ഫോട്ടോഗ്രാഫർമാരോട് ദേഷ്യപ്പെട്ട് ജാൻവി കപൂർ ; ശ്രീദേവിയുടെ മകളാണെങ്കിലെന്താ , അഹങ്കാരിയെന്നു വിമർശകർ !

ദഡക്ക് എന്ന സിനിമയിലൂടെ തന്നെ ശ്രീദേവിയുടെ മകൾ ജാൻവി താരമായി കഴിഞ്ഞു. ആദ്യ ചിത്രം 75 കോടി കളക്ഷൻ നേടുകയും ചെയ്തു. അടുത്ത ചിത്രത്തിനായി ജാന്‍വി കരാറൊപ്പിട്ടു കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിലോ ചോദ്യങ്ങള്‍ക്കോ മുഖം കൊടുക്കാറുമില്ല. ജാന്‍വി.

കഴിഞ്ഞദിവസം ജിമ്മിലെത്തിയ ജാന്‍വിയേയും ഇവര്‍ വെറുതെ വിട്ടിട്ടില്ല. ഇതോടെ പാപ്പരാസികളോട് മുഖം കറുപ്പിച്ച്‌ പറയേണ്ട സ്ഥിതി വരെയായി താരത്തിന്.ജിമ്മിലേക്ക് കയറുന്നതിനായി കാറില്‍ നിന്നിറങ്ങി താരം വന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ നിറഞ്ഞു.

താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെത്തിയ ഫോട്ടോഗ്രാഫര്‍മാരോടാണ് താരം മുഖം കറുപ്പിച്ച്‌ പറയാനിടയായത്. താരത്തിന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തപ്പോഴാണ് ജിമ്മില്‍ വരുമ്ബോള്‍ പോലും ഒരുങ്ങി വരണമോ എന്നാണ് രോഷത്തോടെ ജാന്‍വി കപൂര്‍ ഇവരോട് പറഞ്ഞത്. ഇതോടെ താരം അഹങ്കാരി ആണെന്ന രീതിയിലാണ് വിമർശകർ സംസാരിക്കുന്നത്.

jhanvi kapoor’s angry reaction

Sruthi S :