ഫോളി എ ഡ്യൂക്സി’ന്റെ ചിത്രീകരണം ആരംഭിച്ചതായി അറിയിച്ച് സംവിധായകന് ടോഡ് ഫിലിപ്സ്. ചിത്രീകരണത്തിന്റെ ആദ്യ ദിനത്തിലെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ലോക പ്രേക്ഷകര്‍ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോക്കര്‍: ഫോളി എ ഡ്യൂക്സ്.
ജോക്വിന്‍ ഫീനിക്സാണ് ആര്‍തറായി ചിത്രത്തില്‍ എത്തുന്നത്. ജോക്വിനാണ് ചിത്രത്തിലും. സിനിമയില്‍ ലേഡി ഗാഗയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയിലേക്ക് ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തേയാണ് ലേഡി ഗാഗ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഡിസി കോമിക്ക്സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിന്‍.
അര്‍ഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാര്‍ട്ടിസ്റ്റായ ക്വിന്‍ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു. സിനിമയ്ക്കായി ലേഡി ഗാഗ 100 കോടി പ്രതിഫലം ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു.
ടോഡ് ഫിലിപ്സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ ആദ്യ ഭാഗം മികച്ച വിജയം തന്നെ കൈവരിച്ചിരുന്നു. ഗോഥം സിറ്റിയിലുള്ള ആര്‍തര്‍ ഫ്ലെക്ക് എന്ന സ്റ്റാന്‍ഡ് അപ്പ് ഹാസ്യനടന് എങ്ങനെ ജോക്കര്‍ എന്ന സൂപ്പര്‍വില്ലനായി മാറുന്നു എന്നാണ് സിനിമ പറയുന്നത്. 70 മില്യണ്‍ ഡോളര്‍ ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രത്തിന് 1.072 ബില്യണ്‍ ഡോളര്‍ കളക്ഷന്‍ ലഭിച്ചു.
2019ലെ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ആറാം സ്ഥാനവും സിനിമ സ്വന്തമാക്കി. സിനിമയിലെ പ്രകടനത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരവും ഫീനിക്സ് സ്വന്തമാക്കിയിരുന്നു. ജാക്വിന്‍ ഫീനിക്സിന് പുറമെ റോബര്‍ട്ട് ഡിനീറോ, സാസി ബീറ്റ്സ്, ബില്‍ കാമ്പ്, ബ്രെറ്റ് കുല്ലെന്, ജോഷ് പൈസ് തുടങ്ങിയവരാണ് ഒന്നാം ഭാഗത്തില്‍ ഉണ്ടായിരുന്നത്.