വിജയിയുടെ ഫിറ്റ്നസ് രഹസ്യം തുറന്ന് പറഞ്ഞ് ജയറാം

പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ജയറാമും വിജയും. ചെറുപ്പത്തിന്റെ ആവേശത്തിലേക്ക് ജയറാം തിരിച്ചു കയറിയത് അദ്ദേഹത്തിന്റെ ആരാധകര്‍ ആവേശത്തോടെയാണ് കണ്ടത്. അല്ലു അര്‍ജുന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ജയറാം ശരീരഭാരം കുറച്ച്‌ സ്ലിം ആയത് പലരെയും അതിശയിപ്പിച്ചിരുന്നു.

തടി കുറച്ച്‌ ഫിറ്റ്നെസ് വീണ്ടെടുത്ത ജയറാം ശരീരം ശ്രദ്ധിക്കുന്ന കാര്യത്തില്‍ തനിക്ക് ആരാധന തോന്നിയിട്ടുള്ള രണ്ടു പ്രമുഖ താരങ്ങളെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് ഒരു അഭിമുഖത്തിൽ. ‘ഫിറ്റ്നസിന്റെ കാര്യത്തില്‍ വലിയ ആരാധന തോന്നിയ നടനാണ് വിജയ്‌. വര്‍ഷങ്ങളായി ഒരേ ഫിഗറും ചെറുപ്പവും നിലനിര്‍ത്തുന്ന താരമാണ് അദ്ദേഹം. ‘തുപ്പാക്കി’യില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഒരേ ഹോട്ടലിലാണ് താമസം. ബ്രേക്ഫാസ്റ്റിനു ആഡംബര ഹോട്ടലിലെ അതിവിശാലമായ ഹാളില്‍ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ കൊതിപ്പിക്കുന്ന വിഭവങ്ങള്‍ നിരത്തിയിരിക്കും. എന്താകും വിജയ്‌ കഴിക്കുന്നതെന്നറിയാന്‍ എനിക്ക് കൗതുകം തോന്നി. ഇത്തിരി സാലഡും ഗ്രീന്‍ സ്ലീവ്സും മാത്രമാണ് അദ്ദേഹം എടുത്തത്. ഭക്ഷണത്തിനു മുന്നിലെ നിയന്ത്രണമാണ് അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് രഹസ്യം

അത് പോലെ സത്യരാജ് സാര്‍. ന്യൂസിലന്‍ഡില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് 45 ദിവസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും പറയും. ദിവസത്തിലെ ഏതു സമയത്തും വ്യായാമം ചെയ്യുന്നത് ശീലമാക്കണം. വെറുതെ റൂമിലിരിക്കുമ്ബോഴും കാരവാനിലിരിക്കുമ്ബോഴും അദ്ദേഹം പുഷ്‌അപ്സ് എടുക്കാറുണ്ട്.

jayaram

Noora T Noora T :