നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ സെറ്റുകളിൽ രഹസ്യമായി പ്രണയിച്ച് നടന്നതിനെ കുറിച്ച് താരങ്ങൾ മുൻപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
1988 ൽ പുറത്തിറങ്ങിയ അപരൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ജയറാമും പാർവതിയും ഇഷ്ടത്തിലാവുന്നത്. ജയറാമിനെ വിവാഹം കഴിച്ചതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിൽക്കാമെന്ന് പാർവതി തീരുമാനിക്കുകയായിരുന്നു. പിന്നീട് രണ്ട് മക്കൾക്ക് കൂടി ജന്മം കൊടുത്തതോടെ നടി പൂർണമായിട്ടും കുടുംബിനിയായി കഴിയുകയാണ്.
ഇപ്പോഴിതാ ശ്രീ ചിത്തിര തിരുനാൾ അവാർഡ് സ്വീകരിക്കാനായി എത്തിയപ്പോഴുള്ള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജയറാം. നടൻ എത്തിയപ്പോൾ നടനൊപ്പം പാർവതിയും ഉണ്ടായിരുന്നു. എന്റെ കരിയറിലെ സുപ്രധാനമായൊരു നിമിഷമായിരുന്നു അത്. അഭിനേതാവ് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം കൂടുതലായിരിക്കുകയാണ് ഇപ്പോൾ.
ഭാര്യയുടെ കൂടെയായി ഇവിടേക്ക് വരാൻ കഴിഞ്ഞതിലൊരു സന്തോഷമുണ്ട്. ഞങ്ങൾ എന്നും ഓർത്തിരിക്കുന്ന നിമിഷമായിരിക്കും ഇത്. പാർവതിയേയും മെൻഷൻ ചെയ്തായിരുന്നു ജയറാം സന്തോഷം പങ്കുവെച്ചത്. നിരവധി പേരാണ് ലൈക്കുമായി എത്തിയത്. ക്ലീൻ ഷേവ് ലുക്കിലായിരുന്നു ജയറാം. ഇതെന്താണ് ഇങ്ങനെയൊരു ലുക്ക്, പുതിയ സിനിമ ഏതാണ്, തുടങ്ങി നിരവധി കമന്റുകളായിരുന്നു ചിത്രത്തിന് താഴെയുള്ളത്. പ്രേംനസീർ കട്ട് പോലെയുണ്ടെന്നുമായിരുന്നു ചിലർ പറഞ്ഞത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പാർവതിയുടെ പിറന്നാൾ. ഈ വേളയിൽ കാളിദാസും മാളവികയും അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. പാർവതി, കുഞ്ഞായ കാളിദാസിനെയും എടുത്ത് നിൽക്കുന്ന ഫോട്ടായാണ് കാളിദാസ് പങ്കുവെച്ചത്. പെൺകുട്ടിയുടെ വേഷത്തിലാണ് ചിത്രത്തിൽ കാളിദാസിനെ കാണുന്നത്. വെെകാരികമായ വരികളോടെയാണ് മാളവിക അമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചത്. നീ വളർന്ന ശേഷം എന്നെ അത്രയധികം ആവശ്യമില്ലാത്ത ഒരു ദിവസം വരുമെന്ന് നിങ്ങളെന്നോട് പറയാറുണ്ടായിരുന്നു. ഞാൻ വളർന്നു എന്നത് സത്യമാണ്. പക്ഷെ നിങ്ങൾ പറഞ്ഞത് തെറ്റാണ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്കിപ്പോഴും നിങ്ങളെ വേണം.
മുമ്പത്തെ പോലെ തന്നെ. നിങ്ങൾക്ക് ഉണക്കാൻ പറ്റാത്ത മുറിവില്ല. നിങ്ങൾക്ക് ശരിയാക്കാൻ പറ്റാത്ത മോശം ദിവസങ്ങളില്ല. ഒരു വാക്ക് പോലും പറഞ്ഞില്ലെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ അറിയുന്നു. നമ്മൾ രണ്ട് വീടുകളിലായിരിക്കും താമസിക്കുന്നത്. പക്ഷെ നിങ്ങളാണ് എപ്പോഴും എന്റെ വീട്. ജീവിതത്തിൽ എന്താെക്കെയുണ്ടായാലും അമ്മയെ ആവശ്യമില്ലാത്ത ഒരു ദിവസമില്ലെന്ന് പറഞ്ഞാണ് മാളവിക തന്റെ പിറന്നാൾ ആശംസാ കുറിപ്പ് അവസാനിപ്പിച്ചത്.
മക്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം പാർവതി തന്നെയായിരുന്നു. മക്കൾക്കൊപ്പമാണ് താൻ വളർന്നതെന്നാണ് പാർവതി ഒരിക്കൽ പറഞ്ഞത്. മക്കളോട് ഞാൻ ദേഷ്യപ്പെടാറില്ല. കാര്യങ്ങൾ പറഞ്ഞ് കൊടുക്കും. അവർ രണ്ട് പേരും നല്ല കുട്ടികളാണ്. അമ്മ പറയുന്നത് തെറ്റാണെങ്കിൽ അവർ അപ്പോൾ തന്നെ പറയുമായിരുന്നുവെന്നും പാർവതി മുമ്പ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷമായിരുന്നു കാളിദാസിന്റെയും മാളവികയുടെയും വിവാഹം. മെയ് മാസത്തിലായിരുന്നു മാളവികയുടെ വിവാഹമെങ്കിൽ ഡിസംബർ മാസത്തിലായിരുന്നു മാളവികയുടെ വിവാഹം. കാളിദാസിന്റെ സംഗീത് ചടങ്ങിൽ നിന്നുള്ള വൈകാരിക ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാർവതി വേദിയിൽ അവതരിപ്പിച്ച നൃത്തം കണ്ട് കാളിദാസും ജയറാമും കണ്ണീരണിഞ്ഞതാണ് വീഡിയോയിൽ. കാളിദാസിന് കരച്ചിലടക്കാൻ കഴിഞ്ഞില്ല. നൃത്തത്തിന്റെ അവസാനം കാളിദാസ് പാർവതിയെ കെട്ടിപ്പിടിച്ചു. നിറകണ്ണുകളോടെ ജയറാമും ഇവർക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു.
വൈകാരികമായ ഈ നിമിഷം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ കരയാൻ മാത്രം എന്താണിവിടെ സംഭവിച്ചതെന്നാണ് ചിലരുടെ ചോദ്യം. പാർവതി ഡാൻസ് ചെയ്തു എന്നതിനപ്പുറം മറ്റൊന്നും ഇവിടെ സംഭവിച്ചിട്ടില്ലല്ലോയെന്നാണ് ഇവർ ചോദിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് പാർവതി ഒരുപാട് പേർക്ക് മുന്നിൽ നൃത്തം ചെയ്യുന്നത്.
വിവാഹ ശേഷം കരിയർ വിട്ട് കുടുംബ ജീവിതത്തിലേക്ക് മാത്രം ശ്രദ്ധ കൊടുത്തയാളാണ് പാർവതി. അമ്മയുടെ ത്യാഗങ്ങൾ മനസിലൂടെ കടന്ന് പോയത് കൊണ്ടാണ് കാളിദാസ് കരഞ്ഞത്. കരയാൻ എന്ത് ഇരിക്കുന്നു എന്ന് ചോദിക്കുന്നവരോട്- “ഒരുപാട് ആഗ്രഹവും കഴിവും ഉള്ള ഒരു സ്ത്രീ അതെല്ലാം കുടുംബത്തിന് വേണ്ടി വേണ്ടന്ന് വെച്ച് നല്ല ഒരു അമ്മ ആയി ജീവിക്കുന്നു. ഉരുക്കി കാച്ചിയ പൊന്ന് പോലെ പിന്നീട് അവരുടെ ഉള്ളിൽ നിറഞ്ഞ നിന്ന കലാകാരി പുറത്ത് വരുമ്പോൾ, എല്ലാം ഉള്ളിൽ ഒതുക്കി ജീവിതം മുഴുവൻ മക്കൾക്കായി നൽകിയ അമ്മയെ ഇങ്ങനെ വർഷങ്ങൾക്ക് ശേഷം സ്റ്റേജിൽ കാണുമ്പോൾ ആ മകൻ കരഞ്ഞത് ഒരു കേവലം സ്‌നേഹപ്രകടനം മാത്രം അല്ല’
എവിടെയോ എത്താതെ പാതി വഴിയിൽ മക്കളെ പ്രതി ചിറകുകൾ ഒതുക്കി കഴിഞ്ഞ കാലങ്ങളിൽ കൂടെ ഒരു ഞൊടിയിൽ ആ മകനും ഭർത്താവും പോയിട്ട് ഉണ്ടാവും. വർഷങ്ങളോളം ജോലിക്ക് പോയി കുടുംബം നോക്കിട്ടും നിങ്ങൾ എന്ത് ചെയ്തു എന്ന് പഴി കേൾക്കേണ്ട ഈ കാലഘട്ടത്തിൽ ഒരു ആയുസ് മുഴുവൻ ആർക്ക് വേണ്ടി ആണോ മാറ്റി വെച്ചത് അവരുടെ തന്നെ കണ്ണ് നിറഞ്ഞു. മനസ് നിറഞ്ഞ നന്ദി പ്രകടനം, അതാണ് ആ കണ്ണീർ. ഒരു മീഡിയ അറ്റന്ഷന്റെ ആവിശ്യം അവർക്ക് ഉണ്ടെന്ന് തോന്നുന്നില്ല’
‘അത് കൊണ്ട് തന്നെ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും. ഹൃദയം ഉള്ളവർക്കു മാത്രം ആണ് ഹൃദയവികാരങ്ങളും മനസിലാവുള്ളൂ അല്ലാത്തവർ എല്ലാം വെറും നെഗറ്റീവുകളാണ്,’ എന്നാണ് ഒരു ആരാധിക പങ്കുവെച്ചിരുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ചെന്നെെയിൽ റിസപ്ഷൻ നടന്നിരുന്നു. പ്രമുഖ താരങ്ങളെല്ലാം റിസപ്ഷനെത്തിയിരുന്നു. റിസപ്ഷന് ശേഷം താര കുടുംബം ഒരുമിച്ച് ഫിൻലന്റിലേക്ക് യാത്രയും പോയിരുന്നു.
കാളിദാസിനും തരിണിയ്ക്കുമൊപ്പം ഹണിമൂൺ യാത്രയിൽ കുടുംബം ഒന്നാകെ ഉണ്ടായിരുന്നു. ചിത്രങ്ങളിൽ ജയറാം, പാർവതി, മാളവിക, ഭർത്താവ് നവനീത് എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു.
വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. തരിണിയുടെ വീട്ടുകാർക്കും ബന്ധത്തിൽ എതിർപ്പില്ലാതെ വന്നതോടെയാണ് താരകുടുംബം വിവാഹത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്. താനധികം സംസാരിക്കാത്ത ആളും തരിണി നല്ലോണം സംസാരിക്കുന്ന ആളുമാണ്. അപ്പോൾ അത് ബാലൻസായി പോകുമെന്നാണ് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിടയിൽ കാളിദാസ് വ്യക്തമാക്കിയത്.
കോയമ്പത്തൂർ ഊത്തുക്കുളിയിലെ വലിയ കുടുംബത്തിലാണ് തരിണി ജനിച്ചതെന്നാണ് ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അത് മാത്രമല്ല, ഒരുകാലത്ത് നാട് ഭരിച്ചിരുന്ന കുടംബത്തിലെ ഇളമുറക്കാരിയാണ് കാളിദാസിന്റെ ഭാവി വധു. അതുകൊണ്ടു തന്നെ കാളിദാസ് കണ്ടു പിടിച്ചയാൾ ചില്ലറക്കാരിയല്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഇരുപത്തിരണ്ടുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു തരിണിയുമായി കാളിദാസ് പ്രണയത്തിലായത്. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി കലിംഗരായർ.
അതേസമയം, നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ സെറ്റുകളിൽ രഹസ്യമായി പ്രണയിച്ച് നടന്നതിനെ കുറിച്ച് താരങ്ങൾ മുൻപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. 1988 ൽ പുറത്തിറങ്ങിയ അപരൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ജയറാമും പാർവതിയും ഇഷ്ടത്തിലാവുന്നത്.
ജയറാമിനെ വിവാഹം കഴിച്ചതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിൽക്കാമെന്ന് പാർവതി തീരുമാനിക്കുകയായിരുന്നു. പിന്നീട് രണ്ട് മക്കൾക്ക് കൂടി ജന്മം കൊടുത്തതോടെ നടി പൂർണമായിട്ടും കുടുംബിനിയായി കഴിയുകയാണ്. പാർവ്വതി – ജയറാം പ്രണയ കാലത്തെ കുറിച്ച് ഇന്റസ്ട്രിയിലെ ഇവരുടെ ഓരോ സുഹൃത്തുക്കൾക്കും ഓരോ കഥ പറയാനുണ്ട്. സിദ്ദിഖ്, സംവിധായകൻ കമൽ, മണിയൻ പിള്ള രാജു എന്നിങ്ങനെ പലരും പ്രണയത്തിന് സഹായിച്ചവരാണ്. പാർവ്വതിയുടെ അമ്മ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. ജയറാമുള്ള സെറ്റുകളിലേക്കേ പാർവ്വതിയെ അയക്കാതിരുന്ന കാലമുണ്ടായിരുന്നു.
അന്ന് ജയറാം തുടക്കകാരനാണ്, പാർവ്വതിയാണെങ്കിൽ മിന്നി നിൽക്കുന്ന നായികയും. പക്ഷേ പ്രണയത്തിന് ആ അന്തരം ഒന്നും ഒരു വിഷയമേ ആയിരുന്നില്ല. ജയറാമിനെ ഞാൻ കാണുമ്പൊൾ ഓരോ സമയം ഓരോ പ്രായമാണ്. കുഞ്ഞുങ്ങൾക്ക് ഒപ്പം ഇരിക്കുമ്പോൾ എന്റെ ഒപ്പം തമാശ പറയുമ്പോൾ ഒക്കെയും പ്രായം ഇരുപത്തിയഞ്ചാണെങ്കിൽ ആനയ്ക്കും പൂരത്തിനും ഒപ്പം കൂടുമ്പോൾ ആ പ്രായം ഇരുപതിലും പതിനെട്ടിലും എത്തും. അമ്യൂസ്മെന്റ് പാർക്കിൽ പോയി ഒരു റൈഡിൽ കയറാൻ പറഞ്ഞാൽ മാത്രം ജയറാം 70 വയസുള്ള അപ്പൂപ്പനാകും.
അദ്ദേഹത്തോട് ഒപ്പമുള്ള ഇത്രയും വർഷങ്ങൾ അത്രയും മനോഹരമാണ്. ഞങ്ങളുടെ പ്രണയം തുടങ്ങുന്നതിന് മുമ്പാണ് ജയറാമിന്റെ പിറന്നാൾ ഒരുമിച്ച് ആഘോഷിച്ചത്. അത് തേക്കടിയിൽ വെച്ചാണെന്ന് പാർവതിയും അടുത്തിടെ പറഞ്ഞിരുന്നു. അടുത്തിടെ ജയറാമിന്റെ അറുപതാം പിറന്നാളിന് നടൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഞങ്ങളുടെ വിശ്വാസത്തിന്റെ ആചാരപ്രകാരം അറുപതാം വയസിൽ ഒരു താലി കൂടി കെട്ടണം എന്നാണ്. എഴുപതിലും കെട്ടണം ഒന്ന്. ഞങ്ങൾ താലി വരെ റെഡിയാക്കി വച്ചിരുന്നു. എന്റെ പെങ്ങളാണ് അത് തരേണ്ടത്. വിവാഹം നടന്ന അതേ ഗുരുവായൂരിൽ വെച്ചുകെട്ടാമെന്ന് ഞാൻ പറഞ്ഞപ്പോൾ ആളുകൾ അറുപതായിയെന്ന് അറിയില്ലേയെന്ന് ഓർത്തതുകൊണ്ടാകും ജയറാം സമ്മതിച്ചില്ലെന്നായിരുന്നു പാർവതി തമാശരൂപേണ പറഞ്ഞത്.
മക്കളും ഭാര്യയുമെല്ലാം തനിക്ക് ഒരുപാട് സർപ്രൈസുകൾ തരുന്നവരാണെന്നും പക്ഷെ തനിക്ക് അതിനൊന്നും സാധിക്കാറില്ലെന്നും ജയറാം പറയുന്നു. എനിക്ക് എല്ലാ പിറന്നാളിനും സർപ്രൈസുകളുടെ ബഹളമാണ്. അശ്വതിയും കുട്ടികളും എനിക്കത് തരും. പക്ഷെ ഞാൻ ഇവരുടെ പിറന്നാളും മറ്റും മറന്നു പോകും. ഞാൻ സർപ്രൈസ് ഒന്നും കൊടുക്കാറില്ല. എനിക്ക് ഡയറിയോ മാനേജരോ ഇല്ല.
അതുകൊണ്ടുതന്നെ ഞാൻ മറന്നുപോകും. എന്തെങ്കിലും ആലോചിച്ചുകൊണ്ട് ഇരിപ്പാകും പലപ്പോഴും. എന്റെ ഭാഗത്തു നിന്നും പറ്റിയ തെറ്റുകൾക്ക് ശരിക്കും ഞാൻ ഇവരോട് മാപ്പ് പറയുന്നുവെന്ന് നടൻ പറഞ്ഞ് അവസാനിച്ചപ്പോൾ താനില്ലെങ്കിൽ ജയറാം മുഴുവൻ ഹാൻഡി ക്യാപ്പ്ഡാണെന്ന് പാർവതിയും കൂട്ടിച്ചേർത്തു. ജയറാം ഒരു ഷോപ്പിൽ പോലും ഞാൻ ഇല്ലാതെ പോകില്ല. ഞാൻ ഇല്ലെങ്കിൽ മുഴുവൻ ഹാൻഡി ക്യാപ്പ്ഡാണ് ജയറാം. എല്ലാത്തിനും ഒപ്പം തന്നെ വേണം പാർവതി കൂട്ടിച്ചേർത്തു.