ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ജൂനിയർ എൻടിആറിന് പരിക്ക്

നിരവധി ആരാധകരുള്ള താരമാണ് ജീനിയർ എൻടിആർ. അദ്ദേഹത്തിന്റേതായി പുരത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് പരിക്കേറ്റുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ടീം പ്രസ്താവനയിറക്കിയിട്ടുണ്ട്.

ഇടത് കണങ്കൈയ്ക്കാണ് പരിക്കേറ്റത്. ജിമ്മിൽ വ്യായാമംചെയ്യുന്നതിനിടെയാണ് ഈ പരിക്കേറ്റത്. നിലവിൽ അദ്ദേഹത്തിന്റെ കൈ ഒരു കാസ്റ്റ് ഉപയോ​ഗിച്ച് കെട്ടിവെച്ചിരിക്കുകയാണ്. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. പരിക്ക് ഭേദമായി താരം വൈകാതെ തിരിച്ചെത്തും. പരിക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ആരും വിശ്വസിക്കരുതെന്നും പ്രസ്താവനയുൽ പറയുന്നു. ജൂനിയർ എൻ.ടി.ആറിന്റെ കൈയുടെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ജൂനിയർ എൻ.ടി.ആർ ദേവരയുടെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. ജനതാ ഗാരേജിന് ശേഷം കൊരട്ടാല ശിവയും എൻ.ടി.ആറും ഒരുമിക്കുന്ന ചിത്രമാണ് ദേവര. ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന ചിത്രത്തിൽ വേഷങ്ങളിൽ എത്തുന്നുണ്ട്.

ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിലെ ​ഗാനം പുറത്തെത്തിയിരുന്നു. എന്നാൽ കടുത്ത വിമർശനവും ട്രോളുകളുമായിരുന്നു ​ഗാനത്തിന് ലഭിച്ചത്. നാൽപ്പതുകാരനായ ജൂനിയർ എൻടിആർ ഇരുപത്തിയേഴുകാരിയായ ജാൻവിയോട് റൊമാൻസ് ്ചെയ്യുന്നത് കണ്ട് നിൽക്കാനാകുന്നില്ല, വളരെ ബോറായിട്ടുണ്ടെന്നായിരുന്നു പലരും പറഞ്ഞിരുന്നത്.

യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമൂരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. ബിഗ്‌ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനം. സെപ്റ്റംബർ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

Vijayasree Vijayasree :