ക്ഷേത്ര നിര്‍മ്മാണത്തിനായി 12.5 ലക്ഷം രൂപ സംഭാവന നല്‍കി ജൂനിയര്‍ എന്‍ടിആര്‍

തെലുങ്ക് സിനിമാ രംഗത്തെ സൂപ്പര്‍ സ്റ്റാറാണ് ജൂനിയര്‍ എന്‍ടിആര്‍. ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രശസ്തി ലഭിച്ച ജൂനിയര്‍ എന്‍ടിആറിന് അമ്പരപ്പിക്കുന്ന ആരാധക വൃന്ദമുണ്ട്.

മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പര്‍ താരവുമായിരുന്നു എന്‍ടി രാമറാവുവിന്റെ കൊച്ചുമകനാണ് നന്ദമൂരി താരക രാമ റാവു എന്ന ജൂനിയര്‍ എന്‍ടിആര്‍.

ഇപ്പോള്‍ ജന്മദിനത്തോട് അനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ജഗ്ഗണ്ണപേട്ടിലുള്ള ഭദ്രകാളി സമേത വീരഭദ്ര സ്വാമി ക്ഷേത്രത്തിനായി വന്‍ തുക സംഭാവന നല്‍കിയിരിക്കുകയാണ് താരം.

ക്ഷേത്ര നിര്‍മ്മാണത്തിനായാണ് 12.5 ലക്ഷം രൂപ സംഭാവന നല്‍കിയത്. അമ്മ ശാലിനി, ഭാര്യ ലക്ഷ്മി പ്രണതി, മക്കള്‍ അഭയ് റാം , ഭാര്‍ഗവ് റാം എന്നിവരുടെ പേരിലാണ് അദ്ദേഹം സംഭാവന നല്‍കിയത്. ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലും ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Vijayasree Vijayasree :