തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കാജോളിന്റെ അമ്മയും നടിയുമായ തനൂജ ആശുപത്രി വിട്ടു

കഴിഞ്ഞ ദിവസമായിരുന്നു മുന്‍കാല ബോളിവുഡ് നടിയും നടി കാജോളിന്റെ അമ്മയുമായ തനൂജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ നടി ആശുപത്രി വിട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം.

ജൂഹുവിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു തനൂജയെ പ്രവേശിപ്പിച്ചിരുന്നത്.

നടിയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. എണ്‍പതു വയസ്സാണ് പ്രായം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

Vijayasree Vijayasree :