പബ്‌ജി അൺഇൻസ്റ്റാൾ ചെയ്യേണ്ടി വരുമോ !!!!-ഇന്ത്യയിൽ പബ്‌ജി നിരോധിക്കുന്നു .

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ളവരുടെ പ്രിയ മൊബൈൽ ഗെയിം ആയ പബ്‌ജി നിരോധിക്കാൻ മുൻകൈ എടുക്കുകയാണ് ഇന്ത്യൻ ഗവണ്മെന്റ് .ഇത് പബ്‌ജി ആരാധകർക്ക് ഒരു വലിയ തിരിച്ചടി തന്നെ ആകും .

ഇന്ത്യയിലെ സൂററ്റിലാണ് നില്ൽവിൽ പബ്‌ജി ഗെയിമിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നയത്‌ .ഇനി ഇന്ത്യ ഒട്ടാകെ ഗെയിം നിരോധിക്കുമോ എന്ന ആശങ്കയിലാണ് പബ്‌ജി ആരാധകർ .

പബ്ജിയുടെ സ്വാദീനം വിദ്യാര്‍ത്ഥികളുടെ പരീക്ഷ മികവിനെ ബാധിക്കുന്നു ജില്ല ഭരണകൂടം ഇത് സംബന്ധിച്ചിറക്കിയ സര്‍ക്കുലര്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ പ്രദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധികാരികള്‍ക്കും പബ്ജി നിരോധനം കര്‍ശനമായി നടപ്പിലാക്കണം എന്ന് പറഞ്ഞ് ഈ സര്‍ക്കുലര്‍ എത്തിയിട്ടുണ്ട്. ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം ഉള്‍ക്കൊണ്ടാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.



പബ്ജി ഇന്ത്യ മുഴുവന്‍ നിരോധിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടെന്നും ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍റെ പറയുന്നു. അടുത്തിടെ ജമ്മു കാശ്മീര്‍ സ്റ്റുഡന്‍റ് അസോസിയേഷനും പബ്ജി നിരോധനം ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു.

ഏറെ രസകരവും ഒരുപോലെ തന്നെ അഡിക്ഷനും ഉള്ള ഗെയിം ആണ് പബ്‌ജി എന്നത് പബ്‌ജി കളിച്ചവര്ക് അറിയാവുന്ന കാര്യമാണ് .കൊച്ചു കുട്ടികളെ സംബന്ധിച്ചു ഈ ഗെയിം അവരെ പഠന കാര്യത്തിൽ പിന്നോട്ടാക്കുമോ എന്ന പേടി തന്നെ ആകാം സർക്കാരിന്റെ ഈ ഒരു തീരുമാനത്തിന് പിന്നിൽ.



INDIA MAY BE BANNED IN PUBG

Sruthi S :