ലോകകപ്പിൽ മുത്തമിട്ടില്ലെങ്കിലും ആരാധക ഹൃദയം കവർന്ന ക്രോയേഷ്യ , ലോകകപ്പ് സമ്മാനത്തുക അവശതയനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി ക്രോയേഷ്യൻ ടീം നീക്കിവച്ചു

ലോകകപ്പിൽ മുത്തമിട്ടില്ലെങ്കിലും ആരാധക ഹൃദയം കവർന്ന ക്രോയേഷ്യ , ലോകകപ്പ് സമ്മാനത്തുക അവശതയനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി ക്രോയേഷ്യൻ ടീം നീക്കിവച്ചു

ഇത്തവണ ലോക കപ്പിൽ ഫുട്ബാൾ ആരാധകരുടെ മനസിൽ തങ്ങുക ഫ്രാൻസിന്റെ വിജയമല്ല ,മറിച്ച് ക്രോയേഷ്യയുടെ മുന്നേറ്റമാണ്. ആരാധകരുടെ മനസിൽ സ്ഥാനം നേടിയാണ് ക്രൊയേഷ്യ റഷ്യയിൽ നിന്നും മടങ്ങിയത്. അവസാനം വരെ പൊരുതി ഫ്രാൻസിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് അടിയറവ് വച്ച ക്രൊയേഷ്യ പക്ഷെ മികച്ച പ്രകടനം കൊണ്ട് ശ്രേധിക്കപെട്ടു.

ഫൈനൽ മത്സരം തോറ്റെങ്കിലും വലിയ സ്വീകരണമാണ് ക്രൊയേഷ്യക്ക് സ്വന്തം മണ്ണിൽ ലഭിച്ചത്. എന്നാൽ ലോകകപ്പിലെ പ്രകടനങ്ങൾക്കെല്ലാം ഉപരിയായി ക്രൊയേഷ്യൻ ടീം ആരാധകരുടെ മനസു കവർന്നത് ലോകകപ്പിനു ശേഷമുള്ള അവരുടെ നിലപാടിനാണ്.

റിപ്പോർട്ടുകൾ പ്രകാരം ക്രൊയേഷ്യൻ ടീം ലോകകപ്പിൽ അവർക്കു രണ്ടാം സ്ഥാനം കിട്ടിയതിന്റെ ഭാഗമായി ലഭിച്ച മുഴുവൻ പണവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകിയിരിക്കുകയാണ്. ഏതാണ്ട് ഇരുപത്തിയഞ്ചു ദശലക്ഷം യൂറോയോളമാണ് ടീമിലെ താരങ്ങളും സ്റ്റാഫുകളും വേണ്ടെന്നു വെച്ച് അവശതയനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി നീക്കി വെച്ചത്. ക്രൊയേഷ്യൻ ടീമംഗങ്ങൾ അവധി ദിവസങ്ങൾ ചെലവഴിക്കാൻ പോകുന്നത് ഇതിന്റെ സന്തോഷം മനസിൽ വെച്ചായിരിക്കും. ലോകകപ്പ് കളിക്കുന്നത് പണത്തിനു വേണ്ടിയല്ലെന്ന, മറ്റു രാജ്യങ്ങൾക്കെല്ലാം മാതൃകയാകുന്ന തീരുമാനമാണ് ക്രൊയേഷ്യ നടപ്പിലാക്കിയത്.

croatia donated their world cup prize money

Sruthi S :