കോഹ്‌ലിയുടെ മുൻപിൽ ജോ റൂട്ടിന്റെ “Bat Drop” വിവാദമായി ! ഇംഗ്ലണ്ട്‌ സഹതാരങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു; മാപ്പു പറഞ്ഞു താരം

കോഹ്‌ലിയുടെ മുൻപിൽ ജോ റൂട്ടിന്റെ “Bat Drop” വിവാദമായി ! ഇംഗ്ലണ്ട്‌ സഹതാരങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു; മാപ്പു പറഞ്ഞു താരം

ചൊവ്വാഴ്ച്ച നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന മത്സരം വിവാദത്തിൽ. ഇന്ത്യക്കെതിരെ എട്ടു വിക്കറ്റ് ജയം നേടി പരമ്പര സ്വന്തമാക്കിയത് ആഘോഷിക്കുന്നതിനിടെ സ്വന്തം ബാറ്റ് താഴേക്കിട്ട ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ പ്രവർത്തിയാണ് വിവാദമായിരിക്കുന്നത്. മത്സരത്തിൽ 120 ബോളിൽ നിന്ന് 100 റൺസെടുത്ത് ഇംഗ്ളണ്ടിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്ത റൂട്ട് പക്ഷെ ഒരൊറ്റ പ്രവർത്തി കൊണ്ട് വിജയത്തിന്റെ ശോഭ കെടുത്തി കളഞ്ഞു.

ഇന്ത്യക്കെതിരെ നടന്ന ട്വന്റി-ട്വൻറിയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് വെറും 9 റൺസ് മാത്രമേ റൂട്ടിന് നേടാൻ സാധിച്ചിരുന്നുള്ളൂ. ഇത് താരത്തിനെതിരെ ആരാധകർ നീങ്ങാൻ കാരണമാകുകയും ചെയ്‌തു. എന്നാൽ ഏകദിനത്തിൽ മികച്ച പ്രകടനവുമായി ആരാധകരുടെ വായടപ്പിച്ച റൂട്ടിന്റെ ഈ പ്രവർത്തിയിൽ ഇംഗ്ലണ്ട് താരങ്ങൾ പോലും വിമർശനമുന്നയിക്കുകയുണ്ടായി.

കോഹ്ലി നോക്കി നിൽക്കെ തന്റെ കയ്യിലുള്ള ബാറ്റ് താഴേക്കിട്ടു വിജയം ആഘോഷിച്ച താരം വരാൻ പോകുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറാവാൻ ഇന്ത്യൻ ടീമിന് നൽകിയ മുന്നറിയിപ്പാണിത് എന്നായിരുന്നു അഭ്യൂഹങ്ങൾ പരന്നത്.

എന്നാൽ ജോ റൂട്ടിന്റെ ഈ പ്രവൃത്തിയെ ഇംഗ്ളണ്ട് താരങ്ങൾ അടക്കം ക്രിക്കറ്റ് ലോകത്തെ പലരും വിമർശിക്കുകയുണ്ടായി. ജോ റൂട്ട് ചെയ്തത് ശെരിയായില്ലെന്നും മണ്ടത്തരമാണെന്നും ക്യാപ്റ്റൻ ഇയാൻ മോർഗൻ പ്രതികരിച്ചു. എന്നാൽ തെറ്റ് മനസിലാക്കി മാപ്പു പറയാൻ ജോ റൂട്ട് തയാറായി. താൻ ചെയ്തത് തെറ്റാണെന്നും, ഖേദം പ്രകടിപ്പിക്കുന്നുവെന്നും, ഇനിയൊരിക്കലും തന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവർത്തികൾ ഉണ്ടാകില്ലെന്നും ജോ റൂട്ട് പ്രതികരിച്ചു.

പക്ഷെ ജോ റൂട്ട് ചെയ്‌തത്‌ കോഹ്ലി ഒരിക്കലും മറക്കാൻ ഇടയില്ലെന്നാണ് ആരാധകർ കരുതുന്നത്. തകർപ്പൻ ഫോമിലുളള കോഹ്‌ലി ടെസ്റ്റ് മത്സരങ്ങളിലൂടെ ഈ പ്രവർത്തിക്കു മറുപടി നൽകുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

Joe root’s bat drop infront of kohli

Abhishek G S :