ജാക്കി ചാന് കൊറോണയോ? വിശദീകരണവുമായി താരം…

ലോകത്തെ തന്നെ ഭയപ്പെടുത്തി ഒത്തിരിപേരുടെ മരണത്തിന് കാരണമായ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെടുകയായിരുന്നു. കൊറോണ വൈറസ് ഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ചൈനയിൽ ഇപ്പോഴും മരണസംഖ്യ ഉയരുകയാണ്.

ഇപ്പോൾ ഇതാ സൂപ്പർ താരമായ ജാക്കി ചാന് കൊറോണ ബാധിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. കൊറോണ ബാധിച്ചെന്ന വ്യാജ പ്രചാരണത്തിന് വിരാമമിട്ട് താരം തന്നെ രംഗത്തെത്തി. സംഭവം വലിയ വാർത്തയായതോടെയാണ് ജാക്കി ചാൻ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.

സമൂഹമാധ്യമങ്ങളിൽ ദിവസങ്ങൾക്ക് മുൻപ് ഒരു പോസ്റ്റ് ആയിരുന്നു തുടക്കം . സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാന് കോവിഡ്–19 (കൊറോണ വൈറസ്) ബാധിച്ചെന്നായിരുന്നു പോസ്റ്റ്. കൊറോണ ബാധിച്ച താരം നിരീക്ഷണത്തിലാണെന്നായിരുന്നു വാർത്ത. ലോകമെമ്പാടും ഇക്കാര്യം ചർച്ചയായി

‘എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി നിരവധി ആളുകൾ സന്ദേശങ്ങൾ അയച്ചിരുന്നു. നിങ്ങളുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു. ലോകം മുഴുവനുള്ള എന്നെ സ്നേഹിക്കുന്ന ആരാധകർ സ്പെഷൽ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫേസ് മാസ്കുകൾക്കു നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകൾക്ക് നൽകാൻ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.’–ജാക്കി ചാൻ പറഞ്ഞു.

കുറച്ചു പൊലീസുകാര്‍ ഹോങ്കോങില്‍ പാര്‍ട്ടി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു . ഇതോടെയാണ് വ്യാജ പ്രചാരണത്തിന്റെ തുടക്കം . പിന്നീട് ഇതേ പൊലീസുകാരില്‍ 59 പേരെ കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും അതിലൊരു പൊലീസ് ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ജാക്കി ചാനും സുഹൃത്തുക്കളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നതോടെയാണ് താരവും കൊറോണ നിരീക്ഷണത്തിലാണെന്ന പ്രചാരം ശക്തമായത്. എന്തായാലും നടന്റെ വെളിപ്പെടുത്തലോടെ ആരാധകരുടെ ആശങ്കയും അകന്നു.

ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് കൊറോണ ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്.

കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ആശങ്കയോടെ ലോകം. പാക്കിസ്ഥാന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ദക്ഷിണ കൊറിയയില്‍ ഇന്നലെ മാത്രം 334പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ 1595പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 13പേര്‍ മരിച്ചു.
ഇറാനില്‍ മരണം 19 ആയി. 140പേര്‍ ചികില്‍സയിലുണ്ട്. ഇറ്റലിയിൽ 12, ജപ്പാനിൽ ഏഴ്, ഫ്രാന്‍സിലും ഹോളണ്ടിലും രണ്ടുപേർ വീതവും മരിച്ചു. ഇതോടെ ചൈനയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിലുണ്ടായ മരണം 57 ആയി. 41 രാജ്യങ്ങളിലായി മൂവായിരത്തിലധികംപേര്‍ ചികില്‍സയിലാണ്. ചൈനയില്‍ ഇന്നലെ 29പേര്‍ കൂടി മരിച്ചു. ഇതോടെ ചൈനയിലെ മരണസംഖ്യ 2744 ആയി. നിലവില്‍ 78,500പേര്‍ ചൈനയില്‍ മാത്രം ചികില്‍സയിലുണ്ട്.

Jackie Chan’s Response on Rumors to Have Been Quarantined for Corona Virus ……

Noora T Noora T :