” പോരാടുക ഹനാൻ ” !! ബാർബർ ബാലന് ഹനാനോട് ഒരു കഥ പറയാനുണ്ട് …!!!

” പോരാടുക ഹനാൻ ” !! ബാർബർ ബാലന് ഹനാനോട് ഒരു കഥ പറയാനുണ്ട് …!!!

രണ്ടു ദിവസമായി ഹനാൻ വിവാദം കേരളത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ആദ്യം വാനോളം ഉയർത്തിയിട്ട് താഴേക്ക് ഇടുന്നത് മലയാളികളുടെ ശീലമായി മാറിയിരിക്കുകയാണ്. കഷ്ടപ്പെട്ട് അനിയനെ പഠിപ്പിക്കാനും സ്വന്തം പഠനത്തിനുമെല്ലാം ജൂനിയർ ആര്ടിസ്റ്റായും പല ജോലികൾ ചെയ്തും ജീവിക്കുന്ന ഹനാനെ ആദ്യം മാധ്യമങ്ങൾ പുകഴ്ത്തുകയും യൂണിഫോമിൽ മീൻ വില്പന നടത്തിയ കുട്ടിക്ക് സഹായ ഹസ്തങ്ങൾ നീളുകയും ചെയ്തു. പിന്നാലെ കലാകാരിയായ ഹനാനു പ്രണവ് മോഹൻലാൽ ചിത്രത്തിൽ അരുൺ ഗോപി അവസരവും വാഗ്ദാനം ചെയ്തു.

എന്നാൽ അതോടെ നുണ പ്രചാരണങ്ങൾ ആരംഭിച്ചു . അരുൺ ഗോപി സ്വന്തം ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി ഹനാനെ മീൻ കച്ചവടക്കാരിയാക്കി ഇറക്കിയതാണെന്നായിരുന്നു ആരോപണം. അതെ തുർന്ന് ഹനാൻ എതിരെ സൈബർ ആക്രമണങ്ങളും ട്രോളുകളും പ്രവഹിച്ചു. നിരപരാധിയായ ആ പെൺകുട്ടി അപ്പോൾ തനിക്ക് കിട്ടിയ അവസരത്തിൽ സന്തോഷിചിരിക്കുകയായിരുന്നു. പ്രതിഷേധങ്ങൾ കനത്തപ്പോൾ അസുഖ ബാധിതയായ ഹനാൻ വീണ്ടും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.

സത്യത്തിൽ കഥ പറയുമ്പോൾ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ അവസ്ഥയാണ് ഹന്നാനുണ്ടായത്. ആരുടെയൊക്കെയോ വാക്ക് കേട്ട് അവളറിയാതെ അവളെ താരമാക്കി . പിന്നീട് അതേപടി താഴെക്കുമിറക്കി ആക്രമിച്ച് നാണം കെടുത്തി. സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച ബാർബർ ബാലനും ഇതേ അവസ്ഥയായിരുന്നു. ഒറ്റ ദിവസത്തിൽ താരമായ ബാർബർ ബാലന് കസേരയും പാട്ടും തുടങ്ങി തോളിൽ ഏറ്റി വയ്ക്കാൻ പോലും ആളുകളായിരുന്നു. അതേപോലെ താഴെയിടാനും അവർക്കു സാധിച്ചു.

സംഭവത്തിന്റെ സത്യാവസ്ഥ ആരും അന്വേഷിച്ചില്ല. ബാർബർ ബാലനെ കല്ലെറിഞ്ഞപോലെ ഹനാൻ എന്ന മിടുക്കിക്ക് നേരെയും കല്ലേറുണ്ടായി വാക്കുകൾ കൊണ്ട്. കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമയാകുകയാണ് കഥ പറയുമ്പോൾ. ഇന്ന് ഹനാൻ വിഷയത്തിൽ സംഭവിച്ചത് അന്ന് ശ്രീനിവാസൻ എഴുതി വച്ചതാണ്. എന്നാൽ അന്ന് കല്ലെറിഞ്ഞവർ പിന്നെ ബാലനെ തിരിച്ചറിയുന്നുണ്ട്. അത്പോലെ ഹനനെയും തിരിച്ചറിഞ്ഞു സമൂഹം.

കടപ്പാട് – njan arun – മൂവി സ്ട്രീറ്റ്

kadha parayumpol movie story and Hanan

Sruthi S :