മാളികപ്പുറം കണ്ടു, അത്യുഗ്രന്‍; ചിത്രത്തെ പ്രശംസിച്ച് ജൂഡ് ആന്റണി ജോസഫ്

ഉണ്ണി മുകുന്ദന്‍ നായകനായി എത്തി നിരവധിയിടങ്ങളില്‍ നിന്ന് പ്രശംസകള്‍ പിടിച്ചു പറ്റിയ ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ മാളികപ്പുറത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്.

അത്യുഗ്രന്‍ സിനിമാനുഭവം ആയിരുന്നു മാളികപ്പുറമെന്നും വിഷ്ണു ശശിശങ്കര്‍ എന്ന സംവിധായകന്റെ മികച്ച തുടക്കമാണ് ചിത്രമെന്നും ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

ജൂഡ് ആന്റണി ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ;

മാളികപ്പുറം കണ്ടു. അത്യുഗ്രൻ സിനിമാനുഭവം . അഭിലാഷ് പിള്ളയുടെ മികച്ച തിരക്കഥ, വിഷ്ണു ശശിശങ്കർ എന്ന സംവിധായകന്റെ മികച്ച തുടക്കം. അഭിനേതാക്കൾ എല്ലാവരും മികച്ചു നിന്നെങ്കിലും ഏറ്റവും ഇഷ്ടായത് കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും ഉണ്ണിയെയുമാണ് . Congratulations Venu sir, Priya chechi, Anto chettan , Neeta chechi and whole team of Malikappuram.

ഡിസംബര്‍ 30നാണ് മാളികപ്പുറം റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജനുവരി 6 മുതല്‍ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്തു. അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ രചന.

പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.

Vijayasree Vijayasree :