പബ്ലിക്ക് ചാറ്റിൽ നിന്ന് സ്വകാര്യ ചാറ്റിലേക്ക്; സുഹൃത്തുക്കളായിരിക്കെ അത് സംഭവിച്ചു, പ്രായം അൽപം കൂടുതലാണെന്ന് ചന്തു ആദ്യമേ പറഞ്ഞിരുന്നു

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് നടി ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം, മൈഡിയര്‍ മുത്തച്ഛന്‍, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ സിനിമകൾ മാത്രം മതി ജോമോളെ ഓർത്തിരിക്കാൻ. പ്രണയിച്ച്‌ വിവാഹം ചെയ്ത ജോമോൾ തന്റെ പ്രണയകാലങ്ങളെക്കുറിച്ച്‌ വീണ്ടും തുറന്ന് പറയുകയാണ്.

‘സോഷ്യൽമീഡിയയൊന്നും ഇന്നത്തെ പോലെ അന്ന് ഇത്രയും സജീവമായിരുന്നില്ല.ആ കാലത്താണ് ആ യാഹു പ്രണയം മൊട്ടിട്ടത്.2 001 ലായിരുന്നു അത്.ഞങ്ങൾ യാഹുവിലൂടെ ചാറ്റ് ചെയ്യാൻ ആരംഭിച്ചു.ആദ്യമൊക്കെ പബ്ലിക്ക് ചാറ്റായിരുന്നു.അത് പതിയെ സ്വകാര്യമായി.ചാറ്റിലൂടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി പ്രായം അൽപം കൂടുതലാണെന്ന് ചന്തു ആദ്യമേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് മലയാളം തീരെ അറിയില്ലായിരുന്നു.അത് കൊണ്ട് തന്നെ മലയാളത്തിൽ മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി,ശോഭന തുടങ്ങിയവരെയല്ലാതെ മറ്റാരെയും അറിയില്ലായിരുന്നു

ശോഭനയുടെ വലിയ ആരാധകനായിരുന്നു പുള്ളി.ഞാൻ മലയാള സിനിമയിൽ അത്ര പ്രധാന്യം ഇല്ലാത്ത വേഷം ചെയ്യുന്ന ഒരു നടിയായിട്ടാണ് അദ്ദേഹം എന്നെ മനസിലാക്കിയത്.പിന്നീട് മയിൽപ്പീലിക്കാവൊക്കെ ചെയ്യുന്ന സമയത്താണ് ഞാൻ നായിക വേഷം ചെയ്യുന്ന നടിയാണ് എന്നൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞത്.വിവാഹത്തിന് ശേഷം ജോമോൾ ഗൗരി എന്ന പേര് സ്വീകരിച്ചു.

Noora T Noora T :