രണ്ടും കൽപ്പിച്ച് ജൂഹി രുസ്തഗി; കുബുദ്ധികളെ പൂട്ടാനൊരുങ്ങി താരം

ഉപ്പും മുളകിലൂടെ മലയാളികളുടെ ഇഷ്ട്ട താരമാവുകയായിരുന്നു ജൂഹി രുസ്തഗി. സീരിയലിൽ നിന്ന് പിന്മാറിയതോടെ നിരവധി വ്യാജ പ്രചാരണങ്ങളും സൈബർ അക്രമണവുമാണ് ജൂഹിയ്ക്ക് നേരിടേണ്ടി വന്നത് . ഇപ്പോഴിതാ വ്യാജ പ്രചാരങ്ങളോട് പ്രതികരിച്ച് ജൂഹി. സോഷ്യൽ മീഡിയയിലാണ് താരം കുറിപ്പ് പങ്കുവെച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകൾ – ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . Police ന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..

സസ്നേഹം

Juhi Rustagi

Noora T Noora T :