എന്താണ് ആളുകളുടെയൊക്കെ പ്രശ്‌നം? അവള്‍ കരഞ്ഞാല്‍ സിമ്പതിയ്ക്ക് വേണ്ടിയാണെന്ന് പറയും ഒച്ചയിട്ടാല്‍ അഹങ്കാരിയാണെന്ന് പറയും; ശോഭയെ പിന്തുണച്ച്‌ ജാസ്മിൻ

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥികളിൽ ഒരാളാണ് ശോഭ വിശ്വനാഥ്. ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശോഭയുടെ പ്രവർത്തനങ്ങളും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.


എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ അഖില്‍ മാരാരുടേയും സംഘത്തിന്റേയും നിരന്തരമായുള്ള പരിഹാസങ്ങള്‍ക്ക് ശോഭ പാത്രമാകാറുണ്ട്. ഇന്നലെ തനിക്കെതിരെയുളള പരിഹാസങ്ങളില്‍ തളര്‍ന്ന് ശോഭ പൊട്ടിക്കരഞ്ഞിരുന്നു.

ഇപ്പോഴിതാ ശോഭയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തയായിരുന്നു ജാസ്മിന്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജാസ്മിന്റെ പ്രതികരണം. വീഡിയോയും കുറിപ്പായുമെല്ലാം ജാസ്മിന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

എന്താണ് ആളുകളുടെയൊക്കെ പ്രശ്‌നം? അവള്‍ കരഞ്ഞാല്‍ സിമ്പതിയ്ക്ക് വേണ്ടിയാണെന്ന് പറയും ഒച്ചയിട്ടാല്‍ അഹങ്കാരിയാണെന്ന് പറയും. ഒരാള്‍ ഇമോഷണലി ഒരാളെ എങ്ങനെയൊക്കെ ദ്രോഹിക്കാന്‍ പറ്റുന്നോ അങ്ങനെ ഒക്കെ ചെയ്തിട്ട് അതിന് എതിരായി കയര്‍ത്തു സംസാരിച്ചപ്പോ ഇവര്‍ നിങ്ങള്‍ക്ക് മുന്നില്‍ വൃത്തികെട്ടവളും കുശുമ്പ് നിറഞ്ഞ ടോക്‌സിക് ലേഡി ആയി. അവരുടെ സ്ട്രഗിളുകള്‍ എല്ലാം സിമ്പതി നാടകം കാണിച്ചും പല അഡ്ജസ്റ്റ്‌മെന്റും ചെയ്തിട്ടാണ് എന്ന് ഒരുത്തന്‍ ചിരിച്ച് പറഞ്ഞപ്പോ അത് തമാശ. അല്ലെങ്കില്‍ സ്ട്രാറ്റജി.

നാളെ സ്വന്തമായി ആരെുടെ മുന്നിലും നീട്ടാതെ അധ്വാനിച്ചു കൂലിപ്പണി ചെയ്ത് ജീവിച ചില അമ്മമാരോട് വഴിയില്‍ കൂടെ പോണ ചില ഊളകള്‍ അവളൊരു അഡ്ജസ്റ്റ്‌മെന്റില്‍ നാട്ടുകാരുടെ സിമ്പതി ഒക്കെ കൊണ്ടിട്ടാണ് ജീവിക്കുന്നത് എന്ന് പറുമോ നിങ്ങളെ പോലുള്ളവര്‍ കൈ അടിക്കും. ഒരു പെണ്ണ് ഒരാണിനെതിരെ പറഞ്ഞാല്‍ അവള്‍ കംപ്ലീറ്റ് പുരുഷന്മാരേയും താഴ്‌ത്തെക്കുട്ടുന്ന എന്നുള്ള ചിന്താഗതിയാണ് കൂടുതല്‍ പേര്‍ക്കും. അവള്‍ക്ക് ആങ്ങളയുണ്ട്. അവള്‍ക്കും അച്ഛനുണ്ട്.

ഇത് പുരുഷ വിരോധിയെ ആന്റി ആല്‍ഫയോ ആകുന്നതല്ല. ഇന്നത്തെ നിലയിലേക്ക് എത്താന്‍ അവള്‍ നേരിട്ട കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ്. അവളരെ സ്ലട്ട് ഷെയിം ചെയ്യുന്നതും പ്രതികരണം കിട്ടാന്‍ വേണ്ടി ട്രിഗര്‍ ചെയ്യുന്നതും ഓക്കെ ആണെന്ന് തോന്നുന്നുണ്ടെങ്കില്‍, എല്ലാ ബഹുമാനത്തോടേയും പറയട്ടെ, ഫക്ക് യൂ എന്നാണ് ജാസ്മിന്‍ പറയുന്നത്.

ടോളറന്‍സ് എന്ന വാക്കൊന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ. and it depends!. ബസില്‍ ഒരുത്തന്‍ തോണ്ടിയപ്പോള്‍ ആദ്യമേ എന്തെ പറഞ്ഞില്ല, അല്ലെങ്കില്‍ സാധനം പുറത്തിട്ടപ്പോ തന്നെ എന്തേ റെക്കോര്‍ഡ് ചെയ്തില്ല എന്ന് ആരേലും ചോദിച്ചാ എന്താണാവോ നിങ്ങളുടെ മറുപടി. ആ മറുപടി എന്താണാവോ അതിനെ ഡിപ്പെന്റ് ചെയ്യും നമുക്ക് ചുറ്റും നടക്കുന്ന ചില കാര്യങ്ങളും എന്നും ജാസ്മിന്‍ പറയുന്നുണ്ട്.

പുറത്ത് നടക്കുന്നത് എന്തെന്നും എന്തായിരിക്കും അനന്തരഫലമെന്നും അറിയുന്നൊരാള്‍. അയാളത് പലവട്ടം പരാമര്‍ശിച്ചിട്ടുണ്ട്. ചിലര്‍ക്ക് കക്കാനും നിക്കാനും അറിയാം. ചിലര്‍ക്ക് കക്കാനറിയാം. നിക്കാന്‍ അറിയില്ല. മറ്റ് ചിലര്‍ കക്കുമ്പോള്‍ പിടിക്കപ്പെടുന്നു. ചിലപ്പോ പിടിക്കപ്പെടുന്നില്ല. ആരും വിശുദ്ധരല്ല. പക്ഷെ ഒരാളെ അവര്‍ എന്ത് ചെയ്താലും കുറ്റപ്പെടുത്തുന്നു. കക്കാനും നിക്കാനും അറിയുന്നവരെ ന്യായീകരിക്കുകയും ചെയ്യുന്നത് തനിക്ക് അംഗീരിക്കാനാകില്ലെന്നും ജാസ്മിന്‍ പറയുന്നു.

അതേസമയം താന്‍ എപ്പോഴും ഭൂരിപക്ഷത്തിന് എതിരായ മാത്രമേ സംസാരിക്കൂവെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതല്ല വസ്തുത എന്നും ജാസ്മിന്‍ പറയുന്നുണ്ട്. താന്‍ എന്തെങ്കിലും സമ്മതിക്കുമ്പോഴും എപ്പോഴും അത് അത്ര ജനപ്രീയമല്ലാത്ത അഭിപ്രായി പോവുകയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. എന്തോ മുന്‍ജന്മ പാപമാണെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

AJILI ANNAJOHN :