്ത എല്ലാ കഥാപാത്രത്തിനും എന്റെ ഹൃദയത്തിൽ സ്ഥാനം നൽകിയിട്ടുണ്ട്. ഏറ്റവും എൻജോയ് ചെയ്ത സിനിമ ഹൃദയമായിരുന്നു. കൂടുതൽ സുഹൃത്തുക്കളെ ഉണ്ടാക്കിയ സിനിമ വരനെ ആവശ്യമുണ്ട് ആണ്. ദുൽഖറും അനൂപും ജിതിനും എന്റെ അടുത്ത സുഹൃത്തുക്കളായി. ഒരു അഭിനേതാവെന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ പഠിച്ചത് ബ്രോ ഡാഡിയുടെ സമയത്തായിരുന്നു. ഏറ്റവും കൂടുതൽ അഭിമാനം തോന്നിയത് തല്ലുമാല ചെയ്തപ്പോഴും എന്നാണ് കല്യാണി പറയുന്നത്.
തെലുങ്ക് ചിത്രം ഹെലോ ആയിരുന്നു കല്യാണിയുടെ ആദ്യ സിനിമ. പിന്നീട് ഹീറോ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. വരനെ ആവശ്യമുണ്ടിലെ നിക്കിയായാണ് മലയാളത്തിലേക്ക് എത്തുന്നത്. വർഷങ്ങൾക്ക് ശേഷം ആണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ജീനി, ഓടും കുതിര ചാടും കുതിര തുടങ്ങിയ സിനിമകൾ അണിയറയിലുണ്ട്. ഫഹദിനൊപ്പം അഭിനയിക്കുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. പിന്നാലെ ദുൽഖർ സൽമാൻ ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.
അതേസമയം, കല്യാണിയുടെ വിവാഹത്തെ കുറിച്ചും ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പ്രണവ് മോഹൻലാലുമായി കല്യാണി പ്രണയത്തിലാണെന്നാണ് വാർത്തകൾ. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകും എന്നുമായിരുന്നു ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നത്. ഇവരുടെ വിവാഹത്തിനായി മോഹൻലാലും പ്രിയദർശനും സംസാരിച്ചിരുന്നുവെന്നും മരുമകളായി കല്യാണിയെ തന്നെ തിരഞ്ഞെടുത്തതായും പ്രചരിച്ചിരുന്നു.
ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കളായ പ്രണവിനിപ്പോൾ മുപ്പത്തിന്നാല് വയസ് കഴിഞ്ഞു. കല്യാണ പ്രായമായതിനാൽ തന്നെ പ്രണവിനെയും കല്യാണിയെയും വൈകാതെ വിവാഹം കഴിപ്പാക്കാനാണ് നീക്കമെന്നും പറയപ്പെട്ടിരുന്നു. തങ്ങളുടെ പിതാക്കന്മാരുടെ സൗഹൃദം പോലെ തന്നെ ചെറുപ്പം മുതൽ ഇതുവരെയും സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. സോഷ്യൽ മീഡിയയിൽ കല്യാണി ഇടയ്ക്കിടെ പ്രണവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.
കല്യാണി പ്രിയദർശന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നെങ്കിലും പ്രണവിന്റെ പ്രണയിനി അതല്ലെന്ന് അടുത്തിടെ സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ വീഡിയോയിലൂടെ പറഞ്ഞിരുന്നു. കല്യാണിക്ക് അമ്മ ലിസിയെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുകൊണ്ടു വരണം എന്ന ആഗ്രഹമുണ്ട്. അതിനായി അവൾ ശ്രമിക്കുന്നുമുണ്ട്. നല്ല വേഷങ്ങൾ തേടിയെത്തിയത് അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന ലിസിയും ഉറപ്പ് നൽകിയിട്ടുണ്ട്. സ്വന്തം കാലിൽ നിൽക്കണം എന്നാഗ്രഹിച്ച കല്യാണി സ്വന്തം പണം കൊണ്ട് ഫ്ലാറ്റും കാറും ഒക്കെ വാങ്ങിക്കഴിഞ്ഞു.
ഇതിനിടയിൽ കല്യാണി പ്രിയദർശന്റെ വിവാഹം കഴിഞ്ഞു, പ്രിയനും ലിസിയും പങ്കെടുത്തില്ല എന്നൊക്കെയുള്ള വാർത്തകൾ ഒരുപാട് വന്നു. എന്നെ സോഷ്യൽ മീഡിയ പലവട്ടം കല്യാണം കഴിപ്പിച്ചുകഴിഞ്ഞു എന്നാണ് കല്യാണി ഇതിനെ കുറിച്ച് പറഞ്ഞത്. ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്.
അത് പലരും ആഗ്രഹിക്കുകയും പലരും വിശ്വസിക്കുകയും ചെയ്യുന്നുണ്ടാവും. ഞാനത് ലിസിയോട് തുറന്നു ചോദിച്ചു. അവർ നൽകിയ മറുപടി ഇതാണ്. അങ്ങനെ അവർക്കൊരു ആഗ്രഹമുണ്ടെങ്കിൽ രണ്ട് വീട്ടുകാർക്കും സന്തോഷമുള്ള കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെയൊരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ-സിസ്‌റ്റർ ബന്ധം മാത്രമേ അവർ തമ്മിലുള്ളൂ. അപ്പു അവരുടെയൊക്കെ ഒരു ഹീറോയെ പോലെയാണ്.
അപ്പു മരം കേറും, മതിൽ ചാടും, കുട്ടികളുടെയൊക്കെ ഹീറോയാണ് അപ്പു. കൂടാതെ അപ്പുവിന് ഒരു പ്രണയമുണ്ട്. അത് ജർമനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിയ്ക്ക് ആരുമായും പ്രണയം ഉണ്ടായിട്ടില്ല. പ്രണവിനയേ കെട്ടൂ എന്ന് സോഷ്യൽ മീഡിയയിലൂടെ വിലപിക്കുന്ന നടിയോടാണ്, ഇനി കാത്തിരിക്കേണ്ട ഇനി പ്രതീക്ഷ വേണ്ട, എല്ലാം കൈവിട്ടുപോയി എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞിരുന്നത്.
ഇത്തരത്തിൽ പ്രണവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം കഥകളാണ് വരുന്നത്. ഒന്നുകിൽ പ്രണവിനെ പോലെ തന്നെ വൈബ് ഉള്ള ആളായിരിക്കും. അല്ലാത്തപക്ഷം വിവാഹം കഴിച്ച് ഭാര്യയും മക്കളുമായി ജീവിക്കുന്നതിനോടൊന്നും അദ്ദേഹത്തിന് താൽപര്യമുണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നെ കല്യാണിയും പ്രണവും നല്ല മാച്ചായിരുന്നു. അവർ വിവാഹം കഴിച്ചാലും നല്ലതായിരുന്നു. ഹൃദയം സിനിമയിൽ കണ്ടത് പോലൊരു ജീവിതം ഇവർക്കുണ്ടാവട്ടേ…
പ്രണവിന്റെ സ്വഭാവരീതി വെച്ച് ഒഫീഷ്യൽ കല്യാണം സാധ്യത കുറവാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. പ്രണവിൻ്റെ യാത്രകളിൽ എപ്പോഴും കൂടെയുള്ള ആ വിദേശ വനിതയാണോ ഇനി കാമുകി? താങ്കൾ വിഡിയോയിൽ പറഞ്ഞതിലൂടെ ചില കാര്യങ്ങളിൽ വ്യക്തത വരാൻ സാധിച്ചു.
എന്നാൽ ഒരു ജർമൻകാരിയെ വിവാഹം ചെയ്ത ജർമനിയിൽ താമസിച്ചാൽ അവിടെ പെട്ടു പോകുമെന്ന് പ്രണവ് ഓർത്താൽ നല്ലതായിരിക്കും. ജർമൻകാരിയെ വിവാഹം കഴിക്കേണ്ടി വന്ന് ജർമനിയിൽ സെറ്റിൽ ചെയ്യേണ്ടി വന്ന ഒരാളുടെ കഥ മാതൃഭൂമി ആഴ്ച പതിപ്പിൽ അടുത്തിടെ വായിച്ചത് ഓർത്തു പറഞ്ഞു പോയതാണെന്നാണ് ആരാധകർ ഓർമ്മിപ്പിക്കുന്നത്.
നേരത്തെ, മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രമായ ബാറോസ് എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോ കാണാൻ മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഒരു വിദേശ വനിതയും എത്തിയിരുന്നു. തിയേറ്ററിലേക്ക് വരുമ്പോഴും സിനിമ കണ്ട് തിരിച്ചിറങ്ങി പോകുമ്പോഴുമെല്ലാം പ്രണവിനൊപ്പം നടക്കുന്ന ഒരു വിദേശി വനിതയെയാണ് എല്ലാവരും ശ്രദ്ധിച്ചത്. ഈ വീഡിയോ വലിയ രീതിയിൽ ചർച്ചയായിരുന്നു.
ആദ്യമായാണ് താരകുടുംബത്തിനൊപ്പം ഇത്തരത്തിലൊരു യുവതി പ്രത്യക്ഷപ്പെടുന്നത്. തിയേറ്ററിലേക്ക് നടന്ന് വരുമ്പോൾ മുന്നിൽ സുചിത്രയും പിന്നാലെ പ്രണവും വിസ്മയയും ഒപ്പം ഈ യുവതിയെയും കാണാം. തിരികെ കാറിൽ കയറി പോയപ്പോഴും പ്രണവ്, വിസ്മയയ്ക്കൊപ്പം ആ പെൺകുട്ടിയെ ഭദ്രമായി കാറിൽ കയറ്റി അയയ്ക്കുന്നതും കാണാമായിരുന്നു.