ആശുപത്രിയിൽ കിടക്കുമ്പോഴും എന്റെ ആശങ്കയത്രയും എന്റെ ലുക്കിനെ കുറിച്ചായിരുന്നു; ഭഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കിടന്നതിനെ കുറിച്ച് ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെ മകൾ എന്ന നിലയിലും നടിയെന്ന നിലയിലും ശ്രദ്ധേയയാണ് താരം. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്തകൾ പുറത്തതെത്തിയത്.

കഴിഞ്ഞ ദിവസം താരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ആശുപത്രിവാസത്തെ കുറിച്ച് സംസാരിക്കുകയാണ് ജാൻവി കപൂർ. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

ജീവിതത്തിൽ ഇതാദ്യമായിട്ടാണ് എനിക്ക് ആശുപത്രിയിൽ കിടക്കേണ്ടി വന്നത്. എന്റെ പ്രശ്നത്തിന്റെ കാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് ഒരുപാട് ടെസ്റ്റുകൾ ചെയ്യേണ്ടി വന്നിരുന്നു. എന്റെ ആശങ്കയത്രയും എന്റെ ലുക്കിനെ കുറിച്ചായിരുന്നു. സംസാരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ഞാൻ തളർന്നുപോയി.

അതോടുകൂടി എന്റെ ശരീരത്തിന് വിശ്രമം വേണമെന്ന് എനിക്ക് മനസിലായി. ശരീരം ശ്രദ്ധിക്കാതിരുന്നാൽ കരിയറും മറ്റും മാറി മറിയും, പക്ഷെ ആശോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവാണ് എനിക്കുണ്ടായത്. ക്ഷീണമുണ്ടെങ്കിലും എന്റെ കമ്മിറ്റ്‌മെന്റ് പൂർത്തിയാക്കുകയാണ്എന്നാണ് ഇപ്പോഴത്തെ മുൻ​ഗണന എന്നാണ് ജാൻവി കപൂർ പറഞ്ഞത്.

ശനിയാഴ്ച രാവിലെ തന്നെ ജാൻവിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. അവൾ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നാണ് പിതാവ് ബോണി കപൂർ മാധ്യമങ്ങളോട് പറഞ്ഞത്. താരം ഇപ്പോൾ സഹോദരി ഖുഷി കപൂറിന്റെയും കാമുകൻ ശിഖർ പഹാരിയയുടെയും സംരക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉൽജ ആണ് താരത്തിന്റെ പുതിയ ചിത്രം. ഇന്ത്യൻ ഫോറിൽ സർവീസിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി കമ്മിഷണറായ സുഹാന ഭാട്ടിയയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുക. മിസ്റ്റർ ആൻഡ് മിസിസ് മാഹിയാണ് താരത്തിന്റേതായി അവസാനമായി പുറത്തെത്തിയത്.

Vijayasree Vijayasree :