ലച്ചുവിന് അഭിനയം നിർത്തണം എന്ന് തോന്നിയതിന് പിന്നിലെ ആ കാരണം !

മലയാളത്തിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന ടെലിവിഷൻ പരിപാടിയാണ് ഉപ്പും മുളകും.സീരിയലിലെ ഓരോ താരങ്ങളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവമാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ജനസ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.ബാലുവും നീലുവും അവരുടെ അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ രസകരമായ സംഭവ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

പ്രേക്ഷകർ ഒരുപാട് ഇഷ്ടപെടുന്ന ഒരു കഥാപാത്രമാണ് ലച്ചു. ജൂഹി റുസ്തഗിയാണ് ഈ കഥാപാത്രമായി എത്തുന്നത്. ബാലുവിന്റെ മൂത്ത മകളായുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ലച്ചുവിന് വലിയ സപ്പോർട്ടാണ് ആരാധകർ നൽകുന്നത്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് താരം നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ജൂഹി പറയുന്നു.

മലയാളികളേയും കേരളത്തേയും അച്ഛന് പ്രത്യേക ഇഷ്ടമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം മലയാളിയെ വിവാഹം ചെയ്തതെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുമ്പോഴൊക്കെ ചേട്ടനാണ് തനിക്കൊപ്പം വരുന്നത്.

തന്റെ സുഹൃത്ത് വഴിയായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്ന് ജൂഹി പറയുന്നു. അന്തിന്‍രെ പിറന്നാള്‍ ആഘോഷത്തിനായി ക്ലാസ് കട്ട് ചെയ്ത് അവന്റെ വീട്ടിലേക്ക് പോയിരുന്നു. അവന്റെ അച്ഛനായിരുന്നു അന്ന് ഈ പരിപാടിയെക്കുറിച്ച് പറഞ്ഞത്. അത് കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനിടയിലാണ് തുടക്കത്തിലൊക്കെ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ പേടിയായിരുന്നു. സിങ്ക് സൗണ്ടായതിന്‍രെ പ്രശ്‌നവുമുണ്ടായിരുന്നു. ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് പറയാറുള്ളത്. 40 നടുത്ത് ടേക്ക് പോയ സമയങ്ങളുമുണ്ട്. അപ്പോഴൊക്കെ നിര്‍ത്തി പോവുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. സംവിധായകന്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.

താന്‍ അഭിനേത്രിയാവുന്നതിനോട് പപ്പയ്ക്ക് താല്‍പര്യമായിരുന്നു. എന്നാല്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് താന്‍ ആലോചിച്ച് പോലുമില്ലായിരുന്നു. പിന്നീട് പപ്പയുടെ ആഗ്രഹം പോലെ ആര്‍ടിസ്റ്റായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നല്ല പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനോടാണ് കൂടുതല്‍ താല്‍പര്യമെന്നും പാവം കഥാപാത്രങ്ങളൊന്നും തന്റെ മുഖത്തിന് ചേരില്ലെന്നും ജൂഹി പറയുന്നു.

നാലം ക്ലാസ് മുതല്‍ പ്രണയമുണ്ടായിരുന്നു. ഇഷ്ടം പോലെ തേപ്പ് കിട്ടിയിട്ടുണ്ട്, കൊടുത്തിട്ടുമുണ്ട്. പ്രണയത്തിന്റെ ഫീല്‍ എന്താണെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാം. ഇപ്പോള്‍ താന്‍ പ്രണയത്തില്‍ അല്ലെന്നും ജൂഹി പറയുന്നു. ജൂഹി പ്രണയത്തിലാണോയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. പഠനവും കരിയറുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

juhi rustagi talks about uppum mulakum serial

Sruthi S :