മലയാളത്തിന്റെ പ്രിയ നടനാണ് ജയറാം.മലയാളസിനിമയിൽ എന്നും ഏറെ പ്രത്യകതയുള്ള നടനും കൂടെയുമായാണ് ജയറാം.ഇപ്പോൾ ജയറാമിന്റേതായി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ.ഏറെ സാമൂഹ്യ വിഷയമുള്ള ചിത്രമാണ് പട്ടാഭിരാമൻ.കുറച്ചു നാളുകളായി സോഷ്യൽമീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന നായകൻ കൂടെയാണ് ജയറാം .ഇപ്പോഴിതാ മമ്മുട്ടിയെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ജയറാം.
ശരീരം ശ്രദ്ധിക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ പോലെ പെര്‍ഫക്റ്റ് ആയ ഒരാള്‍ ഇല്ലെന്നു തുറന്നു പറയുകയാണ് ജയറാം. അല്ലു അര്‍ജുന്‍ നായകനായ പുതിയ തെലുങ്ക് ചിത്രത്തില്‍ ചെറുപ്പത്തിന്റെ ലുക്കുമായിട്ടാണ് ജയറാമെത്തുന്നത്. അല്ലു അര്‍ജുന്റെ അച്ഛന്‍ വേഷമാണ് താരം ചെയ്യുന്നതെങ്കിലും വെയിറ്റ് കുറച്ചതോടെ ജയറാം തന്റെ ചെറുപ്പകാലത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്. ശരീരം ഡയറ്റ് ചെയ്തു കൃത്യമായ വ്യായമത്തോടെ തെലുങ്ക് സിനിമയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ജയറാം.
ബോഡി മെയിന്റയിന്‍ ചെയ്തപ്പോഴപ്പോഴാണ് അതിന്റ പിന്നിലെ പരിശ്രമം മനസിലായത്, മലയാളത്തില്‍ മമ്മുക്കയാണ് റോള്‍ മോഡല്‍. മുന്‍പൊക്കെ മമ്മുക്ക എന്നെയും സിദ്ധിഖിനെയും അമ്മയുടെ യോഗത്തില്‍വച്ച് കളിയാക്കുമായിരുന്നു, മമ്മുക്കയുടെ അടുത്തു നില്‍ക്കുമ്ബോള്‍ ഞങ്ങള്‍ വയര്‍ അറിയാതിരിക്കാന്‍ ശ്വാസം ഉള്ളിലേക്കെടുക്കും.
ഞങ്ങളുടെ നില്‍പ്പ് കാണുമ്ബോള്‍ തന്നെ മമ്മുക്കയ്ക്ക് കാര്യം പിടികിട്ടും. ‘ഒന്ന് ശ്വാസം വിടെടാ’ എന്ന് അദ്ദേഹം പറയും. ശേഷം ഞങ്ങളുടെ കുടവയറു നോക്കി എന്തോന്നാടാ ഇതെന്ന്‍ തമാശരീതിയില്‍ മമ്മുക്ക പരിഹസിക്കും. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജയറാം പറയുന്നു.
തെലുങ്ക് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലാണ് ജയറാം വ്യത്യസ്ത ലുക്കിലെത്തുന്നത്. ചിത്രം അടുത്ത വര്‍ഷമാദ്യം തിയേറ്ററുകളിലെത്തും.
jayaram talk about mammootty