സമ്പത്തിന്റെ കാര്യത്തിൽ ജയറാമിന്റെ കുടുംബത്തിനേക്കാൾ ഒട്ടും പിന്നിലല്ല തരിണയുടെ കുടുംബം; റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ!

ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ. ഡിസംബർ എട്ടിന് ഗുരുവായൂർ വെച്ചാണ് താലികെട്ട്. കഴിഞ്ഞ ദിവസമായിരുന്നു കാലിദാസിന്റെ പ്രീ വെഡ്ഡിംഗ് പാർട്ടി നടന്നത്. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങ് അതി ഗംഭീരം തന്നെയായിരുന്നു.

കേരളത്തിന് അകത്തും പുറത്തുമുള്ള മീഡിയാക്കാരെയെല്ലാം വിളിച്ച് വരുത്തി മകന്റെ വിവാഹ ഒരുക്കങ്ങളെ കുറിച്ചും സന്തോഷത്തെ കുറിച്ചും മകന് ലഭിച്ച സൗഭാഗ്യത്തെ കുറിച്ചും ജയറാം സംസാരിച്ചു. കേട്ടുകേൾവി മാത്രമുള്ള ചെന്നൈയിലെ പ്രശസ്തമായ കലിംഗയാർ കുടുംബത്തിൽ നിന്നും ഒരു ബന്ധം കിട്ടുന്നത് മുജ്ജന്മ സുകൃതം ആണ്. മരുമകൾ ആയിട്ടല്ല മകളായി ആണ് നിങ്ങളുടെ പെണ്ണിനെ ഞങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ട് പോകുന്നത് എന്നാണ് ജയറാം പറഞ്ഞത്.

ഈ വേളയിൽ ജയറാമിന്റെയും തരിണിയുടെയും സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ചെന്നൈ സ്വദേശിയാണ് തരിണി. ചെന്നെയിലെ ഏറ്റവും പ്രമുഖരായ കലിംഗരായർ കുടുംബത്തിലെ അംഗംകൂടിയാണ് കാളിദാസിന്റെ ഭാവി വധു. എന്നാൽ ചെറുപ്പം മുതൽ വളരെ അധികം കഷ്ടപ്പാടുകളിലൂടെയാണത്രേ തരിണി കടന്നുവന്നത്. അന്ന് താങ്ങും തണലുമായി ഒപ്പം നിന്നത് അമ്മയായിരുന്നു.

വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദം പഠിക്കുന്നതിനിടയിലാണ് തരിണി മോഡലിംഗിലേക്ക് കടക്കുന്നത്. ബിരുദ പഠനത്തിനൊപ്പം സിനിമാ നിർമാണവും തരിണി പഠിച്ചു. ഫാഷൻ ഷോകളിലും സജീവമാണ് തരിണി. മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയ പട്ടങ്ങളും തരിണി സ്വന്തമാക്കിയിട്ടുണ്ട്. ഒരു കോടിക്ക് മുകളിലാണത്രേ തരിണിയുടെ താരമൂല്യം.

സമ്പത്തിന്റെ കാര്യത്തിൽ ജയറാമിന്റെ കുടുംബത്തിനേക്കാൾ ഒട്ടും പിന്നിലല്ല തരിണയുടെ കുടുംബവും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോടികളുടെ ആസ്തിയുണ്ടത്രേ താരത്തിന്. മാത്രമല്ല ഓഡി കാറും ആഡംബര വസതിയുമുണ്ട്. ജയറാമിൻറെ ആകെ ആസ്തി 40 കോടിക്കടുത്താണ്. ചെന്നൈയിലും കൊച്ചിയിലും ബാംഗ്ലൂരിലുമെല്ലാമായി ആഡംബര വസതികളും ഫാം ഹൗസുമെല്ലാം താരത്തിനുമുണ്ട്.

അതേസമയം ഒരു ചില്ലിക്കാശ് പോലും തരിണിയിൽ നിന്നും സ്ത്രീധനമായി വാങ്ങില്ലെന്ന് നേരത്തേ തന്നെ ജയറാം പറഞ്ഞിട്ടുണ്ട്. ‘ ഇട്ടു കൊണ്ട് വരുന്ന ഡ്രസ് അല്ലാതെ ബാക്കി കണ്ണനാണ് അവൾക്ക് വാങ്ങി കൊടുക്കേണ്ടത് എന്നാണ് ഞാൻ പറഞ്ഞത്. അവർ വല്യ കുടുംബമാണ്. മകളുടെ വിവാഹം നടക്കുമ്പോൾ ചെക്കന്റെ വീട്ടുകാർ പറഞ്ഞത് വിവാഹം തൊട്ട് ഞാൻ നടത്തിക്കോളാം, ഞങ്ങൾക്ക് കുട്ടിയെ മാത്രം മതിയെന്നാണ്.

അത് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യമാണ്. സ്ത്രീ തന്നെയാണ് ധനം എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. സ്ത്രീധനം എന്ന സമ്പ്രദായമൊക്കെ ഒഴിഞ്ഞ് പോകേണ്ട സമയമായി എന്നായിരുന്നു ജയറാം പറഞ്ഞത്. 2021 ലാണ് തരിണിയെ കാളിദാസ് ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്നത്.

ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.

തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്.

ജയറാമിന്റെ മകൾ മാളവികയുടെ ഭർത്താവ് നവനീതും സമ്പന്ന കുടുംബത്തിൽ നിന്നുള്ള അംഗമാണ്. ചാർട്ടഡ് അക്കൗണ്ടന്റാണ് നവനീത്. നിലവിൽ ഒരു എയർലെൻസിന്റെ സൈബർ വിങ്ങിന്റെ സെക്യൂരിറ്റി വിങ് ഹെഡായി മാഞ്ചെസ്റ്ററിലാണ് നവനീത് ജോലി ചെയ്യുന്നത്. മകളുടെ വിവാഹം പോലെ തന്നെ മകന്റെ വിവാഹവും ജയറാം ആഡംബരപൂർണമായി തന്നെയാകും നടത്തുകയെന്നാണ് പ്രേക്ഷകർ പറയുന്നത്.

Vijayasree Vijayasree :