നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ജയസുധ. സോഷ്യൽ മീഡിയയിൽ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരു കാലത്ത് പലഭാഷകളിൽ നിറഞ്ഞ് നിന്നിരുന്ന നടി ഇപ്പോൾ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് നടി പറഞ്‍ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സിനിമകളിൽ നിറഞ്ഞ് നിന്ന കാലത്തുണ്ടായ അനുഭവത്തെ കുറിച്ചാണ് നടി സംസാരിക്കുന്നത്. തെലുങ്ക് സിനിമയിൽ അഭിനയിക്കുന്ന കാലത്തുണ്ടായൊരു സംഭവമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് തെലുങ്ക് സിനിമയിൽ നായിക നടിമാർ തമ്മിൽ വലിയ മത്സരമാണ് നടന്നിരുന്നത്. ആ മത്സരം ഇപ്പോൾ സിനിമകളിൽ മാത്രമായി ഒതുങ്ങിയെങ്കിലും പണ്ട് കാലത്ത് അങ്ങനെയായിരുന്നില്ല. മാത്രമല്ല മത്സരത്തിനിടയിൽ താൻ മറ്റൊരു നടിയുമായി അടിപിടി ഉണ്ടായെന്നാണ് ജയസുധ വെളിപ്പെടുത്തിയത്.
ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് താനും നടി ജയചിത്രയും തമ്മിൽ വഴക്ക് ഉണ്ടാവുന്നത്. അന്ന് പരസ്പരം മുടിയിൽ പിടിച്ച് വലിക്കുകയും അങ്ങോട്ടും ഇങ്ങോട്ടും മർദ്ദനമേൽക്കുന്ന സാഹചര്യത്തിലേക്കുമൊക്കെ കാര്യങ്ങൾ പോയി. പക്ഷേ അവിടെയുണ്ടായിരുന്ന ആളുകൾക്കൊന്നും ഇത് മനസിലായത് പോലുമില്ലെന്നാണ് നടി വ്യക്തമാക്കിയത്.
ചെന്നൈ ബീച്ചിൽ വെച്ച് ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ഞാൻ അന്ന് ഹീൽസാണ് ധരിച്ചിരുന്നത്. പക്ഷേ, ജയചിത്രയ്ക്ക് പൊക്കം കുറവായതിനാൽ അവർ എന്നോട് ഹീൽ മാറ്റാൻ ആവശ്യപ്പെട്ടു. എന്തിനാ ആ സീനിന് വേണ്ടി ഞങ്ങൾ രണ്ടുപേരും തമ്മിൽ തല്ലുന്നതെന്ന് ഞാൻ കരുതി. മാത്രമല്ല ഞാൻ ഹീൽസ് ഇട്ടാൽ രണ്ടുപേർക്കും ബുദ്ധിമുട്ടാകുമല്ലോ എന്ന് തോന്നിയതോടെ ഞാൻ എന്റെ ഹീൽസ് അഴിച്ചുവെച്ചു. പക്ഷേ പിന്നെ എന്തിനാണ് വാക്കുതർക്കം ഉണ്ടായതതെന്ന് എനിക്കറിയില്ല.
സിനിമയ്ക്ക് വേണ്ടിയല്ലാതെ ആ രംഗത്തിൽ ഞങ്ങൾ തമ്മിൽ വഴക്കിടേണ്ടി നടന്നു. ഞങ്ങളുടെ വഴക്ക് കണ്ടപ്പോൾ സിനിമയിലെ ഏതോ രംഗമാണെന്നാണ് എല്ലാവരും കരുതിയത്. അങ്ങനെ ഞങ്ങളെ നോക്കി നിന്നല്ലാതെ ആരും ഇടപെട്ടില്ല. ഞങ്ങൾ രണ്ടാളും നല്ല ദേഷ്യത്തിലായിരുന്നു. ആ ദേഷ്യത്തിൽ ഞങ്ങൾ മുടിയിൽ പിടിച്ച് വലിക്കുകയും തല്ലുകയുമൊക്കെ ചെയ്തു. അത് കണ്ട് നിന്നവർ ഒരുപാട് ആസ്വദിച്ചെന്നും നടി പറയുന്നു.
എന്നാൽ ആ സംഭവത്തിന് ശേഷം താൻ അതിനെ കുറിച്ച് പിന്നീട് ഓർത്തിട്ടില്ല, എവിടെയും പരാമർശിക്കുകയും ചെയ്തില്ല. ആരും അങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ലെന്നും അന്ന് നടന്നത് യഥാർഥ വഴക്കാണെന്നുമാണ് ജയസുധ വെളിപ്പെടുത്തിയത്. എന്നാൽ അത് അവിടെ കഴിഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. രണ്ടാളും ഒരുമിച്ച് സംസാരിക്കാറുണ്ടായിരുന്നു. പല ഫംഗ്ഷനുകളിലും പാർട്ടികൾക്കുമൊക്കെ പോകുമായിരുന്നു. എന്നാൽ അന്ന് എന്തുകൊണ്ടാണ് അങ്ങനൊന്ന് സംഭവിച്ചതെന്ന് ഇപ്പോഴും മനസിലാകുന്നില്ല എന്നും നടി പറയുന്നു.
മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തെലുങ്ക് സിനിമയിലായിരുന്നു ജയസുധ കൂടുതലും സജീവമായിരുന്നത്. ഒരു കാലത്ത് നായികയായിരുന്നെങ്കിൽ ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് നടി മാറി. അമ്മ വേഷങ്ങൾ അഭിനയിക്കാനും മടിക്കാറില്ല. വിവാഹത്തിന് ശേഷം വിദേശത്തും നാട്ടിലുമായിട്ടായിരുന്നു ജയസുധയുടെ ജീവിതം. ഇതിനിടയിൽ രണ്ട് കുട്ടികളുടെ അമ്മയുമായി. ഇടയ്ക്ക് അഭിനയത്തിൽ നിന്നും മാറി രാഷ്ട്രീയത്തിലും നടി സജീവമായി. സെക്കന്ദ്രാബാദിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു ജയസുധ. അങ്ങനെ രാഷ്ട്രീയത്തിലും തിളങ്ങി നിൽക്കാൻ ജയസുധയ്ക്ക് സാധിച്ചു.
തന്റെ ജീവിതത്തിൽ യേശു ക്രിസ്‌തുവിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് മതം മാറിയതെന്നും വെളിപ്പെടുത്തിയും നടി രംഗത്തെത്തിയിരുന്നു. താണ്ട് നാൽപ്പത് വർഷങ്ങൾക്ക് മുൻപ് തന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെ മധുവിധു യാത്രക്കിടെ നടന്ന സംഭവങ്ങളാണ് തന്നെ മതം മാറാൻ പ്രേരിപ്പിച്ചതെന്നായിരുന്നു ജയസുധ പറഞ്ഞത്.
1985ലായിരുന്നു ജയസുധയും ഭർത്താവ് നിഥിൻ കപൂറും മധുവിധു യാത്ര നടത്തിയത്. ഈ യാത്രക്കിടെയായിരുന്നു സംഭവം. തായ്‌ലൻഡിൽ വച്ചാണ് ജീസസിനെ താൻ നേരിട്ട് കണ്ടതെന്ന് അവർ പറയുന്നു. ‘ബീച്ചിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. വാട്ടർ ആക്റ്റിവിറ്റീസിലെല്ലാം നിഥിൻ കയറി, എന്നെ നിർബന്ധിച്ചു. എന്നാൽ വെള്ളം പേടിയായതുകൊണ്ട് ഞാൻ അതിലൊന്നും കയറിയില്ല. എനിക്ക് നീന്തൽ അറിയില്ല എന്നും ജയസുധ പറയുന്നു.
ഒടുവിൽ നിഥിന്റെ നിർബന്ധത്തിന് വഴങ്ങി ജെറ്റ് സ്‌കീയിൽ കയറാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ കടലിൽ കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴേക്കും എന്റെ ബാലൻസ് നഷ്‌ടപെട്ട് വെള്ളത്തിൽ വീണിരുന്നു. അപ്പോൾ ജീവിതം അവസാനിച്ചെന്നാണ് ഞാൻ വിചാരിച്ചത്. പെട്ടന്ന് അലറി വിളിക്കുകയായിരുന്നു ഞാൻ. ആ സമയം ഞാൻ ശരിക്കും കരയേണ്ടത് ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ചാണ്.’ അവർ പറഞ്ഞു.
‘ഹിന്ദു ദൈവങ്ങളുടെ പേരാണ് എനിക്ക് അറിയാവുന്നത്. എന്നിട്ടും ജീസസ് ക്രൈസ്‌റ്റിന്റെ പേര് വിളിച്ചാണ് കരഞ്ഞത്. ശ്വാസം അടക്കിപ്പിടിച്ച് രക്ഷപെടാനായിരുന്നു എന്റെ ശ്രമം. ഒടുവിൽ കണ്ണുതുറന്നപ്പോൾ, ഇടതുവശത്തും വലതുവശത്തും മെല്ലെ ഒഴുകുന്ന കടൽപ്പായലും സൂര്യകിരണങ്ങളുമാണ് കണ്ടത്. ആ കിരണങ്ങൾക്ക് പിന്നിൽ യേശുവും ഉണ്ടായിരുന്നു. യേശുവിന്റെ കണ്ണുകൾ കണ്ടപ്പോൾ, ഒരു ദിവ്യമായ ബോധം എന്നെ കീഴ്പെടുത്തി.’ ജയസുധ കൂട്ടിച്ചേർത്തു.
ഈ സംഭവത്തിന് ശേഷമാണ് പിന്നീട് അവർ മാത്രം മാറിയത്. വീട്ടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്താൻ ഏറെ ബുദ്ധിമുട്ടിയെന്നാണ് ജയസുധ പറയുന്നത്. 2001ലാണ് ജയസുധ ക്രിസ്‌തുമതത്തിലേക്ക് പരിവർത്തനം നടത്തിയത്. ഒരു സിനിമാ താരം എന്നതിലുപരി രാഷ്ട്രീയ പ്രവർത്തനത്തിലും മികവ് തെളിയിച്ച വ്യക്തിത്വമാണ് ജയസുധയുടേത്.
നിലവിൽ ബിജെപി അംഗമാണ് അവർ. നേരത്തെ തെലുഗു ദേശം പാർട്ടിയിലൂടെയാണ് അവർ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോൺഗ്രസിലും അംഗത്വം സ്വീകരിച്ചെങ്കിലും അവിടെയും ഉറച്ചു നിന്നില്ല. നേരത്തെ സെക്കന്ദരാബാദിൽ നിന്നുള്ള എംഎൽഎ ആയും അവർ പ്രവർത്തിച്ചിരുന്നു.
അതേസമയം, 2023ൽ നടി മൂന്നാമതും വിവാഹിതയായെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. 64 വയസ്സുകാരിയായ നടി ഒരു അമേരിക്കൻ വ്യവസായിയെ ആണ് വിവാഹം ചെയ്തതെന്നാണ് തെലുങ്കു മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ. ഇരുവരും രഹസ്യ വിവാഹം ചെയ്തതായും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നടിയോട് അടുത്തുള്ള വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചു. നടിയുടെ ബയോഗ്രഫി എഴുതുവാൻ വേണ്ടിയാണ് ഇയാൾ നടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇവരുടെ വിശദീകരണം. വാരിസ് തെലുങ്ക് പതിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ജയസുധയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.
ചോദ്യം ചെയ്യപ്പെടുന്നയാൾ ഒരു എൻആർഐ ആണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിർമിക്കാൻ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിർമാതാവാണ് അദ്ദേഹമെന്നും നടി പറഞ്ഞു. തന്നെ വ്യക്തിപരമായി അറിയാൻ ആഗ്രഹിച്ചതിനാൽ, അയാൾ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പിൽ ഒരു സത്യവുമില്ലെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ജയസുധയും നിർമാതാവും പ്രണയത്തിലാണെന്നും രഹസ്യ വിവാഹം ചെയ്തുമെന്നുമാണ് ഇപ്പോൾ തെലുങ്ക് മാധ്യമങ്ങളിൽ വരുന്ന വാർത്ത. സമൂഹമാധ്യമങ്ങളിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നിറഞ്ഞു കഴിഞ്ഞു.
വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യ ഭർത്താവ്. എന്നാൽ ഈ ബന്ധം അധികം കാലം വീണ്ടും നിന്നില്ല. പിന്നീട് 1985 വർഷത്തിൽ താരം രണ്ടാമതും വിവാഹിതയായി. നിതിൻ കപൂർ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് മക്കളുണ്ട്. നിഹാർ, ശ്രേയൻ. ബൈപോളാർ അസുഖത്തെ തുടർന്ന് 2017 ൽ നിതിൻ ആത്മഹത്യ ചെയ്തു.
സിബി മലയിൽ സംവിധാനം ചെയ്ത് 2001 ൽ റിലീസ് ചെയ്ത ചിത്രമാണ് ഇഷ്ടം. ദിലീപും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ തെന്നിന്ത്യൻ നടി ജയസുധയും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പാട്ട് ടീച്ചറായ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് ഇഷ്ടത്തിൽ ജയസുധ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു അഭിമുഖത്തിൽ സംസാരിക്കവെ, നായികയായ ആദ്യ നാളുകളിൽ ഏതെങ്കിലും നടനോട് പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് നടി നൽകിയ മറുപടിയും വാർത്തയായിരുന്നു. എനിക്കും തുടക്കത്തിൽ ഒരു പ്രണയം ഉണ്ടായിരുന്നു. തെലുങ്കിലെ നടന്മാരോടാണ് ആദ്യം ചെറിയ ഇഷ്ടം ഉണ്ടായിരുന്നത്. എങ്കിലും അത് അധികനാൾ നീണ്ടുനിന്നില്ല.
എന്നാൽ ക്രിക്കറ്റ് താരങ്ങളോട് എന്നും വലിയ താൽപ്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാനോട് കൂടുതൽ സ്‌നേഹം തോന്നുന്നത്. അദ്ദേഹത്തെ വിവാഹം കഴിക്കാനും ആഗ്രഹിച്ചു. അദ്ദേഹത്തെ ഒരുപാട് നാൾ സ്വപ്നം കണ്ടെങ്കിലും ആ ഇഷ്ടം പക്ഷേ കല്യാണം വരെ പോകാൻ പറ്റിയില്ലെന്നാണ് നടി പറയുന്നത്.
ഇതുകൂടാതെ, ഹിന്ദിയിലുള്ള നടന്മാരോടും ക്രഷ് തോന്നിയിട്ടുണ്ട്. അത്തരത്തിലൊരു നടനോട് ഇഷ്ടം തോന്നുകയും അദ്ദേഹം നല്ലവനായിരിക്കണമെന്നും ആഗ്രഹിച്ചു. ഇതിനിടയിലാണ് താൻ ഞെട്ടിക്കുന്നെരു സംഭവം തന്റെ ജീവിതത്തിലുണ്ടായെന്ന് നടി വെളിപ്പെടുത്തിയത്.
നടന്മാരെ പോലെ ഗായകന്മാരോടും എനിക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നു. അങ്ങനെ ഒരു ഗായകനുമായി ഇഷ്ടത്തിലായി. ഇമ്രാൻ ഖാനെപ്പോലെ അയാളെ വിവാഹം കഴിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹമൊരു സ്വവർഗാനുരാഗിയാണെന്ന് അറിഞ്ഞു. ഇതോടെ താൻ ഞെട്ടി പോയി. അതോടെ ആ ബന്ധം അവസാനിച്ചുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർതാരമായിരുന്നു നടി ജയസുധ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, തുടങ്ങി തെന്നിന്ത്യൻ സിനിമകളിലും അതിനൊപ്പം ബോളിവുഡിലും സജീവ സാന്നിധ്യമായിരുന്നു നടി. ഇപ്പോഴും അഭിനയത്തിൽ തുടർന്ന് കൊണ്ടിരിക്കുകയാണ് ജയസുധ.
നായികയായി നിറഞ്ഞ് നിന്ന കാലത്ത് ആ തലമുറയിലെ സൂപ്പർ നായകന്മാർക്കൊപ്പം അഭിനയിട്ടുള്ള ജയസുധ ഒരു സ്വാഭാവിക അഭിനേത്രിയായി ഇപ്പോഴും തിളങ്ങി നിൽക്കുകയാണ്. ഒരിക്കൽ നായികയായിരുന്നെങ്കിൽ ഇപ്പോൾ വളരെ സെലക്ടീവായിട്ടാണ് നടി സിനിമകൾ ചെയ്യുന്നത്. സ്റ്റാർ ഹീറോകളുടെ അമ്മയുടെയും അമ്മായിയമ്മയായിട്ടുമൊക്കെ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് വരികയാണ്.