12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, ആരും എന്നെ ഒന്ന് വിളിക്കാറില്ല, ഇനി നമ്മൾ അങ്ങോട്ട് വിളിച്ചാൽ ഫോണും എടുക്കില്ല; ജയറാം

മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. പക്ഷെ ഇടക്ക് എവിടെയോ വെച്ച് അദ്ദേഹത്തിന്റെ കരിയറിന് വീഴ്ച സംഭവിച്ചു.

ഇപ്പോഴിതാ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എന്റെ ഇത്രയും നാളത്തെ ജീവിതത്തിനിടക്ക് ഞാൻ ഒരു കാര്യത്തിനും അമിതമായി ദുഖിക്കാനോ, സന്തോഷിക്കാനോ പോകാറില്ല. ഞാൻ ആഗ്രഹിച്ചതിലും അപ്പുറമാണ് ഈശ്വരൻ എനിക്ക് നൽകിയത്, അതിൽ ഞാൻ എന്നും സന്തോഷവാനും തൃപ്തിയുള്ളവനുമാണ്.

എന്നാൽ എന്റെ ജീവിത്തിൽ ഞാൻ വിഷമിച്ച ഒരു നിമിഷം ഉണ്ടായി, കുറച്ച് നാളുകൾക്ക് മുമ്പ് ഒരു എട്ട് മാസമായി ഞാൻ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും.

സുഹൃത്തുക്കൾ ആയാലും, സിനിമയിലെ മറ്റാരായാലും ആരും എന്നെ ഒന്ന് വിളിക്കാറില്ല, ഇനി നമ്മൾ അങ്ങോട്ട് വിളിച്ചാൽ ഫോണും എടുക്കില്ല. അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പെരുമാറ്റം അനുഭവപെട്ടു. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ഞാൻ ആഗ്രഹിച്ചല്ല ഞാൻ ഈ വിളിക്കുന്നത്. എനിക്ക് വല്ലപ്പോഴും ഉള്ള അവരുടെ ആ വിളികൾ മാത്രം മതി.

അതൊക്കെയല്ലേ ഒരു സന്തോഷം, അതുപോലും എനിക്ക് നഷ്ടപെട്ട ആ എട്ട് മാസം മാനസികമായി ഏറെ വിഷമിച്ചിരുന്നു. പരാജയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. ജീവിതത്തിൽ പരാജയങ്ങൾ വേണം. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ട് കിട്ടുന്ന സന്തോഷത്തിനും ചിരിക്കും ഒക്കെ വലിയ വിലയുണ്ട്. എന്റെ നല്ല സമയത്ത്, വലിയ പ്രതിഫലമൊക്കെ കിട്ടി കൊണ്ടിരുന്ന സമയത്ത് പണത്തിലെ വില അറിഞ്ഞിരുന്നില്ല.

പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യിൽ കിട്ടുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം അതൊന്ന് വേറെയാണ്… ഞാനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്, പല സമയത്തും എന്റെ ആത്മ വിഷ്വസം നഷ്ടപ്പെട്ടപ്പോൾ എനിക്ക് പിന്തുണയായി നിന്നത് എന്റെ അശ്വതിയാണ്. ചെറിയ കഥാപാത്രങ്ങൾ ഒക്കെ വരുമ്പോൾ ചെയ്യേ വേണ്ട എന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. അത്രയ്ക്ക് കഷ്ടപ്പാട് ഒന്നുമില്ലെന്ന് പറയുമായിരുന്നു. നമുക്ക് എന്ത് തോന്നിയാലും പുറകിൽ ഒരാൾ ഒരു പ്രശ്നവുമില്ല എന്ന് പറയാനുണ്ടാവുമ്പോൾ ഒരു ബലമാണ് എന്നും ജയറാം പറയുന്നു.

അതേസമയം, അടുത്തിടെയായിരുന്നു നടൻ തന്റെ അറുപതാം പിറന്നാൾ ആഘോഷമാക്കിയത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു മകൻ കാളിദാസിന്റെയും വിവാഹം. ഈ വേളയിൽ ആയിരുന്നു പിറന്നാൾ ആഘോഷം. തുടർന്ന് നടൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളും വൈറലായിരുന്നു.

കണ്ണദാസൻ പറഞ്ഞ വരികളുണ്ട്. ജനിക്കുന്ന വയസൊന്ന്, പള്ളിക്കൂടത്തിൽ ചേർക്കാനായി കൊടുക്കുന്ന കള്ള വയസൊന്ന്, അത് കഴിഞ്ഞ് ജോലി കിട്ടാനും മറ്റും ജീവിതത്തിലെ പല ഘട്ടങ്ങളിൽ പറയുന്ന വയസ് ഒരുപാടുമുണ്ട്. ഇതിനേക്കാൾ എല്ലാം ഉപരിയായി നമ്മുടെ മനസ് പറയുന്ന ഒരു വയസുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് പ്രായം കുറവാണ്.

എന്റെ എസ്എസ്എൽസി ബുക്കും പാസ്പോർട്ടും നോക്കിയാൻ 1965 ഡിസംബർ പത്താണ് എന്റെ ജനന തിയ്യതി. അങ്ങനെ നോക്കിയാൽ എനിക്ക് അമ്പത്തിയൊമ്പത് വയസേയുള്ളു. അറുപത് തുടങ്ങുന്നുവെന്നും വേണമെങ്കിലാക്കാം. എന്റെ പ്രായം എഞ്ചോയ് ചെയ്യുന്നൊരാളാണ് ഞാൻ. നരയും ശരീരത്തിലെ ചുളിവുകളുമെല്ലാം ഞാൻ ആസ്വദിക്കുന്നു. നമ്മൾ മെച്വേർഡായി എന്ന് തോന്നുക കൂടി ചെയ്യും പ്രായം കൂടുമ്പോഴെന്ന് ജയറാം പറ‍ഞ്ഞിരുന്നു.

തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ആണ് ജയറാം ജനിച്ചത്. കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്നത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ നിരവധി പുരസ്കാരങ്ങൽ ജയറാം സ്വന്തമാക്കിയിട്ടുണ്ട്.

Vijayasree Vijayasree :