പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോമാളി’യിലെ കാജല്‍ അഗര്‍വാളിന്റെ ഗെറ്റപ്പ് വൈറലായി . മനുഷ്യ പരിണാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് കോമാളി. പ്രാചീന വേഷത്തിലാണ് കാജല്‍ എത്തുന്നത്. കോമഡി എന്റടെയ്നര്‍ വിഭാഗത്തില്‍ ജയം രവിയാണ് നായകനായി എത്തുന്നത് .
ചിത്രത്തില്‍ ഒന്‍പത് വ്യത്യസ്ത ലുക്കുകളിലാണ് ജയം രവി പ്രത്യക്ഷപ്പെടുന്നത് .ഗുഹാ മനുഷ്യനില്‍ തുടങ്ങി ഇന്ത്യയുടെ സ്വാതന്ത്ര്യകാലഘട്ടത്തിലെത്തി നിലവിലുള്ള സാഹചര്യത്തിലൂടെ സിനിമ കഥ പറയുന്നു.
സംയുക്ത ഹെഹ്ഡെ, കെ.എസ്. രവികുമാര്‍, യോഗി ബാബു, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഹിപ്ഹോപ് തമിഴ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും.
kajal agarwal new look