മരിച്ചത് ഞാനല്ല മറ്റൊരാളാണ്;ഭയപ്പെടേണ്ട ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്!

കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തിൽ നടനും നാടക, ചലച്ചിത്ര പ്രവർത്തകനുമായ ജോസ് തോമസ് അന്തരിച്ചിരുന്നു. എന്നാൽ വാർത്ത കണ്ട് തെറ്റിദ്ധരിച്ച പലരും തന്റെ വീട്ടിലേക്ക് വിളിക്കുന്നതായി സംവിധായകൻ ജോസ് തോമസ്.ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെ എത്തിയായിരുന്നു സംവിധായകന്റെ വിശദീകരണം.ജോസ് തോമസ് മരിച്ചന്ന വാർത്ത ടിവിയിൽ കണ്ടതോടെയാണ് പലരും ഇത് സംവിധായകൻ ജോസ് തോമസ് ആണെന്ന് തെറ്റിദ്ധരിച്ചത്.അപകടത്തിൽ മരണപ്പെട്ട ജോസ് തോമസ് അൻപതിലേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു.

സംവിധായകൻ ജോസ് തോമസിന്റെ വാക്കുകൾ ഇങ്ങനെ:

ഇന്ന് രാവിലെ ടിവി ചാനലുകളിൽ ജോസ് തോമസ് എന്നൊരാൾ അപകടത്തിൽ മരിച്ചതായി വാർത്തകളിൽ കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങൾപോലും ഞെട്ടിപ്പോയി. ഈ വാർത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകൾക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവർത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്.

jose thomas live video

Vyshnavi Raj Raj :