അറസ്റ്റും ജയിൽവാസവും ഭയന്ന് കേരളത്തിലേയ്ക്കില്ല; ജയസൂര്യ ന്യൂയോർക്കിൽ നിന്ന് ദുബായ് ലേയ്ക്ക് കടക്കാൻ പദ്ധതിയെന്ന് വിവരം!

കഴിഞ്ഞ ദിവസമായിരുന്നു നടൻ ജയസൂര്യയ്ക്കെതിരെ പീ ഡന ആരോപണവുമായി യുവതികൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കിൽ തന്നെ തുടരുകയാണെന്നാണ് വിവരം. നാട്ടിലേയ്ക്ക് എത്തിയാൽ അറസ്റ്റും ജയിൽ വാസവും ഉണ്ടാകുമെന്ന ഭയത്താലാണ് നാട്ടിലേയ്ക്ക് മടക്കമില്ലെന്ന് ജയസൂര്യ അറിയിച്ചതായാണ് ചില സുഹൃത്തുക്കൾ പറയുന്നത്.

ന്യൂയോർക്കിൽ നിന്നു കൊണ്ട് മുൻകൂർ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസം കൂടി ന്യൂയോർക്കിൽ താമസിച്ച ശേഷം ദുബായ്ലേയ്ക്ക് പോകാനാണ് നടന്റെ പദ്ധതി എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈം ഗിക പീ ഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്. പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു നടിയുടെ പരാതിയെ തുടർന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈം ഗിക പീഡ നക്കേസ് കൂടി ജയസൂര്യയ്ക്കെതിരെ രജിസ്റ്റർ ചെയ്തു. കരമന പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വെച്ച് ലൈം ഗികാതിക്രമം നടത്തി എന്നാണ് നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആദ്യ അനുഭവം പറഞ്ഞ് നടിമാർ രംഗത്തെത്തിയത്. വർഷങ്ങൾക്ക് മുമ്പ് ജൂനിയർ ആർട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തിലെ തൃശൂരിലെ ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇതേക്കുറിച്ച് അന്വേഷിക്കുക. നേരത്തെ തിരുവനന്തപുരം കന്റോൺമെൻറ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈം ഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ലൈം ഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്തതും ജയസൂര്യക്കെതിരായ കേസാണ്. ജയസൂര്യക്ക് പുറമേ മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Vijayasree Vijayasree :