എത്തിയത് കച്ചേരിക്ക് ; മനം കവർന്നത് സിനിമ ഗാനത്തിലൂടെ; തലസ്ഥാനനഗരിയെ ഇളക്കി മറിച്ച് സിദ്ധ്

തെന്നിന്ത്യൻ ആരാധകരുടെ ഹരമാണ് പിന്നണി ഗായകൻ സിദ്ധ് ശ്രീറാം. ഇദ്ദേഹത്തെ അറിയാത്തവർ വളരെ വിരളം മാത്രമാണ്. കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ ഒരുപോലെ കയ്യിലെടുത്ത മറ്റൊരു ഗായകൻ വേറെ ഉണ്ടോ എന്ന് തന്നെ സംശയമാണ്. കഴിഞ്ഞ വർഷമായിരുന്നു ശ്രീറാം ആദ്യമായി കേരളത്തിലെത്തുന്നത് അതും തലസ്ഥാനനഗരിയിലാണ് ആദ്യം എത്തിയത്. ശ്രീ നീലകണ്‌ഠ ശിവൻ സംഗീത സഭ ട്രസ്റ്റിന്റെ 43 -ആം ആരാധന സംഗീതോത്സവത്തോടനുബന്ധിച്ചുള്ള കച്ചേരിയിൽ പങ്കെടുക്കാനായിരുന്നു താരം എത്തിയത്.

ആദ്യ വരവിൽ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. കച്ചേരിയോടൊപ്പം മറുവാർത്തൈ പേശാതെ എന്നസിഗ്നേച്ചർ പാട്ടും അന്ന് പാടിയിരുന്നു. വൻ വരവേൽപ്പാണ് അന്ന് ലഭിച്ചത്. എന്നാലിപ്പോൾ ഇതാ തികച്ചും ഒരു വർഷത്തിന് ശേഷം വീണ്ടും താരം ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ശ്രീറാം എത്തിയിരുന്നു. ശ്രീ നീലകണ്‌ഠ ശിവൻ സംഗീത സഭ ട്രസ്റ്റിന്റെ 44 – ആം ആരാധന സംഗീതോത്സവത്തോടനുബന്ധിച്ചുള്ള കച്ചേരിയിൽ പങ്കെടുക്കാനായിരുന്നു താരം ഇത്തവണയും എത്തിയത്. തിരുവനന്തപുരം കരമന കൃഷ്ണൻ കോവിൽ അഗ്രഹാര തെരുവിൽ എസ് എസ് ജെ ഡി ബി ആഡിറ്റോറിയത്തിലായിരുന്നു കച്ചേരി നടന്നത്. തുടർന്ന് കച്ചേരിയിൽ കർണാടക സംഗീതത്തോടൊപ്പം ഇഷ്‌കിലെ പറയുവാന്‍ ഇതാദ്യമായി’ എന്ന ഗാനവും സിദ്ധ് ആലപിച്ചു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

കച്ചേരിക്കൊടുവില്‍ കാണികളുടെ ആഗ്രഹ പ്രകരമാണ് സിദ്ധ് രണ്ട് സിനിമ പാട്ടുകൾ പാടിയത് . തുടർന്ന് സിദ്ധ് പാട്ടുകളെ കുറിച്ച് വാചാലനാവുകയും ചെയ്തു . “നിങ്ങൾക്ക് എന്നെ അറിയാവുന്നത് ഞാൻ പാടിയ സിനിമ പാട്ടുകളിലൂടെയാണ് .എന്നാൽ ശെരിക്കും ഈ പാട്ടുകളുടെയൊക്കെ അടിസ്ഥാനമെന്നത് കർണാടക സംഗീതത്തിൽ നിന്നാണ് .അതുകൊണ്ട് തന്നെ ഞാൻ ക്ലാസിക്കൽ പാട്ടുകളിലൂടെ അറിയപ്പെടാനാണ് കൂടുതലും ആഗ്രഹിക്കുന്നതും-സിദ്ധ് ശ്രീറാം പറഞ്ഞു.

തുടർന്ന് ആരാധകർ എല്ലാം സിദ്ധിനെ ശ്രീറാം കി ജയ് എന്ന് ആർപ്പ് വിളിക്കുകയും ചെയ്തു. വളരെപ്പെട്ടാന്നാണ് ശ്രീറാം പ്രേക്ഷകമനസില്‍ ഇടം നേടിയത്.മറു വാര്‍ത്തൈ പേസാതെ, വിസിരി, ഇങ്കേം ഇങ്കേം കാവലേ . തുടങ്ങി സിദ്ധിന്റെ ശബ്ദത്തില്‍ പിറന്ന ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.

ഷെയിന്‍ നിഗമും ആന്‍ ശീതളും നായികാനായകന്മാരായെത്തിയ ഇഷ്‌ക്കിലെ ‘പറയുവാന്‍ ഇതാദ്യമായി’ എന്ന് തുടങ്ങുന്ന ഗാനം പിന്നണിയിൽ ആലപിച്ചത് സിദ്ധ് ശ്രീറാം ആണ്. 2013ല്‍ പുറത്തിറങ്ങിയ കടല്‍ എന്ന ചിത്രത്തിനായി എ.ആര്‍ റഹ്മാന്‍ ഒരുക്കിയ അടിയേ എന്ന ഗാനം ആലപിച്ചാണ് സിദ്ധ് പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. പിന്നീട് 2015ല്‍ പുറത്തിറങ്ങിയ വിക്രം ചിത്രം ‘ഐ’യിലെ ‘എന്നോട് നീ ഇരുന്താല്‍’ എന്ന ഗാനമാണ് സിദ്ധിന് ബ്രേക്ക് ആവുന്നത്.

sid sriram- playback singer- video viral

Noora T Noora T :