മലയാളത്തിൽ പകരം വെക്കാനില്ലാത്ത ജനപ്രിയ നടൻ ആണ് ജയറാം . ഇരുന്നൂറിൽ പരം സിനിമകൾ ചെയ്തുള്ള നടനാണ് ജയറാം മലയാളം സിനിമയിൽ മോഹൻലാൽ, മമ്മുട്ടിക്ക് ശേഷം ജയറാം ആണ് മൂന്നാമതായി നിൽക്കുന്നത് . മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ജയറാമും എന്ന വർത്തയാണിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് .
മണിരത്‌നം ചിത്രത്തില്‍ ജയറാം ഇതാദ്യമായാണ് അഭിനയിക്കുന്നത്.അതേസമയം ഒരുവര്‍ഷത്തേക്ക് മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്ന് ജയറാം തീരുമാനമെടുത്തതായാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത തെലുങ്ക് ചിത്രത്തിന്റെ ഹൈദരാബാദിലെ ലൊക്കേഷനിലാണ് ജയറാം.
മലയാളത്തില്‍ മക്കൾ സെൽവൻ വിജയ് സേതുപതിയോടൊപ്പം അഭിനയിച്ച മാര്‍ക്കോണി മത്തായിയാണ് ജയറാമിന്റെ അടുത്ത റിലീസ്. ജൂലായ് പന്ത്രണ്ടിനാണ് സനല്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ജൂലായ് 20ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ജയറാം ചിത്രം പട്ടാഭിരാമന്റെ റിലീസ് മാറിയേക്കുമെന്നും സൂചനയുണ്ട്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഡബ്ബിംഗ് ഇന്നലെ എറണാകുളത്ത് ലാല്‍ മീഡിയയില്‍ പൂര്‍ത്തിയായി. തമിഴ് താരം ജെ. പി.യാണ് ഇന്നലെ ഡബ് ചെയ്തത്. മാര്‍ക്കോണി മത്തായിക്കും പട്ടാഭിരാമനും ശേഷം പുതിയ മലയാള ചിത്രങ്ങളൊന്നും ജയറാം കമ്മിറ്റ് ചെയ്തിട്ടില്ല.
jayaram about his break from malayalam movies