പരിശീലനത്തിടെ എന്റെ തോളുകള്‍ രണ്ടും സ്ഥാനം തെറ്റി, ഒരുപാട് പരിക്ക് പറ്റി; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

നിരവധി ആരാധകരുള്ള നടിയാണ് ജാന്‍വി കപൂറിന്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി എന്ന ചിത്രമാണ് ജാന്‍വിയുടേതായി ഉടനേ പുറത്തിറങ്ങാനുള്ള ചിത്രം. രാജ്കുമാര്‍ റാവുവാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണവേളയില്‍ തനിക്കുണ്ടായ പരുക്കുകളെപ്പറ്റി പറയുകയാണ് താരം. മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയുടെ പ്രൊമോഷന്‍ വേളയിലായിരുന്നു താരത്തിന്റെ പ്രതികരണം.

ചിത്രത്തിന് പിന്നില്‍ ഒരുപാട് അധ്വാനമുണ്ടായിരുന്നു. ഏകദേശം 2 വര്‍ഷമാണ് ഇതിന് വേണ്ടി തയ്യാറെടുത്തത്. മിലി, ഗുഡ് ലക്ക് ജെറി എന്നീ ചിത്രങ്ങളുടെ ഷൂട്ട് നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ക്രിക്കറ്റ് പഠിക്കാന്‍ തുടങ്ങിയത്. ഞാനൊരു ക്രിക്കറ്റ് കളിക്കാരിയാകണമെന്ന് സംവിധായകന് ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിനായി വിഎഫ്എക്‌സ് ഉപയോഗിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.

ഇത്രയധികം കഠിനാധ്വാനം ചെയ്ത ഞങ്ങളുടെ സംവിധായകനും എന്റെ പരിശീലകരായ അഭിഷേക് നയ്യാര്‍ക്കും വിക്രാന്തയ്ക്കുമാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. പ്രാക്ടീസിനിടെ എനിക്കും കുറച്ച് പരുക്കുകള്‍ പറ്റിയിട്ടുണ്ട്. എന്റെ തോളുകള്‍ രണ്ടും സ്ഥാനം തെറ്റി. ശരീരം കൈവിട്ടതോടെ പരിശീലനം നിര്‍ത്തണമെന്ന് എനിക്ക് തോന്നി.

പക്ഷേ അവര്‍ എനിക്ക് നല്ല പ്രചോദനം നല്‍കി. പലപ്പോഴും ശരണ്‍ ശര്‍മ്മയുടെ കാഴ്ചപ്പാടും അഭിനിവേശവുമൊക്കെ കാണുമ്പോള്‍ എനിക്ക് ദേഷ്യവും നിരാശയും തോന്നിയിരുന്നു. പക്ഷേ ഞങ്ങള്‍ ഇന്ന് ഇവിടെ എത്തിയിരിക്കുന്നു. ഇപ്പോള്‍ എനിക്ക് അതില്‍ സംതൃപ്തിയുണ്ട്. പ്രേക്ഷകര്‍ ഞങ്ങളുടെ സിനിമ ഇഷ്ടപ്പെടുമെന്ന് കരുതുന്നുവെന്നും ജാന്‍വി പറഞ്ഞു.

അതേസമയം, മഹിമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജാന്‍വി അവതരിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമയായിയെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ ശര്‍മ്മയാണ്. സീ സ്റ്റുഡിയോസും ധര്‍മ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം 31 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Vijayasree Vijayasree :