മാപ്പ് നൽകാം … പക്ഷേ ഇതുപോലെ ഇനി മേലാൽ ചെയ്യരുത്; ബോളിവുഡ് നടനോട് ആരാധകർ പറയുന്നു

കഴിഞ്ഞ വർഷം ബോളിവുഡ് നടൻ അമീർ ഖാൻ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ തീയറ്ററുകളിൽ വൻ പരാജയമാണ് നേരിട്ടത്. ആമിറിന്റെ കരിയറില്‍ ആരാധകരെ ഏറ്റവും നിരാശരാക്കിയ ചിത്രവും ഇത് തന്നെയാണെന്നതിൽ സംശയമില്ല. നടനെതിരെ കടുത്ത നിരാശയാണ് ആരാധകർ പ്രകടിപ്പിച്ചത്. താങ്കളുടെ പക്കൽ നിന്നും ഇത്രയ്ക്കും പ്രതീക്ഷിച്ചില്ലെന്നും ചിലർ പറഞ്ഞിരുന്നു. നടന്‍ ജോണി ഡെപ്പിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനങ്ങൾ ഉൾപ്പെടെ സിനിമയെ കുറിച്ച്‌ വ്യാപകമായ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാലിപ്പോൾ താൻ അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു നല്‍കണം എന്ന ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ.

തുടർന്ന് ഇതിവിടം കൊണ്ടൊന്നും തീരുന്നില്ല. അമീറിന്റെ ട്വീറ്റിനു ചുറ്റും ആരാധകര്‍ തടിച്ചു കൂടിയിരിക്കുകയാണ് . മാപ്പ് തരാം, പക്ഷേ, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ പോലുള്ള പടങ്ങള്‍ ഇനി ചെയ്യരുതെന്ന് താങ്കള്‍ ഞങ്ങള്‍ക്ക് വാക്കു തരണമെന്നു ഒരുകൂട്ടം പേർ പറയുന്നു . ഇതോടെ അമീർ ഖാന്റെ ട്വീറ്റും ഒരു വര്‍ഷം മുൻപിറങ്ങിയ ചിത്രവും സമൂഹ മാധ്യമത്തിൽ വീണ്ടും ട്രെന്‍ഡിംഗ് ആവുകയാണ് .

amir khan- fans-

Noora T Noora T :