ആരാധകർക്ക് വിവരമില്ല ,അവർ അടിമകളാണ് – ജോയ് മാത്യു

ആരാധകർക്ക് വിവരമില്ല ,അവർ അടിമകളാണ് – ജോയ് മാത്യു

മലയാള സിനിമയിലെ ശക്തമായ ഒരു ശബ്ദമാണ് ജോയ് മാത്യുവിന്റേത്. താരാധിപത്യമോ പക്ഷം പിടിക്കലോ ഒന്നുമില്ലാതെ പറയാനുള്ളത് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തോട് വിളിച്ചു പറയുന്ന ജോയ് മാത്യു സിനിമ രംഗത്തെ പ്രശ്നങ്ങളെപ്പറ്റിയും തന്റെ നിലപാടുകളെ പറ്റിയും തുറന്നു പറയുന്നു.

സിനിമയിൽ തുല്യത വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നു ജോയ് മാത്യു പറയുന്നത് . “സിനിമ ഒരു വലിയ വ്യവസായമാണ്. ആരുടെ പടം എന്നതിനനുസരിച്ച് വില്‍ക്കുന്ന ഒരു വലിയ ബ്രാന്‍ഡ് ആണ്. മമ്മൂട്ടി പടം, മോഹന്‍ലാല്‍ പടം എന്നിങ്ങനെ. കേരളം ഇപ്പോഴും ആണധികാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനമാണ്. നമുക്കിതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.

പത്രപ്രവര്‍ത്തക യുണിയനിലും വനിതാ സാന്നിധ്യം കുറവാണ്. പുതിയ കാലത്ത് മഞ്ജു വാര്യര്‍ അല്ലാതെ ഒരു ബ്രാന്‍ഡ് മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടില്ല. ഇതു മാറണമെങ്കില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകണം. എങ്കില്‍ മാത്രമേ ഈ ഫാന്‍സ് അസോസിയേഷന്‍ പോലുള്ള പരിപാടികള്‍ക്ക് അറുതി വരൂ. ഫെമിനിച്ചി എന്ന് വിളിക്കുന്നത് ആണുങ്ങളുടെ അല്‍പത്തരമാണ്. അതാണ് ഞാന്‍ ഒരിക്കല്‍ ഫെമിനിച്ചികളുടെ കൂടെ എന്ന് പറഞ്ഞത്.

സിനിമയിൽ സ്ത്രീകൾ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ സന്തുഷ്ടനാണ് ജോയ് മാത്യു. പക്ഷെ കൂടുതൽ പേരും ഇതിനു തയാറാകാത്തത് പേടിച്ചിട്ടാണെന്നും ഇദ്ദേഹം പറയുന്നു. “ഇനി അവസരം ലഭിച്ചില്ലെങ്കിലോ എന്ന ഭയം. അന്താരാഷ്ട്ര തലത്തില്‍ നില്‍ക്കുന്ന തിലകനെപ്പോലുള്ള ഒരാളെ ഒതുക്കി നിര്‍ത്തിയ ഒരു സംഘടനയാണ് നമ്മുടേത്. അപ്പോള്‍ മറ്റുള്ളവരുടെ അവസ്ഥയോ?.

സ്ത്രീവിരുദ്ധത ആഘോഷിച്ചാൽ ആരാധകർ അടിമകളായി പോകും എന്നുള്ള അഭിപ്രായമാണ് ജോയ് മാത്യുവിന്.
ആരാധകര്‍ അടിമകളാണ്. എന്തിനാണ് ഒരാളെ ആരാധിക്കുന്നത്. ആരാധിക്കാന്‍ നടക്കുന്നവര്‍ സ്വന്തമായി കഴിവില്ല എന്ന് വിശ്വസിക്കുന്നവരാണ്. ഞാന്‍ ആരേയും ആരാധിക്കാറില്ലല്ലോ. ഇനി അഥവാ ഗ്ലോറിഫൈ ചെയ്തത് അവരെ സ്വാധീനിക്കുന്നുവെങ്കില്‍ അത്ഭുതമില്ല. ആരാധകര്‍ വിവരദോഷികളാണ്.

joy mathew about fanism

Sruthi S :