“തീവ്രവാദിയാക്കാനുള്ള ശ്രമം അംഗീകരിക്കില്ല . പിഴയടച്ച് കേസ് ഒത്തുതീർക്കാനും താല്പര്യമില്ല ” – പോലീസ് സ്റ്റേഷനിൽ ജോയ് മാത്യു

“തീവ്രവാദിയാക്കാനുള്ള ശ്രമം അംഗീകരിക്കില്ല . പിഴയടച്ച് കേസ് ഒത്തുതീർക്കാനും താല്പര്യമില്ല ” – പോലീസ് സ്റ്റേഷനിൽ ജോയ് മാത്യു

മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമാണ് ജോയ് മാത്യു. സാമൂഹിക പ്രശ്‍നങ്ങളിൽ ശക്തമായി പ്രതികരിക്കാറുള്ള ജോയ് മാത്യു മലയാള സിനിമ സംഘടനകളുടെ പ്രശ്നങ്ങളിലും സ്ത്രീ കൂട്ടായ്മയുടെ പ്രശ്‌നങ്ങളിലും വ്യക്തമായ നിലപാട് അറിയിച്ചിരുന്നു. ഇപ്പോൾ ബിഷപ് പീഡന വിഷയത്തിൽ സമരത്തിനിറങ്ങിയ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോയ് മാത്യു മൗന ജാഥാ നടത്തിയിരുന്നു. മിഠായിത്തെരുവില്‍ മൗനജാഥ നടത്തിയതിന് എടുത്ത കേസില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ താരം മാധ്യമങ്ങളോട് സംസാരിച്ചു.

പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് നടനും സംവിധായകനും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ജോയ് മാത്യു. അതേസമയം പിഴയടച്ച് കേസ് നടപടികള്‍ അവസാനിപ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ ഗിരിഷ് ദാമോദറുമൊത്താണ് ജോയ് മാത്യു ടൗണ്‍ സ്റ്റേഷനിലെത്തിയത്. പിഴയടച്ച് കേസ് തീര്‍പ്പാക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല.

‘തീവ്രവാദിയാക്കാനുള്ള ശ്രമം അംഗീകരിക്കില്ല. സമര വിരുദ്ധ മേഖലയായി മിഠായിതെരുവിനെ പ്രഖ്യാപിച്ചതറിയില്ല.’ ജോയ് മാത്യുവിന്‍റെ വാക്കുകള്‍. കഴിഞ്ഞ 13നാണ് സംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മിഠായിത്തെരുവിലൂടെ മൗനജാഥ നടത്തിയത്.

joy mathew about police case

Sruthi S :