രണ്ടു മക്കളെയും ഭർത്താവിനെയും തിരിച്ചെടുത്തു -ദൈവത്തോട് പരാതി ഇല്ലാതെ ജോൺസൻ മാഷിന്റെ ഭാര്യ.

അടിക്കടിയെത്തിയ മൂന്ന് മരണങ്ങളാണ് ജോണ്‍സണ്‍ മാഷിന്‍റെ കുടുംബത്തെ മാനസികമായി തളർത്തിയത് .ഒറ്റക്കായിപ്പോയ റാണി ആ നാളുകളെ ഓര്‍ക്കുന്നു.



മകന് കമ്ബം ബൈക്കുകളോടെയാണ്. പഠിച്ചാലും ‍ഞാന്‍ ജോലിക്കൊന്നും പോവില്ല അമ്മേ.. ‍ഞാന്‍ ബൈക്ക് റൈസിനേ പോകൂ. അത്ര ജീവനായിരുന്നു അവന് ബൈക്കുകളോട്. ഇങ്ങനെയാണെങ്കിലും അവന്‍ ഒരു അമ്മക്കുട്ടിയായിരുന്നു. എന്തും എന്നോട് പറയും. അന്നും രാവിലെ ബൈക്കില്‍ ഒാഫിസിലേക്ക് പോയതാണ്.വട്ടം ചാടിയ ഒരു സ്ത്രീയെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതാണ്. പക്ഷേ ബൈക്ക് മറിഞ്ഞു. അവന്‍ തെറിച്ചുപോയി. ഹെല്‍മറ്റും. വീഴ്ചയില്‍ തലയിടിച്ചു. അവന്റെ സുഹൃത്തുക്കളാണ് വീട്ടില്‍ വിളിച്ചു പറയുന്നത് റെന്‍ ജോണ്‍സണ് ഒരു ആക്സിഡന്റായി ആശുപത്രിയിലാണെന്ന്. ഞാന്‍ ഒാടി െചന്നപ്പോഴേക്കും അവനെയും ദൈവം തിരിച്ചു വിളിച്ചിരുന്നൂ .ഒരു ആയുസില്‍ ഒരു മകന്റെ കയ്യില്‍ നിന്നും കിട്ടേണ്ട സ്നേഹം അവന്‍ ഇൗ ചെറിയകാലം കൊണ്ട് എനിക്ക് തന്നിട്ടുണ്ട്. ഇടാറാതെ ഇൗ അമ്മ പറയുന്നു.

അവളുടെ കല്ല്യാണമായിരുന്നു എന്റെ വലിയ സ്വപ്നം. എല്ലാം ഉറപ്പിച്ചുവച്ചിരുന്നു. അങ്ങനെ ആ രാത്രി അവള്‍ എനിക്ക് ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാന്‍ പോയതാണ്. ഞാന്‍ രാവിലെ എഴുനേറ്റ് പള്ളിയില്‍ പോയി മടങ്ങി വരുമ്ബോഴാണ് എനിക്ക് ഫോണ്‍ വരുന്നത്.

ന്നു എന്റെ വലിയ സ്വപ്നം. എല്ലാം ഉറപ്പിച്ചുവച്ചിരുന്നു. അങ്ങനെ ആ രാത്രി അവള്‍ എനിക്ക് ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാന്‍ പോയതാണ്. ഞാന്‍ രാവിലെ എഴുനേറ്റ് പള്ളിയില്‍ പോയി മടങ്ങി വരുമ്ബോഴാണ് എനിക്ക് ഫോണ്‍ വരുന്നത്.

പിന്നെ എന്റെ മകളെയും.അവളെ കല്ല്യാണം കഴിക്കാനിരുന്ന പയ്യന്‍ എന്നെ വിളിച്ചു. അമ്മേ അവള്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലല്ലോ. എന്താ പറ്റിയേ എന്ന്. അതിന് പിന്നാലെ ഞാന്‍ വിളിച്ചപ്പോഴും അവള്‍ ഫോണെടുത്തില്ല. വന്നുനോക്കിയപ്പോള്‍.. ഹൃദയഘാതമായിരുന്നെന്നാ ഡോക്ടര്‍മാര്‍ പറഞ്ഞത്.’ അവര്‍ രണ്ടുപേരും പോയിക്കഴിഞ്ഞ് ഒരു നാലുവര്‍ഷം അവള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു.

ഓമനിക്കാൻ രണ്ടു മക്കളെ തന്നു .ഒരു വലിയ മനുഷ്യന്റെ ഭാര്യ ആക്കി .എല്ലാം ഒരു നിമിഷം കൊണ്ട് തിരിച്ചെടുത്തു .എന്നെ മാത്രം ഒറ്റക്കാക്കി .ഇപ്പോഴും ദൈവത്തോട് പരാതിയില്ല. എനിക്കൊപ്പം ദൈവമുണ്ടെന്ന് എനിക്ക് ഉറപ്പാണ്. മനുഷ്യനെ ആശ്രയിക്കുന്നതിനെക്കാള്‍ നല്ലത് ദൈവത്തെ ആശ്രയിക്കുന്നതാണ്. ബൈബിളിലെ ഇൗ വചനമാണ് എന്നെ മുന്നോട്ട് നടത്തുന്നത്. ചങ്കു പൊട്ടുന്ന വേദനയിലും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ഉള്ള അമ്മയുടെ വാക്കുകൾ ആണ് ഇത്.

JOSHSON MASH WIFE ABOUT HER FAMILY TRAGEDY

Sruthi S :